സമൂഹമാധ്യമങ്ങളിലെ വിദ്വേഷ കമന്റുകൾക്കു കുറിക്കുകൊള്ളുന്ന മറുപടിയുമായി നടി ഭാമ. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ഭാമയുടെ വിവാഹജീവിതത്തെപ്പറ്റിയുള്ള വിവാദങ്ങൾ പതിവാണ്. കഴിഞ്ഞ ദിവസം ഒരു യാത്രയ്ക്കിടയിൽ ഒറ്റയ്ക്കുള്ള ചിത്രം പങ്കുവച്ചതിനു ലഭിച്ച കമന്റിന് ഭാമ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘സിംഗിള്‍ ലൈഫ് പൊളിച്ച് നടക്കുന്നു’’ എന്നായിരുന്നു ചിത്രത്തിന് ഒരാളുടെ കമന്റ്. ‘‘സിംഗിള്‍ ലൈഫ് ആകുമ്പോള്‍ പറയാട്ടോ. ഇപ്പോള്‍ അല്ല’’ എന്നാണ് ഇതിന് ഭാമ നല്‍കിയ മറുപടി. ഭർത്താവുമായി വേർപിരിഞ്ഞു എന്നതരത്തിലുള്ള വ്യാജ വാർത്തകൾക്ക് മറുപടി എന്ന നിലയിൽ കൂടിയാണ് താരത്തിന്റെ ഈ കമന്റ്.

ADVERTISEMENT

നേരത്തേ ഭർത്താവും മകളും ഇല്ലാതെ പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ ഭാമ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിനും സമാനമായ കമന്റുകളാണ് താരത്തെ തേടിയെത്തിയത്. എന്നാൽ ഒരു ഷൂട്ടിങ്ങിനു പോയപ്പോഴാണ് പിറന്നാൾ ആഘോഷിച്ചതെന്നും അതിനാലാണ് അവർ ഇല്ലാത്തതെന്നുമായിരുന്നു ഭാമയുടെ മറുപടി.

2007 ൽ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമാരംഗത്ത് എത്തിയത്. തുടർന്ന് സൈക്കിള്‍, കളേഴ്‌സ്, ഇവര്‍ വിവാഹിതരായാല്‍, സെവന്‍സ്, ഹസ്ബന്റ്‌സ് ഇന്‍ ഗോവ തുടങ്ങി നിരവധി സിനിമകളിലൂടെ ജനപ്രിയതാരമായ ഭാമ 2020 ൽ വിവാഹിതയായതോടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.

ADVERTISEMENT

ഒരു മകളാണ് താരത്തിനുള്ളത്. സിനിമയിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിലും ടെലിവിഷൻ പരിപാടികളിലും നിറസാന്നിധ്യമാണ് ഭാമ. ഇതിനിടെ ബിസിനസിലേക്കും ഭാമ ചുവടുവച്ചിരുന്നു. വാസുകി എന്ന പേരിൽ ബൊട്ടീക്കാണ് ഭാമ തുടങ്ങിയത്.