ആ 200 കോടി സ്ത്രീധനം തന്നെ, എന്റെ കാഴ്ച്ചപ്പാട് ഉൾക്കണ്ണ് കൊണ്ട് കാണണം: അൽഫോൻസ് പുത്രൻ
ഗോൾഡ് സിനിമയിൽ നയൻതാരയ്ക്കു റോൾ ഇല്ലായിരുന്നുവെന്ന പ്രേക്ഷകരുടെ പരാതിക്ക് മറുപടിയുമായി സംവിധായകൻ അൽഫോൻസ് പുത്രൻ. സ്ക്രീൻ സ്പേസ് വച്ചല്ല ക്യാരക്ടർ എഴുതുന്നതെന്നും സാധാരണ കണ്ണു കൊണ്ടല്ല ഉൾക്കണ്ണു കൊണ്ടു നോക്കിയാലെ തന്റെ കാഴ്ചപ്പാട് മനസിലാകൂ എന്നും അൽഫോൻസ് പറയുന്നു. ‘‘ഗോൾഡ് എന്ന സിനിമയിൽ ലേഡി

ഗോൾഡ് സിനിമയിൽ നയൻതാരയ്ക്കു റോൾ ഇല്ലായിരുന്നുവെന്ന പ്രേക്ഷകരുടെ പരാതിക്ക് മറുപടിയുമായി സംവിധായകൻ അൽഫോൻസ് പുത്രൻ. സ്ക്രീൻ സ്പേസ് വച്ചല്ല ക്യാരക്ടർ എഴുതുന്നതെന്നും സാധാരണ കണ്ണു കൊണ്ടല്ല ഉൾക്കണ്ണു കൊണ്ടു നോക്കിയാലെ തന്റെ കാഴ്ചപ്പാട് മനസിലാകൂ എന്നും അൽഫോൻസ് പറയുന്നു.
‘‘ഗോൾഡ് എന്ന സിനിമയിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ റോൾ കുറവാണ് എന്ന് കുറച്ചു പേർക്ക് പരാതിയുണ്ട്. അങ്ങനെ ഉള്ളവർക്ക് എന്റെ മറുപടി. സ്ക്രീൻ സ്പേസ് വച്ചാണെങ്കിൽ നിങ്ങൾ പറഞ്ഞത് എങ്കിൽ ക്ഷമിക്കണം. ഞാൻ സ്ക്രീൻ സ്പേസ് വച്ചല്ല ക്യാരക്ടർ എഴുതുന്നത് . എന്റെ സിനിമ സ്പെഷൽ താങ്ക്‌സിൽ തുടങ്ങി ലാസ്‌റ്റ് ഫ്രെയിം വരെ ഉണ്ടാവും. അതുകൊണ്ട് എന്റെ കാഴ്ച്ചപ്പാട് നിങ്ങൾ ഒന്ന് നിങ്ങളുടെ സാധാരണ കണ്ണുംകൊണ്ടല്ല ഉൾക്കണ്ണുംകൊണ്ടു നോക്കണേ. ലേഡി സൂപ്പർസ്റ്റാർ നയൻതാര = സുമംഗലി ഉണ്ണികൃഷ്ണൻ.
ആദ്യ സീനിൽ തന്നെ ഉണ്ണികൃഷ്ണൻ എന്ന് പറയുന്ന പഴയ ടൈപ്പ് തന്ത അയച്ച സ്ത്രീധനം എന്ന ഏർപ്പാട് ആണ് ജോഷിയുടെ വീടിന്റെ മുമ്പിൽ കാണുന്നത്. അവസാനം ഒരു ഈഗോയിൽ ഫോണിൽ തെറി വിളിച്ചു കല്യാണം മുടങ്ങി വീട്ടിൽ ഇരുന്നു ആലോചിച്ചപ്പോ തോന്നി കാണും സ്വന്തം മോളെ വെറും പണത്തിനു വേണ്ടിയായിരിക്കാം കല്യാണം ആലോചിച്ചു വന്നത്. 200 കോടിയല്ല, ഒരുപക്ഷേ ഇരുപതിനായിരം കോടി ഉണ്ടാക്കാൻ തന്റെ സ്വന്തം മകൾക്ക് ബുദ്ധിയുണ്ട് എന്ന് ഉണ്ണികൃഷ്ണൻ എന്ന പഴയ തന്തയ്ക്ക് ഒരു പുതിയ ബുദ്ധി ഉദിച്ചു കാണാം. അവിടെ 200 കോടിക്ക് ഉണ്ണികൃഷ്ണൻ കണ്ണടച്ചപ്പോൾ കിട്ടിയത് തന്റെ സ്വന്തം മകളെ “കാണാൻ” ഉള്ള തിരിച്ചു അറിവാണ്. സുമംഗലി സ്വന്തം അമ്മയ്ക്ക് വന്ന അവസ്ഥ തനിക്ക് വേണ്ട എന്ന് ബോധം കോവിഡ് കാലത്തു വെറുതെ ഇരുന്ന് ആലോചിച്ചപ്പോ കിട്ടിക്കാണും. അതുകൊണ്ടായിരിക്കും സുമംഗലിക്ക് ഐഡിയ ഷാജിയേയും മകൻ സുനേഷ് ഷാജിയേയും ഔട്ട് ഓഫ് പ്ലേസ് ആയി തോന്നിയത്.
ഇനി പ്രേമത്തിൽ ജോർജ് സെലിൻ എന്ന ക്യാരക്ടറിന് കേക്ക് കൊടുക്കുന്നത് സ്പൂണിൽ കഴിക്കുന്ന സ്ലോ മോഷൻ ഷോട്ടും എല്ലാം ഗോൾഡിലും ഇൻഡ്. സ്‌പൂണും കേക്കും അവിടെ തന്നെ ഉണ്ട്. നിങ്ങൾ എടുത്തു കഴിച്ചോ . നിങ്ങളും വളർന്നില്ലേ. ഞാൻ അതുകൊണ്ട് സ്പൂൺ ഫീഡിങ് ഒഴിവാക്കി. കുറച്ചു ഹെൽത്ത് പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് പ്രൊമോഷനും ഇന്റർവ്യൂസും കൊടുക്കാത്തത്. എത്ര ആക്ടേഴ്സ് വന്നാലും കാര്യമില്ല അൽഫോൻസ് പുത്രൻ വന്നാൽ മാത്രമേ പ്രമോഷൻ ചെയ്യുകയുള്ളൂ എന്ന് ഏതൊക്കെയോ ചാനൽ പറഞ്ഞു. നിങ്ങളോടു ദേഷ്യമോ വിഷമമോ ഉള്ളത് കൊണ്ടല്ല.’’–അൽഫോൻസ് പറഞ്ഞു.