500 സ്കൈ ഡൈവ്, 13,000 മോട്ടോക്രോസ് ജമ്പ്; ഒന്നു തെറ്റിയാൽ മരണം; ‘ടോം ക്രൂസ് നിങ്ങൾ മനുഷ്യനാണോ’
അഗാധമായ ഒരു കൊക്കയിലേക്ക് ബൈക്ക് ഓടിച്ചു വീഴുന്നതാണ് സീൻ. ബൈക്ക് ഓടിക്കുന്നത് ടോം ക്രൂസ്. അപ്പോൾ പിന്നെ പറയേണ്ട കാര്യം ഇല്ലല്ലോ, ഡ്യൂപ്പ് ആ പരിസരത്തുപോലുമില്ല! ബൈക്കിനൊപ്പം ടോം ക്രൂസും കൊക്കയിലേക്കു വീഴും. നോർവെയിലെ അഗാധമായ കൊക്കയാണ് ലൊക്കേഷൻ.

മിഷൻ ഇംപോസിബിൾ ഏഴാം ഭാഗത്തിന്റെ അതിസാഹസികമായ പിന്നാമ്പുറ കാഴ്ചകളുടെ വിഡിയോയിലാണ് ഈ സ്റ്റണ്ട് രംഗം എങ്ങനെ ചിത്രീകരിച്ചുവെന്നു വെളിപ്പെടുത്തുന്നത്. 500 സ്കൈഡൈവുകളും 13,000 മോട്ടോക്രോസും ഉൾപ്പെട്ട ടോം ക്രൂസിന്റെ ഏറ്റവും മാരകമായ സ്റ്റണ്ട് രംഗങ്ങളുടെ മേക്കിങ് കാണുന്നവർ ഒന്നടങ്കം അതിശപ്പെടുന്നു: ‘ഇയാളൊരു മനുഷ്യനാണോ’.
ഹോളിവുഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകരമായ സ്റ്റണ്ട് സീൻ ചിത്രീകരിക്കാൻ ടോം ക്രൂസിനും സംഘത്തിനും വേണ്ടിവന്നത് വർഷങ്ങളാണ്. ഒരു ദിവസം മുപ്പതു തവണയാണ് സ്കൈ ഡൈവ് പരിശീലനത്തിനു വേണ്ടി ടോം വിമാനത്തിൽനിന്നു ചാടിയത്. അങ്ങനെ 500 ലധികം സ്കൈഡൈവുകളും 13,000 മോട്ടോക്രോസ് ജംപുകളും സ്റ്റണ്ട് പരിശീലനത്തിനിടെ ടോം ക്രൂസ് വിജയകരമായി പൂർത്തിയാക്കി.
സീൻ ചിത്രീകരിക്കുന്നതിനു മുമ്പ് നോർവെയിലെ പാറക്കെട്ടിനു സമാനമായ സെറ്റ് ഇടുകയാണ് ആദ്യം ചെയ്തത്. പാറക്കെട്ടിന്റേതിനു സമാനമായി താഴെയുളള സ്ഥലത്ത് കാർഡ് ബോർഡ് പെട്ടികൾ അടുക്കി. ടോം ബൈക്കിൽ സഞ്ചരിക്കേണ്ട റാംപിന്റെ ആകൃതി മനസ്സിലാക്കുന്നതിനായി വസ്ത്രത്തിൽ ജിപിഎസ് ഘടിപ്പിച്ച് ചലനങ്ങൾ രേഖപ്പെടുത്തി.
മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്റ്റണ്ട് ഷൂട്ട് ചെയ്യേണ്ട നോർവെയിൽ റാംപ് സജ്ജീകരിച്ചത്. അതിനു വേണ്ട വസ്തുക്കൾ ഹെലികോപ്റ്ററിൽ കൊണ്ടുവന്നു. എന്‍ജിനീയർമാരും സാങ്കേതികപ്രവർത്തകരും ചേർന്നാണ് ൈബക്ക് റാംപ് പൂർത്തിയാക്കിയത്. കൊക്കയിലെ രംഗം ചിത്രീകരിക്കുന്നതിനു മുമ്പ് ടോം ക്രൂസ് ഹെലികോപ്റ്ററിലെത്തി അവിടെനിന്നു കൊക്കയിലേക്ക് സ്കൈ ഡൈവ് നടത്തി കാലാവസ്ഥയും സാഹചര്യങ്ങളും നേരിട്ടു പരിശോധിച്ചു.
പാറക്കെട്ടിന്റെ ഒരു വശത്തുകൂടി വേഗത്തിൽ ബൈക്ക് ഓടിക്കുന്നത് എങ്ങനെയാണെന്ന് ടോം ക്രൂസ് വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. കാറ്റിന്റെ ഗതി അനുസരിച്ച് ബൈക്ക് ഓടിച്ച് കൃത്യമായ പൊസിഷനിൽ ചാടിയില്ലെങ്കിൽ മരണം ഉറപ്പ്. ബൈക്കിൽ പോകുന്നതിനിടെ റാംപിൽനിന്നു വീണാൽ പരുക്കു പറ്റാം. കൊക്കയിൽ ചാടുന്നതിനിടെ ബൈക്കിൽ പാരച്യൂട്ട് കുടുങ്ങിയാലും ജീവഹാനി സംഭവിച്ചേക്കാം. ശ്വാസമടക്കിപ്പിടിച്ചാകും ഈ മേക്കിങ് വിഡിയോ തന്നെ നമ്മൾ കാണുന്നത്. പക്ഷേ ടോം ക്രൂസിനു മുന്നിൽ എന്തു കൊക്ക! ആദ്യ ടേക്ക് തന്നെ ക്രൂസ് ഓക്കെയാക്കി. പാരച്യൂട്ടിൽ താഴെയെത്തിയ ടോം പറഞ്ഞു, ‘ഒരു ഷോട്ട് കൂടി എടുക്കാം, ബൈക്ക് കുറച്ചു നേരം കൂടി ഞാൻ പിടിച്ചുവയ്ക്കാം.’... അങ്ങനെ ആ ചാട്ടം ടോം ആറു തവണ ചാടി.
‘‘ഞങ്ങൾ ഇതുവരെ ശ്രമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും അപകടകരമായ സ്റ്റണ്ടാണിത്. വർഷങ്ങളായി ഇതിന്റെ തയാറെടുപ്പിലായിരുന്നു. നോർവേയിലാണ് ഇതിന്റെ ചിത്രീകരണം നടന്നത്. ഒരു പാറക്കെട്ടിൽനിന്ന് താഴേക്കുള്ള മോട്ടർ സൈക്കിൾ ജംപാണ് ചിത്രീകരിക്കാൻ പോകുന്നത്. കുട്ടിക്കാലം മുതൽ ഞാൻ ചെയ്യാൻ ആഗ്രഹിച്ച കാര്യങ്ങളാണ് ഇപ്പോൾ സാക്ഷാൽക്കരിക്കുന്നത്.’’–തിരക്കഥാകൃത്തും സംവിധായകനുമായ ക്രിസ്റ്റഫർ മക്ക്വയർ പറയുന്നു.
ഹോളിവുഡിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ട് ആണ് മിഷൻ ഇംപോസിബിൾ ഡെഡ് റെക്കണിങ് ഭാഗം ഒന്നും രണ്ടും. ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സാഹസിക രംഗത്തിൽ അഭിനയിക്കാൻ ആക്‌ഷൻ സ്റ്റാർ നടത്തിയ കഠിനമായ തയാറെടുപ്പുകളുടെ ക്ലിപ്പുകളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതൊന്നുമല്ല, ഇനി വരാനിരിക്കുന്നതാണ് ഏറെ സാഹസികം എന്ന തരത്തിലുള്ള പരാമർശങ്ങളും ക്രിസ്റ്റഫർ മക്ക്വയർ നടത്തുന്നുണ്ട്.
മിഷൻ ഇംപോസിബിൾ ഫ്രാഞ്ചൈസിയിലെ ഏഴാമത്തെ ചിത്രമാണ് ഡെഡ് റെക്കണിങ്. മിഷൻ ഇംപോസിബിൾ റോഗ് നേഷൻ, മിഷൻ ഇംപോസിബിൾ ഫാളൗട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ക്രിസ്റ്റഫർ മക്ക്വയർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പാർട്ട് വൺ അടുത്ത വർഷം ജൂലൈ 14നും പാർട്ട് 2 2024 ജൂൺ 28നും തിയറ്ററുകളിലെത്തും.