വെറൈറ്റി സെൽഫിയുമായി അമല പോൾ; ഫോട്ടോ എടുത്തതാരെന്ന് പ്രേക്ഷകർ
നടി അമല പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറച്ച് സെൽഫി ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ. ബാലി യാത്രയ്ക്കിടെ പകർത്തിയ വ്യത്യസ്തമായൊരു സെൽഫി

നടി അമല പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറച്ച് സെൽഫി ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ വൈറൽ. ബാലി യാത്രയ്ക്കിടെ പകർത്തിയ വ്യത്യസ്തമായൊരു സെൽഫി ചിത്രമാണ് അമല ഷെയർ ചെയ്‌തിരിക്കുന്നത്. യഥാർഥത്തിൽ ഈ സെൽഫി ആരാണ് പകർത്തിയതെന്നതാണ് ആരാധകരുടെ സംശയം. അതിനൊരു കാരണവുമുണ്ട്. സെൽഫിയിൽ അമലയ്ക്കൊപ്പമുളളത് ഒരു കുരങ്ങനാണ്.
വളരെ രസകരമായ ഒരു സംഭാഷണവും ചിത്രത്തിനു താഴെ അമല കുറിച്ചിട്ടുണ്ട്.
ബ്രോ: നിങ്ങൾ സോളോ ട്രിപ്പിലാണോ?
ഞാൻ: അതെ,
ബ്രോ: എന്നാൽ അടിച്ചുപൊളിക്കൂ
ബാലിയിലെ പ്രശസ്തമായ മങ്കി ഫോറസ്റ്റിൽ അവധി ആഘോഷിക്കുകയാണ് അമല പോൾ. മാത്രമല്ല ഒറ്റയ്ക്കാണ് നടിയുടെ ഈ യാത്രയും. നേരത്തെ ബാലിയിൽ നിന്നുള്ള വിഡിയോ അമല പങ്കുവച്ചിരുന്നു.
ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേക്കു തിരിച്ചുവന്നിരിക്കുകയാണ് അമല. വിവേക് സംവിധാനം ചെയ്യുന്ന ‘ടീച്ചറി’ലൂടെയായിരുന്നു അമലയുടെ തിരിച്ചുവരവ്. മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ‘ക്രിസ്റ്റഫർ’ ആണ് അമലയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ പൊലീസ് ഓഫിസറായാണ് അമല എത്തിയത്. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ‘ആടുജീവിത’മാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം.