ധന്യ വീണ എന്ന പതിനാറുകാരി ‘നന്ദനം’ സിനിമയിലെത്തിയതും നവ്യ നായർ എന്ന പേര് സ്വീകരിച്ചതുമെല്ലാം മലയാളിക്ക് അറിയാം. സാമൂഹ്യ–രാഷ്ട്രീയ സാഹചര്യങ്ങളിൽ നല്ല മാറ്റങ്ങൾ സംഭവിച്ചപ്പോൾ പേരിലെ ജാതിവാൽ ചർച്ചയാകുന്നതും പല അഭിനേതാക്കളും അത് ഉപേക്ഷിക്കുന്നതും മലയാള സിനിമാലോകം കണ്ടു. ആ ചർച്ചകളിൽ എപ്പോഴും കേൾക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധന്യ വീണ എന്ന പതിനാറുകാരി ‘നന്ദനം’ സിനിമയിലെത്തിയതും നവ്യ നായർ എന്ന പേര് സ്വീകരിച്ചതുമെല്ലാം മലയാളിക്ക് അറിയാം. സാമൂഹ്യ–രാഷ്ട്രീയ സാഹചര്യങ്ങളിൽ നല്ല മാറ്റങ്ങൾ സംഭവിച്ചപ്പോൾ പേരിലെ ജാതിവാൽ ചർച്ചയാകുന്നതും പല അഭിനേതാക്കളും അത് ഉപേക്ഷിക്കുന്നതും മലയാള സിനിമാലോകം കണ്ടു. ആ ചർച്ചകളിൽ എപ്പോഴും കേൾക്കുന്ന പേരാണ് നവ്യയുടേത്. സ്വന്തം പേരിൽ ഇല്ലാതിരുന്നത് സ്വയം കൂട്ടിചേർത്ത നടി എന്നുവരെ നവ്യ വിമർശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതു താൻ സ്വീകരിച്ച പേരല്ല എന്നും ഇപ്പോഴും ധന്യ വീണ എന്നാണ് തന്റെ പേര് എന്നും നവ്യ പറയുന്നു. ‘ജാനകി ജാനേ’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

ADVERTISEMENT

സിബി അങ്കിളും മറ്റുള്ളവരും ഇട്ട പേര്

ADVERTISEMENT

‘‘ഇത് ഞാൻ തിരഞ്ഞെടുത്ത പേരല്ല, സിബി അങ്കിളും മറ്റുള്ളവരും ഇട്ട പേരാണ്. പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ഞാൻ സിനിമയിലെത്തുന്നത്. അന്ന് സംവിധായകരും എഴുത്തുകാരും പ്രൊ‍ഡ്യൂസേഴ്സും എല്ലാം ഇട്ട പേരാണ് നവ്യ നായർ. എനിക്ക് അന്ന് അവിടെ വോയ്സ് ഇല്ല. ഞാൻ ഇപ്പോൾ ഇനി പേര് മാറ്റിയാലും എല്ലാവരുടെയും ഉള്ളിൽ ഞാൻ നവ്യ നായർ തന്നെയാണ്. അത് അങ്ങനെയാണ് റജിസ്റ്റർ ആയിരിക്കുന്നത്. 

ADVERTISEMENT

ഇപ്പോൾ മഴവിൽ മനോരമയിലെ ‘കിടിലം’ കണ്ടിട്ട് ചെറിയ കുട്ടികളൊക്കെ എന്നെ നവ്യ നായർ എന്നു വിളിക്കുന്നത് എന്റെ ജാതി മനസ്സിലാക്കിയിട്ടല്ല. അത് എന്റെ പേര് ആയിപ്പോയി. ഇനി ഇത് മുറിച്ചു മാറ്റാം എന്നു വച്ചാൽ തന്നെ എന്റെ ഒരു ഔദ്യോഗിക രേഖകളിലും ഞാൻ നവ്യ അല്ല, ധന്യ വീണ ആണ്. ഗസറ്റിലെ എന്റെ പേര് അതാണ്. കൂടാതെ എന്റെ ആധാർ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്... ഇതിലൊക്കെ ഞാൻ ധന്യ വീണ തന്നെ ആണ്. അതിലൊന്നും ജാതിവാൽ ഇല്ല, പിന്നെ ഞാൻ എങ്ങനെ മുറിക്കും? പിന്നെ ജാതിപ്പേര് മോശമാണെന്ന് വിചാരിച്ചല്ല ഞാനിതു പറയുന്നത്, പക്ഷേ മുറിക്കാനായി എനിക്ക് അങ്ങനെ ഒരു വാലില്ല.

ആദ്യമൊക്കെ സിനിമയുടെ സെറ്റിൽ നവ്യ എന്നു വിളിക്കുമ്പോൾ ഞാൻ വിളി കേൾക്കാത്തതുകൊണ്ട് എല്ലാവരും എന്നെ ധന്യ എന്നു തന്നെയാ വിളിച്ചിരുന്നത്. പയ്യെ പയ്യെ ആണ് ഞാൻ തന്നെ ഈ പേര് അംഗീകരിച്ചു തുടങ്ങിയത്.’’– നവ്യ പറഞ്ഞു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT