‘മാർക്ക് ആന്റണി’ സിനിമയുടെ ബ്ലോക് ബസ്റ്റർ വിജയത്തിൽ, അന്ന് പറഞ്ഞ വാക്ക് പാലിച്ച് വിശാൽ. മാർക്ക് ആന്റണിയുടേതായി പ്രേക്ഷകർ എടുക്കുന്ന ഓരോ ടിക്കറ്റുകളിൽ നിന്നും ഒരു രൂപ കർഷകർക്കായി മാറ്റി വയ്ക്കുന്നുവെന്നാണ് ചിത്രത്തിന്റെ വിജയത്തിനു ശേഷം വിശാൽ പ്രതികരിച്ചത്. ഒരു പൊതുപരിപാടിക്കിടെ കഴിഞ്ഞ മെയ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മാർക്ക് ആന്റണി’ സിനിമയുടെ ബ്ലോക് ബസ്റ്റർ വിജയത്തിൽ, അന്ന് പറഞ്ഞ വാക്ക് പാലിച്ച് വിശാൽ. മാർക്ക് ആന്റണിയുടേതായി പ്രേക്ഷകർ എടുക്കുന്ന ഓരോ ടിക്കറ്റുകളിൽ നിന്നും ഒരു രൂപ കർഷകർക്കായി മാറ്റി വയ്ക്കുന്നുവെന്നാണ് ചിത്രത്തിന്റെ വിജയത്തിനു ശേഷം വിശാൽ പ്രതികരിച്ചത്. ഒരു പൊതുപരിപാടിക്കിടെ കഴിഞ്ഞ മെയ് മാസമായിരുന്നു കർഷകർക്കു വേണ്ടി തന്റെ ഒരു വിഹിതം മാറ്റി വയ്ക്കുമെന്ന് വിശാൽ പ്രഖ്യാപിച്ചത്. ഇപ്പോൾ സിനിമ വലിയ വിജയമാകുമ്പോൾ സമൂഹമാധ്യമങ്ങളിലൂെട പ്രേക്ഷകർക്കു നന്ദി അറിയിച്ചെത്തിയപ്പോഴാണ് താൻ അന്ന് പറഞ്ഞത് വെറും വാക്ക് അല്ലായിരുന്നുവെന്ന് വിശാൽ തെളിയിച്ചത്.

ADVERTISEMENT

ആദ്യ ദിനം 12 കോടിയാണ് സിനിമയുടെ ആഗോള കലക്‌ഷൻ. തമിഴ്നാട്ടിൽ നിന്നു മാത്രം 7 കോടി നേടി. വിശാല്‍ ചിത്രത്തിന് ഈ അടുത്ത് ലഭിക്കുന്ന ഏറ്റവും മികച്ച പ്രതികരണം കൂടിയാണിത്. കേരളത്തിലും സിനിമ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

ADVERTISEMENT

ടൈം ട്രാവൽ വിഷയങ്ങള്‍ ഇതിനു മുമ്പും തമിഴകത്ത് സിനിമയാക്കിയിട്ടുണ്ടെങ്കിലും ഗ്യാങ്സ്റ്റർ കോമഡി ടൈം ട്രാവൽ ഇതാദ്യമാണ്.

ADVERTISEMENT

സംവിധാനം ആദിക് രവിചന്ദ്രൻ ആണ്. അഭിനന്ദൻ രാമാനുജനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീതം. വിശാലും എസ്‍.ജെ. സൂര്യയും ഇരട്ടവേഷത്തിലെത്തുന്നു. സുനില്‍, ഋതു വര്‍മ, അഭിനയ, കെ ശെല്‍വരാഘവൻ, വൈ.ജി. മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി എന്നിവരാണ് മറ്റ് താരങ്ങൾ.