സിനിമയിൽ അഭിനയിക്കാൻ കൂടുതൽ പണം ആവശ്യപ്പെടുന്ന താരങ്ങളെ ഒവിവാക്കുമെന്ന് നിർമാതാവും ഫിലിം ചേംബര്‍ പ്രസിഡന്‍റുമായ ജി. സുരേഷ് കുമാർ. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് അഭിനേതാക്കൾ പ്രതിഫലം ചോദിക്കുന്നതെന്നും അങ്ങനെ ചോദിക്കുന്നവരെ ഒഴിവാക്കുന്ന നടപടി നാളെയോ മറ്റന്നാളോ ഉണ്ടാകമെന്നും സുരേഷ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയിൽ അഭിനയിക്കാൻ കൂടുതൽ പണം ആവശ്യപ്പെടുന്ന താരങ്ങളെ ഒവിവാക്കുമെന്ന് നിർമാതാവും ഫിലിം ചേംബര്‍ പ്രസിഡന്‍റുമായ ജി. സുരേഷ് കുമാർ. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് അഭിനേതാക്കൾ പ്രതിഫലം ചോദിക്കുന്നതെന്നും അങ്ങനെ ചോദിക്കുന്നവരെ ഒഴിവാക്കുന്ന നടപടി നാളെയോ മറ്റന്നാളോ ഉണ്ടാകമെന്നും സുരേഷ് പറഞ്ഞു. നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിനിടെയായിരുന്നു സുരേഷ് കുമാറിന്റെ പ്രതികരണം. 

ADVERTISEMENT

‘‘അഭിനേതാക്കളുടെ കോസ്റ്റ് വല്ലാണ്ട് കൂടി പോകുകയാണ്. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് അവർ ചോദിക്കുന്ന പ്രതിഫലം. അതൊന്നും കൊടുക്കാൻ പറ്റുന്ന രീതിയിൽ അല്ല മലയാള സിനിമ ഉള്ളത്. അങ്ങനെ ഉള്ളവരെ ഒഴിവാക്കി കൊണ്ടുള്ള സിനിമകളാകും ഇനി വരാൻ പോകുന്നത്. അങ്ങനെ വലിയ തുകകൾ ചോദിക്കുന്നവരെ ഒഴിവാക്കുന്ന നടപടി നാളയോ മറ്റന്നാളോ ഉണ്ടാകും. ഇത്ര ബജറ്റിൽ കൂടുതലുള്ള ആളുകളെ ഒഴിവാക്കും. ഇതെല്ലാവർക്കും മുന്നറിയിപ്പായാണ് ഇപ്പോൾ പറയുന്നത്. ചോദിക്കുന്നത് ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുത്. വല്ലാത്തൊരു പോക്കാണത്. 

ADVERTISEMENT

തിയറ്ററിൽ കലക്‌ഷനില്ല. ആളില്ല. 15 ആളുകൾ ഉണ്ടെങ്കിലേ ഷോ തുടങ്ങുള്ളൂ. അത്രയും പേർക്ക് വേണ്ടി തിയറ്ററുകാർ കാത്തിരിക്കുക ആണ്. പല സ്ഥലത്തും ഷോ നടക്കുന്നില്ല. നിർമാതാക്കൾ മാത്രമല്ല, എല്ലാവരും ഇക്കാര്യം മനസിലാക്കണം. പ്രൊഡ്യൂസർ മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നത്. നോട്ടടിച്ചല്ല കൊണ്ട് വരുന്നത്. അതെല്ലാവരും മനസിലാക്കണം. ഒരു നടനെ മാത്രം ഇവിടെ ആർക്കും ആവശ്യമില്ല. ആരെ വച്ചായാലും സിനിമ ചെയ്യാം. സിനിമയ്ക്ക് കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കിൽ സിനിമ ഓടും. അത് ഹിറ്റാകും. ആളുകൾ കാണും അഭിനന്ദിക്കും. അതുകൊണ്ട് ഇവിടെയിനി വലിയ രീതിയിൽ കാശ് വാങ്ങിക്കുന്നവർ വീട്ടിൽ ഇരിക്കുന്ന രീതിയിലേക്കാകും ഇനി പോകുന്നത്. ഇതൊരു മുന്നറിയിപ്പ് കൂടിയാണ്.

ADVERTISEMENT

ഈ സിനിമ തന്നെ വളരെ കോസ്റ്റ് കുറച്ചാണ് നാദിർഷ ചെയ്യുന്നത്. നിർമാതാവിനൊപ്പം നിൽക്കുന്ന സംവിധായകനും നടനും ഉണ്ടെങ്കിൽ മാത്രമേ ഭാവിയിൽ രക്ഷയുള്ളൂ. അല്ലെങ്കിൽ വീട്ടിലിരിക്കേണ്ടിവരും. വേറെ നിവർത്തിയില്ലാത്തുകൊണ്ടാണിത്.’’– സുരേഷ് കുമാർ പറഞ്ഞു.