കജോളിനെ നായികയാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘സലാം വെങ്കി’ ട്രെയിലർ എത്തി. അരയ്ക്കു താഴെ തളർന്നുകിടക്കുന്ന മകന്റെയും അവന്റെ അമ്മയുടെയും ഹൃദയബന്ധമാണ് പ്രമേയം.യഥാര്‍ഥ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കുന്ന ചിത്രം 'സുജാത' എന്ന അമ്മയുടെ കഥയാണ് പറയുന്നത്. ആമിർ ഖാൻ ചിത്രത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കജോളിനെ നായികയാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘സലാം വെങ്കി’ ട്രെയിലർ എത്തി. അരയ്ക്കു താഴെ തളർന്നുകിടക്കുന്ന മകന്റെയും അവന്റെ അമ്മയുടെയും ഹൃദയബന്ധമാണ് പ്രമേയം.യഥാര്‍ഥ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കുന്ന ചിത്രം 'സുജാത' എന്ന അമ്മയുടെ കഥയാണ് പറയുന്നത്. ആമിർ ഖാൻ ചിത്രത്തിൽ അതിഥിവേഷത്തിലെത്തുന്നു.

ADVERTISEMENT

വിശാൽ ജെത്വ, രാഹുൽ ബോസ്, പ്രകാശ് രാജ്, ആഹാന കുമ്ര, പ്രിയാമണി, അനീത് പട്ട, ജയ് നീരജ്, മാലാ പാർവതി എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സംഗീതം മിഥൂൻ. ഛായാഗ്രഹണം രവി വർമൻ.

ADVERTISEMENT

ജീവിതപ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന കഥാപാത്രമായാണ് കാജോള്‍ വേഷമിടുന്നത്. സമീര്‍ അറോറയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ബിലീവ് പ്രൊഡക്‌ഷന്‍സ്, ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്‌ഷന്‍ എന്നീ ബാനറുകളില്‍ സൂരജ് സിങ്, ശ്രദ്ധ അഗ്രവാള്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

ADVERTISEMENT

തമിഴിലും ഹിന്ദിയിലുമെല്ലാം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള രേവതി നടി എന്ന നിലയില്‍ മാത്രമല്ല സംവിധായക എന്ന നിലയിലും ശ്രദ്ധ നേടിയ വ്യക്തിയാണ്. ഇപ്പോഴിതാ 11 വര്‍ഷത്തിനു ശേഷമാണ് രേവതി വീണ്ടും സംവിധായികയുടെ കുപ്പായം അണിയുന്നത്.

രണ്ട് ഫീച്ചര്‍ ചിത്രങ്ങളും ആന്തോളജികളുടെ ഭാഗമായി രണ്ട് ഹ്രസ്വചിത്രങ്ങളും രേവതി സംവിധാനം ചെയ്‍തിട്ടുണ്ട്. 2002ല്‍ പുറത്തിറങ്ങിയ അരങ്ങേറ്റ ചിത്രമായ മിത്ര്, മൈ ഫ്രണ്ടിലൂടെ ദേശീയ പുരസ്കാരവും നടിയെ തേടിയെത്തി.