ജാനകി ജാനേയും സിനിമ തന്നെയാണ്: ‘2018’ ടീമിന് സംവിധായകന്റെ കത്ത്; മറുപടിയുമായി ജൂഡ്
ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രം ‘2018’ തിയറ്ററുകള്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുമ്പോള്‍ ചെറിയ ചിത്രങ്ങള്‍ക്കും പ്രദര്‍ശിപ്പിക്കാന്‍ ഒരിടം നല്‍കണം എന്ന് അപേക്ഷിച്ചുകൊണ്ട് ‘ജാനകി ജാനേ’ സംവിധായകന്‍ അനീഷ് ഉപാസനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ആന്റോ ജോസെഫിനും ജൂഡ് ആന്തണിക്കും വേണു കുന്നപ്പിള്ളിക്കും തിയറ്റർ
ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രം ‘2018’ തിയറ്ററുകള്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുമ്പോള്‍ ചെറിയ ചിത്രങ്ങള്‍ക്കും പ്രദര്‍ശിപ്പിക്കാന്‍ ഒരിടം നല്‍കണം എന്ന് അപേക്ഷിച്ചുകൊണ്ട് ‘ജാനകി ജാനേ’ സംവിധായകന്‍ അനീഷ് ഉപാസനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ആന്റോ ജോസെഫിനും ജൂഡ് ആന്തണിക്കും വേണു കുന്നപ്പിള്ളിക്കും തിയറ്റർ
ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രം ‘2018’ തിയറ്ററുകള്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുമ്പോള്‍ ചെറിയ ചിത്രങ്ങള്‍ക്കും പ്രദര്‍ശിപ്പിക്കാന്‍ ഒരിടം നല്‍കണം എന്ന് അപേക്ഷിച്ചുകൊണ്ട് ‘ജാനകി ജാനേ’ സംവിധായകന്‍ അനീഷ് ഉപാസനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ആന്റോ ജോസെഫിനും ജൂഡ് ആന്തണിക്കും വേണു കുന്നപ്പിള്ളിക്കും തിയറ്റർ
ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രം ‘2018’ തിയറ്ററുകള്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുമ്പോള്‍ ചെറിയ ചിത്രങ്ങള്‍ക്കും പ്രദര്‍ശിപ്പിക്കാന്‍ ഒരിടം നല്‍കണം എന്ന് അപേക്ഷിച്ചുകൊണ്ട് ‘ജാനകി ജാനേ’ സംവിധായകന്‍ അനീഷ് ഉപാസനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ആന്റോ ജോസെഫിനും ജൂഡ് ആന്തണിക്കും വേണു കുന്നപ്പിള്ളിക്കും തിയറ്റർ ഉടമകൾക്കുമായി ഒരു തുറന്ന കത്ത് എന്നെഴുതിക്കൊണ്ടാണ് തന്‍റെ ഫെയ്സ്ബുക്ക് പേജില്‍ അനീഷ് പോസ്റ്റ് പങ്കിട്ടത്.
അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകി ജാനേ, സുധി മാഡിസൺ സംവിധാനം ചെയ്ത നെയ്മർ, ഷഹദ് സംവിധാനം ചെയ്ത അനുരാഗം എന്നീ സിനിമകളുടെ റിലീസ് കൂടി ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. ‘2018’ ന്‍റെ റിലീസോടെ ചിത്രത്തിന് തിയറ്റര്‍ ഉടമകള്‍ നല്‍കുന്ന പ്രാധാന്യം മൂലം ജാനകി ജാനെയുടെ ഷോ ടൈം പലയിടങ്ങളിലും മാറ്റുകയും പ്രവർത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ ഷോകള്‍ തരികയും ചെയ്യുകയാണെന്ന് അനീഷ് ഉപാസന പറയുന്നു. തിയറ്ററുകാരുടെ ഈ രീതികള്‍ വളരെ വിഷമം ഉണ്ടാക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. അനീഷിന്റെ കുറിപ്പിനു മറുപടിയുമായി ജൂഡ് ആന്തണിയുമെത്തി. എല്ലാ സിനിമകളും തിയറ്ററിൽ പോയി തന്നെ കാണണം എന്നാഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകനാണ് താനുമെന്നും എന്നാൽ തിയറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് ജനങ്ങളാണെന്നും ജൂഡ് ആന്തണി പറയുന്നു.
അനീഷ് ഉപാസനയുടെ വാക്കുകൾ:
‘‘ആന്റോ ജോസെഫിനും ജൂഡ് ആന്തണിക്കും വേണു കുന്നപ്പിള്ളിക്കും തിയറ്റർ ഉടമകൾക്കുമായി ഒരു തുറന്ന കത്ത്. ഞാൻ സംവിധാനം ചെയ്ത ജാനകി ജാനേയും കൂടെ സുധി മാഡിസൻ സംവിധാനം ചെയ്ത നെയ്മർ എന്ന സിനിമയും ഷഹദ് സംവിധാനം ചെയ്ത അനുരാഗവും തിയറ്ററുകളിൽ റിലീസായ വിവരം അറിഞ്ഞ് കാണുമല്ലോ. ‘2018’ ഏത് സമയത്ത് കൊണ്ടുപോയി ഇട്ടാലും മലയാളികൾ ഇടിച്ച് കയറിവരും എന്നുള്ളത് എന്നെപോലെ തന്നെ നിങ്ങൾക്കുമറിയാം. ജാനകി ജാനെയുടെ ഷോ ടൈം പലയിടങ്ങളിൽ നിന്ന് മാറ്റുകയും ശേഷം ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ ഷോസ് തരുകയും (പ്രവർത്തി ദിവസങ്ങളിൽ) ചെയ്യുന്ന തിയറ്ററുകാരുടെ രീതികൾ വളരെ വിഷമം ഉണ്ടാക്കുന്നതാണ്..
എല്ലാവർക്കും 2018 എടുക്കാൻ പറ്റില്ല..തയറ്ററുകൾ ഉണർന്നത് ‘2018’ വന്നത് കൊണ്ട് തന്നെയാണ്. സംശയമില്ല. അത് കൊണ്ട് നമ്മുടെ സിനിമയുടെ ഷോ ടൈം ദിനം പ്രതി മാറ്റുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഉച്ചയ്യ്ക്ക് ഒന്നരയ്ക്കായാലും പുലർച്ചെ 5.30ക്ക് ആയാലും നട്ടപാതിരാ 12 മണിക്കായാലും ‘2018’ ഓടും..പക്ഷേ ജാനകി ജാനേ പോലുള്ള കൊച്ചു കുടുംബ ചിത്രങ്ങൾ തിയറ്ററിൽ നിറയണമെങ്കിൽ ഫസ്റ്റ് ഷോയും സെക്കൻഡ് ഷോയും വേണം..ദയവ് ചെയ്ത് സഹകരിക്കണം.2018 സിനിമ എടുത്ത് മാറ്റാനല്ല പറയുന്നത്..ഞങ്ങൾക്ക് കൂടി സിനിമ പ്രദർശിപ്പിക്കാൻ ഒരിടം തരാനാണ്..പലവാതിലുകളിൽ മുട്ടിയിട്ടും സാധ്യമല്ലാത്തത് കൊണ്ട് മാത്രമാണ് ഈ തുറന്ന് കത്തെഴുതുന്നത്..പ്രേക്ഷക അഭിപ്രായമുള്ള സിനിമയായിട്ട് പോലും പ്രദർശന സമയം തോന്നിയത് പോലെയാക്കുമ്പോൾ മാനസികമായി ഞങ്ങൾ തളരുകയാണ്..
ഇത് നിങ്ങളെപ്പോലുള്ളവരെക്കൊണ്ട് മാത്രം സാധിക്കുന്നകാര്യമാണ്. മലയാള സിനിമയെ ഉയരങ്ങളിലേക്കെത്തിച്ച നിങ്ങളെക്കൊണ്ട് മാത്രം. ജാനകി ജാനേയും സിനിമ തന്നെയാണ്. ഇനി വരാൻ പോകുന്നതും കൊച്ചു സിനിമകളാണ്. 2018 ഉം സിനിമയാണ്. എല്ലാം ഒന്നാണ്. മലയാള സിനിമ, മലയാളികളുടെ സിനിമ. ആരും 2018 ഓളം എത്തില്ലായിരിക്കും. എന്നാലും ഞങ്ങൾക്കൊപ്പവും ഒന്ന് നിന്ന് കൂടെ.’’
ജൂഡ് ആന്തണിയുടെ മറുപടി: എല്ലാ സിനിമകളും തിയറ്ററിൽ പോയി തന്നെ കാണണം എന്നാഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകനാണ് ഞാനും. അനീഷ് ഉപാസന ചേട്ടന്റെ തുറന്ന കത്ത് വായിച്ചു. അനുരാഗവും , ജാനകി ജാനെയും നെയ്മറും ഉഗ്രൻ സിനിമകളാണ്. എല്ലാവരും അധ്വാനിക്കുന്നവരാണ്. തിയറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ്. അതിനുള്ള അവകാശവും അവർക്കുണ്ട്. ജനങ്ങൾ വരട്ടെ, സിനിമകൾ കാണട്ടെ, മലയാള സിനിമ വിജയിക്കട്ടെ. നമ്മൾ ഒന്നല്ലേ ? ഒന്നിച്ചു സന്തോഷിക്കാം. സ്നേഹം മാത്രം.