ഷോലെ ഒക്കെ രക്ഷപ്പെട്ടത് മഹാഭാഗ്യം: ഓ മൈ ഡാർലിങ് മോശം റിവ്യൂസിനെതിരെ മുകേഷ്
‘ഓ മൈ ഡാർലിങ്’ എന്ന സിനിമയ്ക്കെതിരെ മോശം റിവ്യൂ ചെയ്ത യൂട്യൂബർമാർക്കെതിരെ നടൻ മുകേഷ്. ഒരുപാടുപേരുടെ കൂട്ടായ പ്രവർത്തനവും അവരുടെ ജീവന മാർഗവുമാണ് സിനിമ. അതിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇത്തരക്കാർ നടത്തുന്നതെന്ന് നടൻ ദുബായിൽ പറഞ്ഞു. ‘‘കൊച്ചുകുട്ടികൾ വന്ന് എല്ലാവരെയും പരിഹസിക്കുകയാണ്. അഭിനയത്തിന്റെ

‘ഓ മൈ ഡാർലിങ്’ എന്ന സിനിമയ്ക്കെതിരെ മോശം റിവ്യൂ ചെയ്ത യൂട്യൂബർമാർക്കെതിരെ നടൻ മുകേഷ്. ഒരുപാടുപേരുടെ കൂട്ടായ പ്രവർത്തനവും അവരുടെ ജീവന മാർഗവുമാണ് സിനിമ. അതിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇത്തരക്കാർ നടത്തുന്നതെന്ന് നടൻ ദുബായിൽ പറഞ്ഞു. ‘‘കൊച്ചുകുട്ടികൾ വന്ന് എല്ലാവരെയും പരിഹസിക്കുകയാണ്. അഭിനയത്തിന്റെ കാര്യത്തിലും കഥയുടെ കാര്യത്തിലും കഥാപാത്രത്തിന്റെ കാര്യത്തിലുമൊക്കെ പരിഹസിക്കുമ്പോൾ നമ്മൾ സംശയിക്കണം. ഇവർക്ക് കിട്ടാനുള്ളത് എന്തോ കിട്ടിയില്ല.’’–മുകേഷ് പറയുന്നു.
‘‘മോശം പറയുന്നതിന്റെ കൂടെ നല്ല കഥാ സന്ദർഭങ്ങൾ, നല്ല രീതിയിൽ ഉള്ള സീനുകൾ കൂടി പറയണം. എന്നാൽ ഞാൻ സമ്മതിക്കാം. ഇതിപ്പോൾ എങ്ങും തൊടാതെ ‘ഇവൻ ഇനി സിനിമയിൽ ഉണ്ടാകരുത്’ എന്ന് പറയുകയാണ്. ‘ഷോലെ’ ഒക്കെ രക്ഷപ്പെട്ടത് മഹാ ഭാഗ്യം. ഇവരൊക്കെ ഉണ്ടായിരുന്നെങ്കിൽ അമിതാഭ് ബച്ചൻ, ധർമേന്ദ്ര ഒക്കെ എന്താണ് ചെയ്യുന്നത്, ഇവരുടെ മുഖത്ത് എന്താണ് വരുന്നത് എന്നൊക്കെ ചോദിച്ചേനെ. അവരൊക്കെ അന്ന് രക്ഷപ്പെട്ടത് മഹാഭാഗ്യം.’’–റേഡിയോ കേരളത്തിനു നൽകിയ അഭിമുഖത്തിൽ മുകേഷ് പറഞ്ഞു
ഫെബ്രുവരി 24നാണ് ഓ മൈ ഡാർലിങ് തിയറ്ററുകളിൽ എത്തിയത്. മലയാളികൾക്ക് ബാലതാരമായി പരിചിതയായ അനിഖ സുരേന്ദ്രൻ ആയിരുന്നു ചിത്രത്തിൽ നായിക. മെൽവിൻ ബാബു നായകനായി എത്തി. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിർമിച്ചത്. നവാഗത സംവിധായകന്‍ ആല്‍ഫ്രഡ് ഡി. സാമുവല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജിനീഷ് കെ. ജോയ് ആണ്.
മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്‌മാനാണ്. ലിജോ പോള്‍ എഡിറ്റിങും എം. ബാവ ആര്‍ട്ടും നിര്‍വഹിച്ചിരിക്കുന്നു. വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍.