പ്രമുഖ തമിഴ് ചലച്ചിത്ര നടനും നിർമാതാവും സംവിധായകനുമായ മനോ ബാല (69)യുടെ അപ്രതീക്ഷത വിടവാങ്ങലിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. കമൽഹാസൻ, രജനികാന്ത്, ദുൽഖർ സൽമാൻ, വിജയ് സേതുപതി, ലോകേഷ് കനകരാജ് തുടങ്ങി നിരവധിപ്പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിച്ചെത്തുന്നത്. കരൾരോഗ സംബന്ധമായ ആരോഗ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമുഖ തമിഴ് ചലച്ചിത്ര നടനും നിർമാതാവും സംവിധായകനുമായ മനോ ബാല (69)യുടെ അപ്രതീക്ഷത വിടവാങ്ങലിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. കമൽഹാസൻ, രജനികാന്ത്, ദുൽഖർ സൽമാൻ, വിജയ് സേതുപതി, ലോകേഷ് കനകരാജ് തുടങ്ങി നിരവധിപ്പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിച്ചെത്തുന്നത്. കരൾരോഗ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു ചികിൽസയിലിരിക്കെയാണു മരണം. 240ലേറെ സിനിമകളിൽ വേഷമിട്ടു. നാൽപതിലേറെ സിനിമകൾ നിർമിച്ചിട്ടുണ്ട്. തമിഴ്, കന്നഡ സിനിമകളുടെ സംവിധായകനുമായിരുന്നു. 20 ടിവി പരമ്പരകൾ, 10 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഏതാനും നാളുകൾക്കു മുൻപ് ഹൃദ്രോഗ സംബന്ധമായ ചികിൽസകളെത്തുടർന്നു വിശ്രമത്തിലായിരുന്നു. 

ADVERTISEMENT

പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ സഹായിയായി സിനിമയിൽ എത്തിയ മനോബാല 1982 ൽ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊർകാവലൻ, മല്ല് വെട്ടി മൈനർ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.

ADVERTISEMENT

2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായി. പിതാമഹൻ, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്‌സ് പാണ്ഡിയൻ, അരമനൈ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അവതരിപ്പിച്ച വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ADVERTISEMENT

ചിരഞ്ജീവി നായകനായെത്തിയ വാൾടർ വീരയ്യ, കൊണ്ട്രാൽ പാവം, ഗോസ്റ്റി എന്നിവയാണ് അവസാനമായി അഭിനയിച്ച സിനിമകള്‍.