സന്ദേശത്തിലെ പ്രശാന്തൻ കോട്ടപ്പള്ളി ഇന്ന് ഡോക്ടറാണ്; മടങ്ങി വരവ് ധ്യാനിനൊപ്പം
‘സന്ദേശം’ സിനിമയിലെ പ്രശാന്തൻ കോട്ടപ്പള്ളി മടങ്ങിവരുന്നു. സത്യൻ അന്തിക്കാട് ചിത്രം സന്ദേശത്തിലെ പ്രഭാകരൻ കോട്ടപ്പള്ളിയുടെയും പ്രകാശൻ കോട്ടപ്പള്ളിയുടെയും അനുജൻ പ്രശാന്തൻ കോട്ടപ്പള്ളിയെ അങ്ങനെയാരും മറക്കാനിടയില്ല. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത രംഗങ്ങളിലൂടെ മലയാളികളുടെ രാഷ്ട്രീയ ചിന്താധാരയെ തൊട്ടുണര്‍ത്തിയ ‘സന്ദേശ’ത്തില്‍ ബാലതാരമായി ‘വിപ്ലവത്തിന്റെ തീക്കനല്‍ പാറിച്ച’ കുട്ടിത്താരമായിരുന്നു
‘സന്ദേശം’ സിനിമയിലെ പ്രശാന്തൻ കോട്ടപ്പള്ളി മടങ്ങിവരുന്നു. സത്യൻ അന്തിക്കാട് ചിത്രം സന്ദേശത്തിലെ പ്രഭാകരൻ കോട്ടപ്പള്ളിയുടെയും പ്രകാശൻ കോട്ടപ്പള്ളിയുടെയും അനുജൻ പ്രശാന്തൻ കോട്ടപ്പള്ളിയെ അങ്ങനെയാരും മറക്കാനിടയില്ല. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത രംഗങ്ങളിലൂടെ മലയാളികളുടെ രാഷ്ട്രീയ ചിന്താധാരയെ തൊട്ടുണര്‍ത്തിയ ‘സന്ദേശ’ത്തില്‍ ബാലതാരമായി ‘വിപ്ലവത്തിന്റെ തീക്കനല്‍ പാറിച്ച’ കുട്ടിത്താരമായിരുന്നു
‘സന്ദേശം’ സിനിമയിലെ പ്രശാന്തൻ കോട്ടപ്പള്ളി മടങ്ങിവരുന്നു. സത്യൻ അന്തിക്കാട് ചിത്രം സന്ദേശത്തിലെ പ്രഭാകരൻ കോട്ടപ്പള്ളിയുടെയും പ്രകാശൻ കോട്ടപ്പള്ളിയുടെയും അനുജൻ പ്രശാന്തൻ കോട്ടപ്പള്ളിയെ അങ്ങനെയാരും മറക്കാനിടയില്ല. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത രംഗങ്ങളിലൂടെ മലയാളികളുടെ രാഷ്ട്രീയ ചിന്താധാരയെ തൊട്ടുണര്‍ത്തിയ ‘സന്ദേശ’ത്തില്‍ ബാലതാരമായി ‘വിപ്ലവത്തിന്റെ തീക്കനല്‍ പാറിച്ച’ കുട്ടിത്താരമായിരുന്നു
‘സന്ദേശം’ സിനിമയിലെ പ്രശാന്തൻ കോട്ടപ്പള്ളി മടങ്ങിവരുന്നു. സത്യൻ അന്തിക്കാട് ചിത്രം സന്ദേശത്തിലെ പ്രഭാകരൻ കോട്ടപ്പള്ളിയുടെയും പ്രകാശൻ കോട്ടപ്പള്ളിയുടെയും അനുജൻ പ്രശാന്തൻ കോട്ടപ്പള്ളിയെ അങ്ങനെയാരും മറക്കാനിടയില്ല. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത രംഗങ്ങളിലൂടെ മലയാളികളുടെ രാഷ്ട്രീയ ചിന്താധാരയെ തൊട്ടുണര്‍ത്തിയ ‘സന്ദേശ’ത്തില്‍ ബാലതാരമായി ‘വിപ്ലവത്തിന്റെ തീക്കനല്‍ പാറിച്ച’ കുട്ടിത്താരമായിരുന്നു പ്രശാന്തന്‍ കോട്ടപ്പള്ളി. 32 വർഷം മുൻപ് ക്യാമറയ്ക്ക് മുന്നിൽ ആടിത്തിമിർത്തു പോയ ആ ഉഴപ്പൻ ചെക്കൻ ഇന്നു ഡോക്ടറാണ്– ഡോ. രാഹുൽ ലക്ഷ്മൺ, ഭാര്യ ഡോ. ലക്ഷ്മി. എറണാകുളം വടുതലയിൽ ക്ലിനിക് നടത്തുകയാണ് ഈ ഡോക്ടർ ദമ്പതിമാർ. 32 വർഷത്തിനു ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുകയാണ് രാഹുൽ ലക്ഷ്മൺ. എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സിനിമയിൽ ഡോക്ടർ ആയിത്തന്നെയാണ് രാഹുൽ എത്തുന്നത്.
‘‘സന്ദേശം എന്ന സിനിമയിൽ അഭിനയിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. സന്ദേശം ഒക്കെ കഴിഞ്ഞ് ഒരിക്കൽ സ്കൂളിലെ ഹെഡ് മാസ്റ്ററായ അച്ചൻ എന്നോട് ചോദിച്ചു, ‘‘നീ ഒരു മിമിക്രി ആർടിസ്റ്റല്ലേ, നീ എന്നെപ്പോലും അനുകരിക്കാറുണ്ട്. നിനക്ക് ഒരു റാങ്ക് ഹോൾഡറിനെ അനുകരിച്ചുകൂടേ?’’. അത് എന്റെ ഉള്ളിൽ ശരിക്കു പതിഞ്ഞു. അന്ന് മുതൽ കഠിനമായി പരിശ്രമിച്ച് പഠിക്കാൻ തുടങ്ങി. ‘സന്ദേശ’ത്തിൽ ഒടുവിലത്തെ സീൻ ചേട്ടന്മാർ ജോലിക്കു പോകുന്നതും എന്നെ സ്കൂളിലേക്ക് തള്ളിവിടുന്നതുമാണ്. അത് ശരിക്കും സത്യമായി.
‘സന്ദേശം’ സിനിമയ്ക്കു ശേഷം ചിത്രലേഖ എന്നൊരു സീരിയൽ ചെയ്തിട്ടുണ്ട്. ഇരുപത്തിയൊന്ന് എപ്പിസോഡിൽ ഞാൻ ഉണ്ടായിരുന്നു. വളരെ ചാലഞ്ചിങ് റോൾ ആയിരുന്നു എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെട്ടു. അതിനു ശേഷം അഭിനയിച്ചില്ല. പഠനവും എംബിബിഎസ് തിരക്കുകളുമായി പോയി. മെഡിസിന് ചേർന്നത് എന്റെ ആഗ്രഹസാക്ഷാത്കാരം ആയാണ്. ‘സന്ദേശ’ത്തിനു മുൻപ് ‘പിറവി’ ചെയ്തിട്ടുണ്ട് അതാണ് എന്റെ ആദ്യ സിനിമ. ഷാജി എൻ. കരുൺ സർ ചിത്രാഞ്ജലിയുടെ ഡയറക്ടർ ആയിരുന്നു അന്ന്. ആ സമയത്ത് സംസ്ഥാന യുവജനോത്സവത്തിൽ ഞാൻ പങ്കെടുത്തിരുന്നു. അന്ന് ഷാജി സാർ ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നു. അവിടെനിന്നു തിരിച്ചു വരുമ്പോൾ അച്ഛനോട് അദ്ദേഹം പറഞ്ഞു: ‘‘മോനെ എനിക്ക് ഒരു സിനിമയിലേക്ക് വേണം.’’ അരവിന്ദൻ സാറും ഷാജി സാറും ചേർന്നാണ് എന്നെ തിരഞ്ഞെടുത്തത്. പ്രേംജി സാറിന്റെ മകൻ ആയാണ് അഭിനയിച്ചത്. അങ്ങനെ ‘പിറവി’യിലൂടെയാണ് എന്നിലെ നടൻ പിറന്നത്. 91 ൽ ആയിരുന്നു ‘സന്ദേശം’ ഷൂട്ട് നടന്നത്. പി.എൻ. മേനോൻ സാറിന്റെ ‘മണിഓർഡർ’ എന്ന ചിത്രത്തിൽ നെടുമുടി വേണു സാറിന്റെ മകൻ ആയി അഭിനയിച്ചു. അങ്ങനെ മൂന്നു പടങ്ങളിലാണ് ഞാൻ ആകെ അഭിനയിച്ചിട്ടുള്ളത്.
ശ്രീനിവാസൻ ചേട്ടന്റെ മകൻ വിനീത് ശ്രീനിവാസൻ പഠിച്ചിരുന്നത് എന്റെ ഗുരുനാഥൻ പെരിന്താറ്റിൽ ഗോപാലൻ മാഷിന്റെ അടുത്താണ്. അദ്ദേഹമാണ് ‘‘എന്റെ ഒരു ശിഷ്യനുണ്ട്, അവനെ സിനിമയിലേക്കു പരിഗണിക്കണം’’ എന്ന് ശ്രീനിയേട്ടനോട് പറഞ്ഞത്. അങ്ങനെയാണ് സന്ദേശം സിനിമയിലേക്ക് എത്തുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ് ഒരു ക്ലാസ്സിക് സിനിമയായ സന്ദേശത്തിൽ അഭിനയിക്കാൻ സാധിച്ചത്.
88 മുതൽ 92 വരെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മിമിക്രിക്കും മോണോ ആക്ടിനും ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ആ സമയത്താണ് പിറവിയിൽ അഭിനയിച്ചത്. ആ സമയത്ത് മനോരമ ‘താരത്തിളക്കം’ എന്ന പേരിൽ എന്നെയും നടൻ വിനീത് കുമാറിനെയും വച്ച് ഒരു ഫീച്ചർ ചെയ്തിരുന്നു. മിമിക്രിയും മോണോ ആക്ടും തന്നെയാണ് എന്നെ സിനിമയിലേക്ക് നയിച്ചത്.
കലാഭവൻ മണിച്ചേട്ടൻ എന്ന പ്രതിഭയെക്കുറിച്ച് രസകരമായൊരു കാര്യം ഞാനറിഞ്ഞത് കോഴിക്കോട് മെഡിക്കൽ കോളജിൽ ഞാൻ ഫൈൻ ആർട്സ് സെക്രട്ടറി ആയിരുന്ന സമയത്താണ്. അന്ന് അദ്ദേഹം അവിടെ ചീഫ് ഗെസ്റ്റ് ആയി വന്നിരുന്നു. കലാഭവൻ നൗഷാദും കൂടെ ഉണ്ടായിരുന്നു. എന്റെ പേര് ചോദിച്ചു. ഞാൻ രാഹുൽ ലക്ഷ്മൺ എന്ന് പറഞ്ഞു. ഒന്നും അറിയാത്തപോലെ അദ്ദേഹം സ്റ്റേജിൽ കയറി പ്രസംഗിച്ചപ്പോൾ പറഞ്ഞു ‘രാഹുൽ ലക്ഷ്മൺ എന്നെ തോൽപിച്ച ആളാണ്’ എന്ന്. 88 ൽ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ എന്റെ ഒപ്പം മത്സരിച്ചിട്ടുണ്ടായിരുന്നു അദ്ദേഹം. അത് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. മണിച്ചേട്ടനോട് ഞാൻ പിന്നീട് പോയി പറഞ്ഞു, ‘‘മണിയേട്ടാ ഈ ചതി എന്നോട് വേണ്ടായിരുന്നു’’ എന്ന്. ഈ മണി ആണ് ചാലക്കുടി ബോയ്സ് ഹൈസ്കൂളിൽനിന്നു വന്ന ആ കെ.ആർ. മണി എന്ന് എനിക്കറിയില്ലായിരുന്നു. മണിച്ചേട്ടനെക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും കയ്യിൽ രോമം എഴുന്നേറ്റു നിൽക്കുകയാണ്. നമുക്ക് നഷ്ടപ്പെട്ട വലിയൊരു പ്രതിഭയാണ് അദ്ദേഹം.
എസ്.എൻ. സ്വാമി സാർ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ ഒരു കഥാപാത്രം ചെയ്യാൻ തയാറെടുക്കുകയാണ് ഞാൻ. ധ്യാൻ ശ്രീനിവാസൻ ആണ് നായകൻ. മുപ്പത്തിരണ്ടു വർഷങ്ങൾക്ക് ശേഷമാണു ക്യാമറയ്ക്കു മുന്നിൽ എത്തുന്നത്. അന്ന് ശ്രദ്ധിക്കപ്പെട്ട ഒരു വേഷം എഴുതിയത് ശ്രീനിയേട്ടൻ ആണ് ഇപ്പോൾ ശ്രീനിയേട്ടന്റെ മകന്റെ കൂടെ തിരിച്ചു വരാൻ അവസരം ലഭിച്ചു. ധ്യാൻ വളരെ നല്ല വ്യക്തിത്വത്തിനുടമയാണ്. ധ്യാനിനോടൊപ്പം അഭിനയിക്കുന്നതിൽ സന്തോഷമുണ്ട്. ആക്ടറും ഡോക്ടറും തമ്മിൽ ചെറിയ സ്പെല്ലിങ് വ്യത്യാസമേ ഉള്ളൂ. പ്രഫഷൻ രണ്ടും രണ്ടാണ്. എങ്കിലും ഒരു ആക്ടർ, ഡോക്ടർ ആകുമ്പോൾ കുറെ പ്രയോജനങ്ങളുണ്ട്. രണ്ടും ഒരുമിച്ച് നല്ല രീതിയിൽ കൊണ്ടുപോകണം എന്നാണ് ആഗ്രഹം.’’–രാഹുൽ ലക്ഷ്മൺ പറഞ്ഞു.