ഫ്രണ്ട് റോ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമിച്ചു മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ‘ഫീനിക്സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അനൂപ് മേനോൻ, അജു വർഗീസ്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. പ്രേക്ഷക പ്രതീക്ഷകൾക്ക് ആക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രണ്ട് റോ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമിച്ചു മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ‘ഫീനിക്സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അനൂപ് മേനോൻ, അജു വർഗീസ്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. പ്രേക്ഷക പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്ന തരത്തിൽ,  നിഗൂഢത ജനിപ്പിക്കുന്ന പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. അഞ്ചുപേർ നിൽക്കുന്ന സാധാരണ ചിത്രം. പക്ഷേ വെള്ളത്തിലെ പ്രതിബിംബത്തിൽ 6 പേരെ കാണാനാകും. പോസ്റ്റർ തലതിരിച്ച് നോക്കുമ്പോഴാണ് സസ്പെൻസ് തെളിയുന്നത്.

ADVERTISEMENT

മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റിയ സൂപ്പർ ഹിറ്റ് ക്രൈം ത്രില്ലർ അഞ്ചാം പാതിരയുടെ സംവിധായകനും തിരക്കഥാകൃത്തും കൂടിയായ മിഥുൻ മാനുവൽ തോമസ് ഈ ചിത്രത്തിന്റ തിരക്കഥ നിർവഹിക്കുന്നു എന്നത് തന്നെയാണ് പ്രേക്ഷകർ ചിത്രത്തിൽ ഉറ്റുനോക്കുന്ന ഏറ്റവും വലിയ ഘടകം.  പൂർണമായും ഹൊറർ ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആൽബിയും സംഗീത സംവിധാനം നിർവഹിക്കുന്നത് സാം സി.എസ്. ആണ്. 

ADVERTISEMENT

പ്രൊഡക്‌ഷൻ ഡിസൈനർ ഷാജി നടുവിൽ, എഡിറ്റർ നിതീഷ് കെ. ടി. ആർ, കഥ വിഷ്ണു ഭരതൻ ബിഗിൽ ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിനോജ് ഓടാണ്ടിയിൽ, പ്രൊഡക്‌ഷൻ കൺട്രോളർ കിഷോർ പുറകാട്ടിരി, ഗാനരചന വിനായക് ശശികുമാർ, മേക്കപ്പ് റോണെക്സ് സേവ്യർ, കൊസ്റ്റും ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ് രാഹുൽ ആർ ശർമ്മ, പിആർഓ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്, സ്റ്റിൽസ് റിച്ചാർഡ് ആന്റണി, മാർക്കറ്റിങ് ഒബ്സ്ക്യുറ, ഡിസൈൻസ് യെല്ലോടൂത്ത്.