റോഷൻ ആൻഡ്രൂസ് ബോളിവുഡിൽ; നായകൻ ഷാഹിദ് കപൂർ
റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക്. സൂപ്പർ താരം ഷാഹിദ് കപൂർ ആണ് റോഷന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ നായകനായെത്തുക. ബോബി–സഞ്ജയ് ആണ് സിനിമയുടെ തിരക്കഥ. ഹിന്ദിയിൽ സംഭാഷണമെഴുതുന്നത് ഹുസൈൻ ദലാൽ. ഇന്ത്യൻ സിനിമയിലെ പ്രതിഭകളാകും സിനിമയുടെ പിന്നിലും പ്രവർത്തിക്കുക. ഇന്ത്യയിലെ പ്രമുഖ നിർമാതാക്കളിലൊരാളായ

റോഷൻ ആൻഡ്രൂസ് ബോളിവുഡിലേക്ക്. സൂപ്പർ താരം ഷാഹിദ് കപൂർ ആണ് റോഷന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിൽ നായകനായെത്തുക. ബോബി–സഞ്ജയ് ആണ് സിനിമയുടെ തിരക്കഥ. ഹിന്ദിയിൽ സംഭാഷണമെഴുതുന്നത് ഹുസൈൻ ദലാൽ.
ഇന്ത്യൻ സിനിമയിലെ പ്രതിഭകളാകും സിനിമയുടെ പിന്നിലും പ്രവർത്തിക്കുക. ഇന്ത്യയിലെ പ്രമുഖ നിർമാതാക്കളിലൊരാളായ സിദ്ധാർഥ് റോയ് കപൂർ ആണ് നിർമാണം.
സിനിമയുടെ പ്രി പ്രൊഡക്‌ഷൻ പ്രവർത്തനങ്ങൾ ഈ മാസം ആരംഭിക്കും. മാർച്ച് മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
കഴിഞ്ഞ പതിനേഴ് വർഷമായി പല തലങ്ങളിലുള്ള വ്യത്യസ്ത സിനിമകൾ മലയാളികൾക്കു സമ്മാനിച്ച സംവിധായകനാണ് റോഷൻ ആൻഡ്രൂസ്. ആദ്യ ചിത്രമായ ഉദയനാണ് താരത്തിൽ തുടങ്ങിയ ജൈത്രയാത്രയിൽ വേറിട്ട പല സിനിമാ അനുഭവങ്ങളാണ് റോഷൻ മലയാളികൾക്കു സമ്മാനിച്ചത്. മുംബൈ പൊലീസ്, നോട്ട് ബുക്ക്, കായംകുളം കൊച്ചുണ്ണി, ഹൗ ഓൾഡ് ആർ യു തുടങ്ങി ഓരോ സിനിമയിലും തന്റേതായ കയ്യൊപ്പ് പതിപ്പിച്ച സംവിധായകനാണ് റോഷൻ ആൻഡ്രൂസ്.
ഹൗ ഓൾഡ് ആർ യു സിനിമയുടെ തമിഴ് പതിപ്പായ 36 വയതിനിലൂടെ തമിഴിലും റോഷൻ ആൻഡ്രൂസ് ശ്രദ്ധനേടി. തന്റെ 47ാം വയസ്സിൽ ബി ടൗണിലേക്ക് ചുവടുവയ്ക്കുന്ന റോഷൻ ആൻഡ്രൂസിന് മലയാളി പ്രേക്ഷകരോട് പറയാൻ ഒന്നേയുള്ളൂ. ‘‘ഞാൻ ഹിറ്റുകളും ശരാശരി സിനിമകളും പരാജയപ്പെട്ട സിനിമകളും സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ വ്യത്യസ്തയാർന്ന സിനിമകൾ ഒരുക്കുന്നതിലും നിന്നും ഒരിക്കലും പിന്മാറിയിട്ടില്ല. എന്നെ സ്വീകരിച്ചതിലും പ്രചോദിപ്പിക്കുന്നതിലും നന്ദി. ഞാൻ തിരിച്ചുവരും.’’