ആദ്യ ആഴ്ച ആരും തിയറ്ററിലില്ല, പിന്നീട് നടന്നത് അദ്ഭുതം; കേരളത്തിലും 400 ദിവസം ഓടിയ സിനിമ
വിഖ്യാത സംവിധായകൻ കെ. വിശ്വനാഥിന് വിട. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ അഭിനയം, ടെലിവിഷന്‍ അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശ്വനാഥ് സമാന്തര സിനിമയെ വാണിജ്യ സിനിമയുമായി ബന്ധിപ്പിക്കുന്നതിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധനേടിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യകാല
വിഖ്യാത സംവിധായകൻ കെ. വിശ്വനാഥിന് വിട. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ അഭിനയം, ടെലിവിഷന്‍ അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശ്വനാഥ് സമാന്തര സിനിമയെ വാണിജ്യ സിനിമയുമായി ബന്ധിപ്പിക്കുന്നതിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധനേടിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യകാല
വിഖ്യാത സംവിധായകൻ കെ. വിശ്വനാഥിന് വിട. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ അഭിനയം, ടെലിവിഷന്‍ അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശ്വനാഥ് സമാന്തര സിനിമയെ വാണിജ്യ സിനിമയുമായി ബന്ധിപ്പിക്കുന്നതിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധനേടിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യകാല
വിഖ്യാത സംവിധായകൻ കെ. വിശ്വനാഥിന് വിട. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ അഭിനയം, ടെലിവിഷന്‍ അഭിനേതാവ്, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശ്വനാഥ് സമാന്തര സിനിമയെ വാണിജ്യ സിനിമയുമായി ബന്ധിപ്പിക്കുന്നതിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധനേടിയിട്ടുണ്ട്. ഇന്ത്യയിലെ ആദ്യകാല പ്രാദേശിക പാൻ ഇന്ത്യൻ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ശങ്കരാഭരണം ആണ് വിശ്വനാഥിന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമ. ചിത്രത്തിന്റെ വൻ വിജയത്തെത്തുടർന്ന് അതേ പേരിൽ തന്നെ ചിത്രം മലയാളത്തിലടക്കം വിവിധ ഭാഷകളിൽ മൊഴി മാറ്റി പ്രദർശനത്തിനെത്തി. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചലച്ചിത്രത്തിന് 1980 ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സ്വർണകമലം ലഭിക്കുകയുണ്ടായി.
ശങ്കരാഭരണം സിനിമയുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. 1980 രാത്രി 8.30 മണി. വിശാഖപട്ടണത്തിലെ തെരുവിലൂടെ ഓടുന്ന ഒരു ടാക്സി. പുറത്ത് ചൂടും മഴക്കാറും. ഇത്രയും ചൂട് ഇതിനു മുമ്പ് ഉണ്ടായിട്ടില്ല ആന്ധ്രയിൽ. പുറത്തെ ചൂടിനേക്കാൾ ഉള്ളുരുകി ആ ടാക്സിയിൽ ഒരാൾ ഇരുപ്പുണ്ട്. തെലുങ്ക് സിനിമയിലെ ഹിറ്റ് സംവിധായകൻ കെ. വിശ്വനാഥ്. ഹിറ്റ്മേക്കർ വിശ്വനാഥിന്റെ പുതിയ ചിത്രം ശങ്കരാഭരണം തിയറ്ററിൽ എത്തിയിട്ട് ഇന്നേക്ക് ദിവസങ്ങൾ നാലായിരിക്കുന്നു. ഒരു ഷോ പോലും ഫുൾ ഹൗസ്സിൽ പ്രദർശിപ്പിച്ചിട്ടില്ല ഇതുവരെ. തന്റെ പ്രശസ്തിയും പ്രതിഛായയും അവസാനിക്കാൻ പോകുന്നു. കെ.വിശ്വനാഥിന്റെ മുന്നിൽ ഇനിയൊരു സിനിമ ചെയ്യാനുള്ള അവസരം അവസാനിക്കുന്നു. തകർന്നിരിക്കുന്ന വിശ്വനാഥിന്റെ ചെവിയിലേക്ക് ഒരു ഗാനശകലം വന്ന് വീണു. ‘‘ഓം കാര നാദാനു സന്താന മൗഗാനമേ ശങ്കരാഭരണമു’’ . ടാക്സി ഡ്രൈവർ സ്റ്റിയറിങിൽ താളം പിടിച്ച് മനം മറന്ന് പാടുകയാണ്. കെ.വിശ്വനാഥിന്റെ മനസ്സിൽ ആശ്വാസത്തിന്റെ ഒരു തുള്ളി മഞ്ഞുതുള്ളി വീണതും ആകാശത്ത് നിന്ന് മേഘം പൊട്ടി മഴത്തുള്ളികൾ ഭൂമിയിൽ വീണതും ഒരേ നിമിഷത്തിലായിരുന്നു.
വിശ്വനാഥ് ഡ്രൈവറോട് ചോദിച്ചു." ഇത് ഏതാണ് ഈ പാട്ട് " . ‘‘മിനിഞാന്ന് റീലീസ് ആയ ശങ്കരാഭരണം എന്ന പടത്തിലേയോ സാർ.’’
" പടം കണ്ടോ . എങ്ങനുണ്ട്"?. കെ.വിശ്വനാഥ് അൽപം ശങ്കയോടെ ചോദിച്ചു
" മൂന്ന് തവണ കണ്ടു സാർ. ഇനിയും കാണും. "
ഡ്രൈവറുടെ മറുപടിയിൽ മനം കുളിർത്ത കെ. വിശ്വനാഥിന് ചോദിക്കാതിരിക്കാനായില്ല. "അത്രമാത്രം എന്തിരിക്കുന്നു ആ സിനിമയിൽ ?"!
" എനിക്കത് പറയാനറിയില്ല സാർ. ഒരോ തവണ തിയറ്ററിലിരിക്കുമ്പോഴും അമ്പലത്തിൽ ഇരിക്കുന്ന സുഖവും സമാധാനവും സന്തോഷവുമാണ്. സാറും ശങ്കരാഭരണം ഒന്ന് കാണണം." ഡ്രൈവർ വികാരാവേശത്തോടെ പറഞ്ഞു. കെ.വിശ്വനാഥിന് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ.
"പക്ഷേ പടത്തിന് ആളില്ലല്ലോ. " വിശ്വനാഥ് ചോദിച്ചു." ആള് കേറും സാറെ. ഉറപ്പ്. ശങ്കരാഭരണം ഏറ്റവും വലിയ ഹിറ്റാവും. സാറ് ഒന്ന് കണ്ട് നോക്ക്." പിന്നെ ഉണ്ടായതെല്ലാം ചരിത്രം സാക്ഷി. ആന്ധ്രയിൽ 277 ഓളം ദിവസങ്ങൾ തുടർച്ചയായി നിറഞ്ഞ സദസുകളിൽ ഓടിയ ശങ്കരാഭരണം കേരളത്തിൽ 400 ദിവസ്സങ്ങൾക്കു മേൽ പ്രദർശിപ്പിച്ചു. തെലുങ്കിൽ നിന്ന് മലളാളത്തിലേക്ക് ഡബ്ബ് ചെയ്തെങ്കിലും ഗാനങ്ങളെല്ലാം തെലുങ്കിൽ തന്നെയാണ് ചിത്രത്തിൽ നിലനിർത്തിയിരുന്നത്. എന്നിട്ടും അവയെല്ലാം സൂപ്പർ ഹിറ്റുകളായി.
ഇന്ത്യൻ സിനിമാ ലോകത്തിനു ഒട്ടേറെ സംഭാവനകൾ നൽകിയ കെ. വിശ്വനാഥന് രാജ്യം പത്മശ്രീ, ദാദ സാഹേബ് ഫാൽക്കെ തുടങ്ങിയ അവാർഡുകൾ നൽകി ആദരിച്ചിട്ടുണ്ട്. ഇതിന് പുറമേ അഞ്ച് ദേശീയ അവാർഡുകളും ആറ് സംസ്ഥാന അവാർഡുകളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 53 ലേറെ സിനിമകൾ സംവിധാനം ചെയ്ത ഇദ്ദേഹത്തിന്റെ ശങ്കരാഭരണം, സാഗരസംഗമം, സ്വാതിമുത്യം തുടങ്ങിയ സിനിമകൾ കേരളത്തിലും നിറഞ്ഞ സദസ്സിലോടി പ്രേക്ഷക പ്രീതി നേടിയവയാണ്.