മലയാള സിനിമാ ചരിത്രത്തിൽ തന്നെ മികച്ച സിനിമകളിൽ ഒന്നായിരിക്കും തുറമുഖമെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. തുറമുഖം പോലെ മികച്ചൊരു ചിത്രം മുടങ്ങിക്കിടക്കാൻ പാടില്ല എന്നു തോന്നിയതുകൊണ്ടാണ് ഈ സിനിമ ഏറ്റെടുത്തതെന്ന് ലിസ്റ്റിൻ പറഞ്ഞു. ചിത്രം റിലീസ് ചെയ്യാൻ ഒരുപാടു നിയമക്കുരുക്കുകൾ അഴിക്കേണ്ടി വന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമാ ചരിത്രത്തിൽ തന്നെ മികച്ച സിനിമകളിൽ ഒന്നായിരിക്കും തുറമുഖമെന്ന് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. തുറമുഖം പോലെ മികച്ചൊരു ചിത്രം മുടങ്ങിക്കിടക്കാൻ പാടില്ല എന്നു തോന്നിയതുകൊണ്ടാണ് ഈ സിനിമ ഏറ്റെടുത്തതെന്ന് ലിസ്റ്റിൻ പറഞ്ഞു. ചിത്രം റിലീസ് ചെയ്യാൻ ഒരുപാടു നിയമക്കുരുക്കുകൾ അഴിക്കേണ്ടി വന്നു.  സിനിമയ്ക്ക് വേണ്ടി നിവിൻ പോളി ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ടെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.  

ADVERTISEMENT

‘‘മലയാള സിനിമാമേഖലയിൽ ഒരുപാടു സിനിമകൾ റിലീസ് ചെയ്യാനാകാതെ മുടങ്ങിക്കിടപ്പുണ്ട്. പക്ഷേ ഈ സിനിമ അങ്ങനെ കിടക്കേണ്ടതല്ല, അതുകൊണ്ടാണ് ഞാൻ ഈ സിനിമ ഏറ്റെടുത്തത്. ഞാൻ ഒരുപാടു സിനിമകൾ നിർമിച്ചിട്ടുണ്ടെങ്കിലും ഒരുപാട് കഷ്ടപ്പെട്ട് റിലീസ് ചെയ്ത ഒരു സിനിമയാണിത്. കുറേ നൂലാമാലകളിൽ കുരുങ്ങിക്കിടന്ന ഒരു സിനിമ, അത് ഓരോന്നായി അഴിച്ചെടുക്കേണ്ടി വന്നു. കാരണം ഇതിൽ ഒരുപാട് നിയമ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇൻജക്‌ഷൻ ഓർഡർ ഉണ്ടായിരുന്നു. അതുകൊണ്ടാണ് പല ഘട്ടങ്ങളിലും ഈ സിനിമ ഇറങ്ങാതിരുന്നത്. സാധാരണ സിനിമ ഷൂട്ട് ചെയ്യുമ്പോഴാണ് കഷ്ടപ്പാടുണ്ടാകുന്നത്. എന്നാൽ തുറമുഖത്തിന്റെ കാര്യത്തിൽ റിലീസ് ചെയ്യാനായിരുന്നു കഷ്ടപ്പാട്.

ADVERTISEMENT

ഈ സിനിമ റിലീസ് ചെയ്യുമ്പോൾ വലിയ സന്തോഷമുണ്ട്. കാരണം ഞാൻ ഈ സിനിമ കണ്ടിരുന്നു. എനിക്ക് മനസ്സിലായത് മലയാളത്തിലെ മികച്ച സിനിമകളിൽ ഒന്നായിരിക്കും തുറമുഖം എന്നാണ്. ഇതൊരു ക്ലാസ് മാസ്സ് സിനിമയായിരിക്കും എന്ന് പൂർണ ബോധ്യമുണ്ട്. 2 മണിക്കൂർ 52 മിനിറ്റ് ഉള്ള സിനിമ പ്രേക്ഷകൻ എന്ന നിലയിൽ എന്നെ തൃപ്തിപ്പെടുത്തി. നിവിൻ ഉൾപ്പടെ ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും പൂർണമായി സഹകരിച്ചതുകൊണ്ടാണ് ഇതിപ്പോൾ റിലീസ് ചെയ്യാൻ കഴിയുന്നത്. അവരോടെല്ലാം നന്ദി പറയുന്നു. ചിലർ ഒരു സിനിമ അഭിനയിച്ച് പൊടിയും തട്ടി പോകുന്നതുപോലെ അല്ല നിവിൻ പോളി ഇവിടെ ചെയ്തത്. നിവിൻ ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്തു. അദ്ദേഹം ഇപ്പോഴും സിനിമയോടൊപ്പം നിൽക്കുകയാണ്.’’–ലിസ്റ്റിൻ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT