നടൻ വിനീത് ശ്രീനിവാസനെ മുകുന്ദനുണ്ണിയാക്കാൻ താൻ പ്രയോഗിച്ച തന്ത്രം പുറത്തു പറഞ്ഞ് സംവിധായകൻ അഭിനവ് സുന്ദര്‍ നായിക്. വിനീതിനെ മുകുന്ദനുണ്ണിയായി മാറ്റുന്നത് എളുപ്പമായിരുന്നെന്ന് അഭിനവ് പറഞ്ഞു. ചിത്രത്തിലെ കഥാപാത്രത്തിന്റെ നേരെ വിപരീത സ്വഭാവമാണ് വിനീതിനെന്നും അതിനാല്‍ കാര്യങ്ങളൊക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ വിനീത് ശ്രീനിവാസനെ മുകുന്ദനുണ്ണിയാക്കാൻ താൻ പ്രയോഗിച്ച തന്ത്രം പുറത്തു പറഞ്ഞ് സംവിധായകൻ അഭിനവ് സുന്ദര്‍ നായിക്. വിനീതിനെ മുകുന്ദനുണ്ണിയായി മാറ്റുന്നത് എളുപ്പമായിരുന്നെന്ന് അഭിനവ് പറഞ്ഞു. ചിത്രത്തിലെ കഥാപാത്രത്തിന്റെ നേരെ വിപരീത സ്വഭാവമാണ് വിനീതിനെന്നും അതിനാല്‍ കാര്യങ്ങളൊക്കെ എളുപ്പമായിരുന്നുവെന്നും അഭിനവ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ADVERTISEMENT

വിനീതിന്റെ ചുറ്റമുള്ളവരെ ഒഴിവാക്കുകയായിരുന്നു താന്‍ ആദ്യം ചെയ്തതെന്നും അത്തരത്തില്‍ അദ്ദേഹത്തിനൊപ്പം ഒരിക്കലും ആവര്‍ത്തിക്കാത്ത ആളുകളെയാണ് ചിത്രത്തില്‍ ഉപയോഗിച്ചതെന്നും അഭിനവ് പറഞ്ഞു. ബേസില്‍, അജുവര്‍ഗീസ് തുടങ്ങി വിനീതിന്റെ സുഹൃത്തുക്കളായി വരുന്നവരെ ചിത്രത്തില്‍ കൊണ്ടുവരാതിരുന്നത് ഇതിനാലാണെന്നും അഭിനവ് പറഞ്ഞു. ചിത്രം ആരംഭിച്ചപ്പോള്‍ ആദ്യത്തെ മുകുന്ദനുണ്ണിക്ക് ജോജിയുടെ മൂഡാണ്. ഫസ്റ്റ് കട്ട് കണ്ട് കഴിഞ്ഞ് തിയറ്ററില്‍ സിനിമ വര്‍ക്ക് ആകാന്‍ മറ്റെന്തെങ്കിലും കൂടി വേണമെന്ന് മനസിലാക്കിയപ്പോഴാണ് വോയ്സ് ഓവര്‍ ആഡ് ചെയ്യുന്നത്. 

ആദ്യം ഞാന്‍ തന്നെ എഡിറ്റ് സമയത്ത് ശബ്ദം ഡബ്ബ് ചെയ്ത് കേറ്റുകയായിരുന്നു. പിന്നീട് ഡബ്ബിങ്ങില്‍ ചെന്നപ്പോള്‍ വിനീതേട്ടന് ആദ്യം അത് ആക്സപ്റ്റ് ചെയ്യാന്‍ പറ്റിയില്ല. ഞാന്‍ ചില സീനുകള്‍ ചെയ്ത് കാണിച്ചപ്പോഴാണ് വിനീതേട്ടന് ഇത് കൊള്ളാലോ എന്ന് തോന്നിയതെന്നും അഭിനവ് പറഞ്ഞു.  

ADVERTISEMENT

തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ ഓടുന്ന മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വിനീത് ശ്രീനിവാസന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമായിട്ടാണ് മുകുന്ദനുണ്ണി വിലയിരുത്തുന്നത്. നിരവധി ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രം  ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ്  നിര്‍മ്മിക്കുന്നത്. 

വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍  എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ADVERTISEMENT

ക്യാമറ വിശ്വജിത്ത് ഒടുക്കത്തില്‍, അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. 

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: പ്രദീപ് മേനോന്‍, അനൂപ് രാജ് എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂംകുന്നം, സൗണ്ട് ഡിസൈന്‍: രാജ് കുമാര്‍ പി, കല: വിനോദ് രവീന്ദ്രന്‍, ശബ്ദമിശ്രണം: വിപിന്‍ നായര്‍, ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് അടൂര്‍, അസോ. ഡയറക്ടര്‍ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍.

സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിന്റെ ഫൈറ്റ്. VFX സൂപ്പര്‍വൈസര്‍ : ബോബി രാജന്‍, VFX : ഐറിസ് സ്റ്റുഡിയോ, ആക്സല്‍ മീഡിയ. ലൈന്‍ പ്രൊഡ്യൂസര്‍മാര്‍: വിനീത് പുല്ലൂടന്‍, എല്‍ദോ ജോണ്‍, രോഹിത് കെ സുരേഷും വിവി ചാര്‍ലിയുമാണ് സ്റ്റില്‍, മോഷന്‍ ഡിസൈന്‍: ജോബിന്‍ ജോസഫ് (പെട്രോവ ഫിലിംസ്), ട്രെയിലര്‍: അജ്മല്‍ സാബു. പിആര്‍ഒ എ.എസ്. ദിനേശ്, ആതിര ദില്‍ജിത്ത്, ഡിസൈനുകള്‍: യെല്ലോടൂത്ത്‌സ്.