അവതാറിലെ കിരി ഈ നടി; 72കാരിയെ 12കാരിയാക്കിയ കാമറൺ മാജിക്
ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കാഴ്ചയുടെ മായികലോകത്തേക്കാണ് അവതാർ 2 കൂട്ടിക്കൊണ്ട് പോകുന്നത്. 13 വർഷങ്ങൾക്കിപ്പുറം അവതാർ വരുന്നുവെന്നുള്ള വാർത്ത് അത്യാഹ്ലാദത്തോടെയാണ് സിനിമാപ്രേമികൾ വരവേറ്റത്. ആ കാത്തിരിപ്പിനാണ് ഇന്നലെ വിരാമമായത്. അവതാറിന്റെ ആദ്യ ഭാഗത്തിൽ മരിച്ചുപോകുന്ന കഥാപാത്രമാണ് സിഗോണി വീവറിന്റെ

ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കാഴ്ചയുടെ മായികലോകത്തേക്കാണ് അവതാർ 2 കൂട്ടിക്കൊണ്ട് പോകുന്നത്. 13 വർഷങ്ങൾക്കിപ്പുറം അവതാർ വരുന്നുവെന്നുള്ള വാർത്ത അത്യാഹ്ലാദത്തോടെയാണ് സിനിമാപ്രേമികൾ വരവേറ്റത്. ആ കാത്തിരിപ്പിനാണ് ഇന്നലെ വിരാമമായത്. അവതാറിന്റെ ആദ്യ ഭാഗത്തിൽ മരിച്ചുപോകുന്ന കഥാപാത്രമാണ് സിഗോണി വീവറിന്റെ ഡോക്ടർ ഗ്രേസ്. എന്നാൽ രണ്ടാം ഭാഗത്തിലും സിഗോണി ഉണ്ടാകുമെന്ന് ജെയിംസ് കാമറൂൺ പറഞ്ഞപ്പോൾ അത് ഏത് രൂപത്തിലാകുമെന്ന് അറിയാനുള്ള ആകാംഷ ഏവർക്കും ഉണ്ടായിരുന്നു. ആ ആകാംഷയെ പൂർണമായും തൃപ്തിപ്പെടുത്തുന്ന അവതാറായിട്ടാണ് സിഗോണി രണ്ടാം ഭാഗത്തിൽ എത്തിയിരിക്കുന്നത്.
72 വയസുള്ള അഭിനേത്രി എത്തിയത് 12 വയസ്സുള്ള കിരി എന്ന പെൺകുട്ടിയായി. നായകൻ ജാക്ക് സള്ളിയുടെയും നെയ്തിരിയുടെയും ദത്തുപുത്രിയെയാണ് സിഗോണി അവതരിപ്പിച്ചിരിക്കുന്നത്. കേവലം ഒന്നോ രണ്ടോ രംഗങ്ങളിൽ മാത്രമല്ല, സിനിമയിൽ മുഴുനീളം നിറഞ്ഞുനിൽക്കുകയാണ് കിരി. മോഷൻ ക്യാപ്ചർ സാങ്കേതിക വിദ്യയിലൂടെയാണ് സിഗോണി കിരിയായി മാറിയിരിക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായമുണ്ടെങ്കിൽ പോലും ഒരു കൗമാരക്കാരിയുടെ ആംഗ്യവിക്ഷേപങ്ങളും മനോദൗർബല്യങ്ങളും ചടുലതയും പ്രണയവുമെല്ലാം 72 കാരി സിഗോണിയിൽ ഭദ്രമായിരുന്നു.
സിനിമാ ചിത്രീകരണത്തിന് മുൻപ് നടത്തിയ വർക്‌ഷോപ്പിൽ സിഗോണിക്കൊപ്പമുണ്ടായിരുന്നത് കൗമാര പ്രായത്തിലുള്ള പെൺകുട്ടികളായിരുന്നു. കൗമാരപ്രായത്തിലേക്ക് മടങ്ങിപ്പോകാൻ പ്രചോദനം നൽകിവേണ്ടിയാണ് ഇവർക്കൊപ്പം സിഗോണിക്ക് വർക്‌ഷോപ്പ് നൽകിയത്. വർക്‌ഷോപ്പ് കഴിഞ്ഞപ്പോഴേക്കും അവരേക്കാൾ ചെറുപ്പമായി സിഗോണി മാറിയെന്നാണ് സംവിധായകൻ ജെയിംസ് കാമറൺ പറയുന്നത്.
സിഗോണി ആദ്യഭാഗത്തിൽ അനശ്വരമാക്കിയ ഡോക്ടർ ഗ്രേസിന്റെ സാന്നിധ്യം ഉടനീളം അവതാറിൽ അനുഭവവേദ്യമാക്കാൻ കിരിയിലൂടെ സംവിധായകന് സാധിച്ചിട്ടുണ്ട്. കിരിയായി അഭിനയിക്കാൻ മറ്റാരെയെങ്കിലും കണ്ടെത്താൻ പലരും ജെയിംസ് കാമറൂണിനോട് പറഞ്ഞിരുന്നെങ്കിലും സിഗോണിയെ തന്നെ കിരിയാക്കി സങ്കേതിക വിദ്യ കൊണ്ട് വയസ്സ് റിവേഴ്സ് ഗിയറിലാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ജെയിംസ് കാമറൺ. സിനിമയിലെ വിപ്ലവകരമായ ഒരു ചുവടുവയ്പ്പുകൂടിയാണ് ഇതിലൂടെ കാമറൺ സാധ്യമാക്കിയിരിക്കുന്നത്. പ്രായം കുറഞ്ഞ അഭിനേതാക്കാൾ ഇരട്ടിപ്രായമുള്ളവരായി അഭിനയിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ശരിയായ പ്രായത്തിന്റെ ഇരട്ടിയുടെ ഇരട്ടി പ്രായക്കുറവുള്ള ഒരു കഥാപാത്രമായി ഒരു അഭിനേത്രി നിറഞ്ഞാടിയത് കാഴ്ചയുടെ പുതിയ വിസ്മയം കൂടിയാണ്.