‘ജവാൻ’ സിനിമയിൽ ലക്ഷ്മി എന്ന വേഷത്തിൽ തിളങ്ങിയ നടി പ്രിയാമണി പുതിയ ചിത്രത്തിലേക്കു കടന്നു. ഇത്തവണ മോഹൻലാലിനൊപ്പം വക്കീൽ വേഷത്തിലാകും പ്രിയാമണിയുടെ വരവ്. 2019ൽ ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ടെങ്കിലും പ്രിയാമണി മലയാളത്തിൽ അവസാനമായി മുഴുനീള വേഷത്തിൽ എത്തിയത് 2014ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ജവാൻ’ സിനിമയിൽ ലക്ഷ്മി എന്ന വേഷത്തിൽ തിളങ്ങിയ നടി പ്രിയാമണി പുതിയ ചിത്രത്തിലേക്കു കടന്നു. ഇത്തവണ മോഹൻലാലിനൊപ്പം വക്കീൽ വേഷത്തിലാകും പ്രിയാമണിയുടെ വരവ്. 2019ൽ ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ടെങ്കിലും പ്രിയാമണി മലയാളത്തിൽ അവസാനമായി മുഴുനീള വേഷത്തിൽ എത്തിയത് 2014ൽ പുറത്തിറങ്ങിയ ‘ഞങ്ങളുടെ വീട്ടിലെ അതിഥികൾ’ എന്ന ചിത്രത്തിലാണ്.

ADVERTISEMENT

മോഹൻലാലിനൊപ്പവും 11 വർഷങ്ങൾക്കു ശേഷമാണ് പ്രിയാമണി അഭിനയിക്കുന്നത്. 2012 ൽ റിലീസ് ചെയ്ത ‘ഗ്രാൻഡ് മാസ്റ്ററി’ലാണ് ഇരുവരും അവസാനം ഒന്നിച്ചെത്തിയത്. മലയാളത്തിൽ സജീവമല്ലായിരുന്നെങ്കിലും തമിഴ്, ഹിന്ദി, കന്നഡ സിനിമകളിൽ പ്രിയാമണി തന്റ ശക്തമായ സാന്നിധ്യം അറിയിച്ചിരുന്നു.

ADVERTISEMENT

ജീത്തു ജോസഫിനൊപ്പമുള്ള മോഹൻലാലിന്റെ നാലാമത്തെ സിനിമയാണ് ‘നേര്’. ദൃശ്യം ഉൾപ്പടെ കഴിഞ്ഞ മൂന്നു സിനിമകളും മികച്ച വിജയം കരസ്ഥമാക്കി വീണ്ടും ഒരു സക്സസ് കൂട്ടി കെട്ടിലെത്തുന്ന നേര് എന്ന ചിത്രവും പ്രേക്ഷകർക്കിടയിൽ ഏറെ പ്രതീക്ഷയാണുയർത്തിയിരിക്കുന്നത്. ഈ ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. അധിപൻ, ഹരികൃഷ്ണൻസ് എന്നീ ചിത്രങ്ങൾക്കു ശേഷം മോഹൻലാൽ ഒരു വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്.

ADVERTISEMENT

കോടതിയും വ്യവഹാരവും  നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗൽ ത്രില്ലർ ഡ്രാമയായിരിക്കും ഈ ചിത്രം. പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ ചിത്രം ശക്തമായ കുടുംബ ബന്ധങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട്. പ്രിയാമണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്.വിനായക്. കലാസംവിധാനം ബോബൻ, കോസ്റ്റ്യൂം ഡിസൈൻ -ലിന്റാ ജീത്തു. മേക്കപ്പ് അമൽ ചന്ദ്ര. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ. 

അസ്സോഷ്യേറ്റ് ഡയറക്ടേർസ് സോണി ജി. സോളമൻ, എസ്.എ.ഭാസ്ക്കരൻ, അമരേഷ് കുമാർ, സംവിധാന സഹായികൾ - മാർട്ടിൻ ജോസഫ്, ഗൗതം.കെ.നായർ, അശ്വിൻ സിദ്ധാർഥ് ,സൂരജ് സെബാസ്റ്റ്യൻ, രോഹൻ, സെബാസ്റ്റ്യൻ ജോസ്, ആതിര, ജയ് സർവ്വേഷ്യാ, ഫിനാൻസ് കൺട്രോളർ- മനോഹരൻ.കെ.പയ്യന്നൂർ. പ്രൊഡക്‌ഷൻ മാനേജേഴ്സ് - ശശിധരൻ കണ്ടാണിശ്ശേരിൽ, പാപ്പച്ചൻ ധനുവച്ചപുരം, പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്‌ പ്രണവ് മോഹൻ. പ്രൊഡക്‌ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ. പിആർഓ വാഴൂർ ജോസ്.ഫോട്ടോ ബെന്നറ്റ്.എം.വർഗീസ്.