പരിനീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവ് രാഘവും വിവാഹിതരായി
ബോളിവുഡ് നടി പരിനീതി ചോപ്രയും ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം.

ബോളിവുഡിലെ പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയാണ് പരിണീതിയുടെ വസ്ത്രം ഒരുക്കിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, പരിണീതിയുടെ കസിനും നടിയുമായ പ്രിയങ്ക ചോപ്ര തുടങ്ങി രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖർ വിവാഹത്തില്‍ പങ്കെടുത്തു.
ലണ്ടനിൽ പഠിക്കുന്ന സമയത്താണ് പരിനീതി ചോപ്രയും രാഘവ് ചദ്ദയും സുഹൃത്തുക്കളായതെന്നാണ് റിപ്പോർട്ട്. നടി മാഞ്ചസ്റ്റർ ബിസിനസ് സ്കൂളിൽ നിന്ന് ബിസിനസ്, ഫിനാൻസ്, ഇക്കണോമിക്സ് എന്നിവയിൽ ട്രിപ്പിൾ ഓണേഴ്സ് ബിരുദം നേടി. എന്നാൽ രാഘവ് ഛദ്ദ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ (എൽഎസ്ഇ) ആണ് പഠിച്ചത്.
1988 ഒക്ടോബർ 22ന് ഹരിയാനയിലെ അംബാലയിൽ പഞ്ചാബി കുടുംബത്തിലാണ് പരിനീതിയുടെ ജനനം. അച്ഛൻ പവൻ ചോപ്ര, അമ്മ റീന ചോപ്ര. നടിമാരായ പ്രിയങ്ക ചോപ്ര, മീര ചോപ്ര എന്നിവർ ബന്ധുക്കളാണ്.
2011-ൽ, രൺവീർ സിങ്, അനുഷ്‌ക ശർമ എന്നിവരോടൊപ്പം റൊമാന്റിക് കോമഡിയായ ലേഡീസ് വേഴ്സസ് റിക്കി ബാൽ എന്ന ചിത്രത്തിലെ ഒരു സഹകഥാപാത്രമായാണ് ചോപ്ര തന്റെ സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. ചംകീല, കാപ്സൂൾ ഗിൽ എന്നിവയാണ് നടിയുടെ പുതിയ റിലീസുകൾ.