‘ജവാൻ’ ആയിരം കോടി ക്ലബ്ബിൽ; ഷാറുഖ് ഖാന് ചരിത്ര നേട്ടം
ബോളിവുഡിന്റെ മാത്രമല്ല ബോക്സ്ഓഫിസിന്റെയും ‘കിങ്’ താനെന്ന് തെളിയിക്കുകയാണ് സൂപ്പർതാരം ഷാറുഖ് ഖാൻ. ‘ജവാൻ’ ആയിരം കോടി ക്ലബ്ബില്‍ കടന്നതോടെ ഒരു വർഷം രണ്ട് ചിത്രങ്ങൾ ആയിരം കോടി ക്ലബ്ബിലെത്തിക്കുന്ന ഏക നടനായി ഷാറുഖ് ഖാൻ മാറി. 1004.92 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ വേൾഡ്‌വൈഡ് കലക്‌ഷൻ. നിർമാതാക്കളായ റെഡ്

ബോളിവുഡിന്റെ മാത്രമല്ല ബോക്സ്ഓഫിസിന്റെയും ‘കിങ്’ താനെന്ന് തെളിയിക്കുകയാണ് സൂപ്പർതാരം ഷാറുഖ് ഖാൻ. ‘ജവാൻ’ ആയിരം കോടി ക്ലബ്ബില്‍ കടന്നതോടെ ഒരു വർഷം രണ്ട് ചിത്രങ്ങൾ ആയിരം കോടി ക്ലബ്ബിലെത്തിക്കുന്ന ഏക നടനായി ഷാറുഖ് ഖാൻ മാറി. 1004.92 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ വേൾഡ്‌വൈഡ് കലക്‌ഷൻ. നിർമാതാക്കളായ റെഡ് ചില്ലീസ് തന്നെയാണ് ഔദ്യോഗിക കലക്‌ഷൻ പുറത്തുവിട്ടത്. ഇതോടെ ആയിരം കോടി ക്ലബ്ലില്‍ ഇടം നേടിയ സിനിമയുള്ള ഏക തമിഴ് സംവിധായകനായി അറ്റ്‌ലിയും മാറി.
ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം നേടിയത് 500 കോടിയാണ്. കേരളത്തിലും തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലും ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന ഉയര്‍ന്ന കലക്‌ഷനാണ് ജവാന് ലഭിച്ചത്.
ഇതിനു മുമ്പ് ഹിന്ദിയിൽ നിന്നും ആയിരം കോടി ക്ലബ്ബിലെത്തിയത് ആമിർ ഖാന്റെ ദംഗലും ഷാറുഖിന്റെ പഠാനുമാണ്. ഈ വർഷം ജനുവരിയിൽ റിലീസിനെത്തിയ പഠാൻ, 27 ദിവസം കൊണ്ടാണ് ആയിരം കോടിയിലെത്തിയത്. ദംഗൽ ആകട്ടെ ചൈനീസ് റിലീസോടെ ഈ ക്ലബ്ബില്‍ ഇടംപിടിക്കുകയായിരുന്നു. 2070 കോടി ആഗോള കലക്‌ഷനുള്ള ദംഗൽ തന്നെയാണ് ഹിന്ദിയിലെ ഏറ്റവും വലിയ പണംവാരി ചിത്രം.
രാജമൗലിയുടെ ബാഹുബലി 2, ആർആർആർ, പ്രശാന്ത് നീൽ–യാഷ് ടീമിന്റെ കെജിഎഫ് എന്നിവയാണ് ആയിരം കോടി ക്ലബ്ബിൽ ഇടം നേടിയ മറ്റ് സിനിമകൾ.