മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബനില്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഭാഗമാകുന്നു. സൊണാലിയുടെ ആദ്യ മലയാള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. സൊണാലി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീനിയസ് ലിജോ ജോസ് പെല്ലിശ്ശേരിക്കും ഇതിഹാസം മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്ന് സൊണാലി പറയുന്നു. ഗ്രാൻഡ് മസ്തി, സിങ്കം റിട്ടേൺസ് എന്നീ ബോളിവുഡ് സിനിമകളിലൂടെയും ശ്രദ്ധേയയാണ് സൊണാലി. ഷട്ടർ സിനിമയുടെ, വി.കെ. പ്രകാശ് സംവിധാനം ചെയ്ത മറാഠി റീമേക്കിൽ സൊണാലിയായിരുന്നു നായിക.

ADVERTISEMENT

അതേസമയം ഇന്ത്യയിുടെ പല ഭാഗത്തുനിന്നുള്ള പ്രശസ്ത താരങ്ങളെയാണ് പുതിയ ചിത്രത്തിലേക്ക് ലിജോ തിരഞ്ഞെടുക്കാൻ ഒരുങ്ങുന്നത്. കന്നഡ നടനും കൊമേഡിയനുമായ ഡാനിഷ് സെയ്തും മലൈക്കോട്ടൈ വാലിബന്റെ ഭാഗമാണ്.

ചിത്രീകരണം ജനുവരി 10 ന് രാജസ്ഥാനില്‍ ആരംഭിക്കും. അറുപതു ദിവസത്തെ ചിത്രീകരണമാണ് പ്‌ളാന്‍ ചെയ്യുന്നത്. ബോളിവുഡ് താരം വിദ്യുത് ജംവാള്‍, രാധിക ആപ്തെ, രാജ്പാൽ യാദവ് എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തിയേക്കും.

ADVERTISEMENT

പി.എസ്. റഫീഖിന്റേതാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍.

മലൈക്കോട്ടൈ വാലിബനില്‍ ഉലകനായകന്‍ കമല്‍ഹാസന്‍ എത്തിയേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്. ചിത്രത്തിന്റെ ക്‌ളൈമാക്‌സ് രംഗത്ത് കമല്‍ഹാസനെ കൊണ്ടുവരാനാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. മോഹന്‍ലാലും കമല്‍ഹാസനും വീണ്ടും ഒരുമിക്കാന്‍ പോവുന്നതിന്റെ ആഹ്‌ളാദത്തിലാണ് ആരാധകര്‍.

ADVERTISEMENT

ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ജോണ്‍ മേരി ക്രിയേറ്റീവിന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിത്.