പ്രണയത്തിൽ കീർത്തിക്കൊപ്പം നിന്ന് മേനകയും സുരേഷ്കുമാറും: ഇതാണ് റിയൽ കേരള സ്റ്റോറിയെന്ന് ആരാധകർ
15 വർഷം നീണ്ട പ്രണയത്തിനൊടുവിൽ തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയായത് ഏറെ കൗതുകത്തോടെയാണ് മലയാളി പ്രേക്ഷകർ കണ്ടത്. ദീർഘകാല സുഹൃത്തും ബിസിനസുകാരനുമായ ആന്റണി തട്ടിലുമായുള്ള വിവാഹം ഗോവയിൽ വച്ചായിരുന്നു നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മുൻപിൽ ഹൈന്ദവ ആചാരപ്രകാരവും ക്രിസ്ത്യൻ രീതിയിലും ഇരുവരും
15 വർഷം നീണ്ട പ്രണയത്തിനൊടുവിൽ തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയായത് ഏറെ കൗതുകത്തോടെയാണ് മലയാളി പ്രേക്ഷകർ കണ്ടത്. ദീർഘകാല സുഹൃത്തും ബിസിനസുകാരനുമായ ആന്റണി തട്ടിലുമായുള്ള വിവാഹം ഗോവയിൽ വച്ചായിരുന്നു നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മുൻപിൽ ഹൈന്ദവ ആചാരപ്രകാരവും ക്രിസ്ത്യൻ രീതിയിലും ഇരുവരും
15 വർഷം നീണ്ട പ്രണയത്തിനൊടുവിൽ തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയായത് ഏറെ കൗതുകത്തോടെയാണ് മലയാളി പ്രേക്ഷകർ കണ്ടത്. ദീർഘകാല സുഹൃത്തും ബിസിനസുകാരനുമായ ആന്റണി തട്ടിലുമായുള്ള വിവാഹം ഗോവയിൽ വച്ചായിരുന്നു നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മുൻപിൽ ഹൈന്ദവ ആചാരപ്രകാരവും ക്രിസ്ത്യൻ രീതിയിലും ഇരുവരും
15 വർഷം നീണ്ട പ്രണയത്തിനൊടുവിൽ തെന്നിന്ത്യൻ താരം കീർത്തി സുരേഷ് വിവാഹിതയായത് ഏറെ കൗതുകത്തോടെയാണ് മലയാളി പ്രേക്ഷകർ കണ്ടത്. ദീർഘകാല സുഹൃത്തും ബിസിനസുകാരനുമായ ആന്റണി തട്ടിലുമായുള്ള വിവാഹം ഗോവയിൽ വച്ചായിരുന്നു നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മുൻപിൽ ഹൈന്ദവ ആചാരപ്രകാരവും ക്രിസ്ത്യൻ രീതിയിലും ഇരുവരും വിവാഹിതരായി. മഡിസർ ശൈലിയിൽ കാഞ്ചീപുരം പട്ടണിഞ്ഞ് തമിഴ് ബ്രാഹ്മിണ വധുവായി അണിഞ്ഞൊരുങ്ങിയ കീർത്തിയുടെ കഴുത്തിൽ ആന്റണി താലി ചാർത്തിയ നിമിഷം അതീവ വൈകാരികമായിരുന്നുവെന്ന് താരം പങ്കുവച്ച ചിത്രങ്ങളിൽ നിന്നു വ്യക്തം. ക്രിസ്ത്യൻ വധുവിനെപ്പോലെ തൂവെണ്ണ ഗൗണിൽ വിവാഹവേദിയിലേക്ക് ആനയിക്കപ്പെട്ട കീർത്തിയുടെ കൈ പിടിച്ച് അച്ഛൻ സുരേഷ് കുമാറും ചടങ്ങിന്റെ ധന്യമുഹൂർത്തങ്ങൾക്കു സാക്ഷിയായി. രണ്ടു മതാചാരപ്രകാരം ആഘോഷമായി നടത്തിയ കീർത്തിയുടെ വിവാഹ ചിത്രങ്ങൾ വളരെ വേഗം ആരാധകർക്കിടയിൽ ചർച്ചയായി. ഇതാണ് യഥാർഥ ‘കേരള സ്റ്റോറി’ എന്നായിരുന്നു ചിത്രങ്ങൾ പങ്കുവച്ച് ആരാധകർ കുറിച്ചത്.
വിവാഹവും കേരള സ്റ്റോറി എന്ന സിനിമയും
കഴിഞ്ഞ വർഷം കേരളത്തിലും പുറത്തും ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു സുദീപ്തോ സെൻ രചനയും സംവിധാനവും നിർവഹിച്ച കേരള സ്റ്റോറി എന്ന ബോളിവുഡ് ചിത്രം. കേരളത്തിലും റിലീസ് ചെയ്യപ്പെട്ട സിനിമ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവച്ചിരുന്നു. ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി, വിവാഹം കഴിച്ച് അവരെ ദേശദ്രോഹപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്ന പ്രമേയമായിരുന്നു ചിത്രം മുന്നോട്ടു വച്ചത്. കേരളവുമായി ഈ സിനിമയ്ക്ക് ബന്ധമില്ലെന്ന വാദമുയർത്തി ഭൂരിപക്ഷം മലയാളികളും സിനിമയ്ക്കെതിരായ നിലപാടെടുത്തു. എന്നാൽ, സിനിമയെ പിന്തുണയ്ക്കുന്ന പരസ്യ നിലപാടാണ് നടി മേനകയും സുരേഷ് കുമാറും സ്വീകരിച്ചത്.
‘ഉള്ളതല്ലേ... ന്യൂസ് പേപ്പറിലും ടിവിയിലും ഒക്കെ കാണുന്നതും നമ്മുടെ അൽവക്കത്തുള്ള സുഹൃത്തുക്കളുടെ കാര്യത്തിലൊക്കെ കേൾക്കുന്ന കാര്യങ്ങളാണ് അവർ എടുത്തിരിക്കുന്നത്. വസ്തുതയാണ്. ഇത് വേദനിപ്പിക്കുന്നതാണ്,’ എന്നായിരുന്നു കേരള സ്റ്റോറിയെക്കുറിച്ച് മേനക സുരേഷ് കുമാർ അന്ന് പറഞ്ഞത്. സിനിമ കാണിച്ചത് യഥാർഥ സംഭവങ്ങളാണെന്ന അഭിപ്രായമാണ് സുരേഷ് കുമാറും പങ്കുവച്ചത്. സുരേഷ് കുമാറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: ‘കേരളത്തിൽ യഥാർഥത്തിൽ സംഭവിച്ചിട്ടുള്ള കാര്യങ്ങളാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ്. കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് തീർച്ചയായും എല്ലാവരും അറിയണം. കേരളത്തിലെ ജനങ്ങൾ സിനിമ കണ്ടു തീരുമാനിക്കട്ടെ! സിനിമയുമായി ബന്ധപ്പെട്ട് ധാരാളം വിവാദങ്ങൾ ഉണ്ടാകുന്നുണ്ട്. ഞാൻ സിനിമ കണ്ടു. ഇതൊരു നല്ല സിനിമയാണ്.’
ഇരുവരുടെയും നിലപാട് അന്ന് ഒട്ടേറെ വിമർശനത്തിന് വഴിയൊരുക്കി. പ്രണയത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പു നടത്തുന്ന സംസ്കാരമല്ല കേരളത്തിന്റേത് എന്ന് ഒട്ടേറെ പേർ ഉറക്കെ പ്രഖ്യാപിക്കുന്നതിനു കൂടി ആ സിനിമ കാരണമായി. ജാതി, മതം, സ്റ്റാറ്റസ്, വിദ്യാഭ്യാസം തുടങ്ങി എന്തും പ്രണയത്തിൽ അപ്രസക്തമാകുന്ന ഒട്ടേറെ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു അന്ന് പലരും ഇരുവരെയും വിമർശിച്ചത്.
കീർത്തിയുടെ ലവ് സ്റ്റോറി
പഠനകാലത്തു തുടങ്ങിയ പ്രണയം സിനിമയുടെ ഗ്ലാമർ ലോകത്ത് എത്തിയപ്പോഴും ചേർത്തു പിടിക്കുകയും ദീർഘകാലം മറ്റാരും അറിയാതെ സൂക്ഷിക്കുകയും ചെയ്ത കീർത്തി പലർക്കും അദ്ഭുതമായിരുന്നു. പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ പലയാവർത്തി അഭിമുഖങ്ങളിൽ വന്നപ്പോഴും ആ വിഷയത്തിൽ മാത്രം കീർത്തി ‘സസ്പെൻസ്’ നിലനിറുത്തി. എവിടെപ്പോയാലും മാധ്യമങ്ങളാൽ ചുറ്റപ്പെടുന്ന താരം, ഇത്രയും വലിയൊരു കാര്യം എങ്ങനെ രഹസ്യമായി സൂക്ഷിച്ചുവെന്നത് കൗതുകമായിരുന്നു. ഒടുവിൽ കീർത്തിയുടെ പ്രണയ വിവാഹം വലിയ തലക്കെട്ടുകൾ സൃഷ്ടിച്ചപ്പോൾ പിതാവ് സുരേഷ് കുമാർ തന്നെ സ്ഥിരീകരണവുമായി രംഗത്തെത്തി. മകളുടെ പ്രണയത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചും കൃത്യമായ വിവരങ്ങൾ പങ്കുവച്ചു.
ഹൈന്ദവാചാരപ്രകാരം നടത്തിയ ചടങ്ങിലും ക്രിസ്ത്യൻ രീതിയിൽ നടത്തപ്പെട്ട വിവാഹത്തിലും നിറസാന്നിധ്യമായി സുരേഷ് കുമാർ. തമിഴ് ബ്രാഹ്മിൻ ശൈലിയിൽ മകളെ മടിയിലിരുത്തി കന്യാദാനം നടത്തിയ സുരേഷ് കുമാർ ക്രിസ്ത്യൻ ചടങ്ങിനെത്തിയപ്പോൾ മകളുടെ കൈ പിടിച്ച് വേദിയിലെത്തി. മകളുടെ വലിയ സന്തോഷത്തിൽ നിറമനസ്സോടെ ഒപ്പം നിന്ന ആ മാതാപിതാക്കളെ മലയാളികളും ആഘോഷിച്ചു. വെറുപ്പിന്റെ രാഷ്ട്രീയം പറയുന്നവർക്കു മുൻപിൽ, പ്രണയത്തിൽ ഇഴചേർത്ത ഈ കേരള സ്റ്റോറി ആണ് ശരിയായ യാഥാർഥ്യം എന്ന് അവർ ചൂണ്ടിക്കാട്ടി.
അഭിമാനമായ വിവാഹം
പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധേയായ താരമാണ് കീർത്തി സുരേഷ്. മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ കീർത്തി ബോളിവുഡിലും അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ കീർത്തിയുടെ വിവാഹം ദേശീയ തലത്തിൽ ചർച്ചയായിരുന്നു. മലയാളികൾ അഭിമാനത്തോടെ പ്രിയതാരത്തിന്റെ വിവാഹത്തെക്കുറിച്ചു വാചാലരാകുമ്പോൾ തകരുന്നത് കേരളത്തെക്കുറിച്ച് വ്യാജവാർത്തകൾ പടച്ചു വിടുന്ന ഗൂഢസംഘങ്ങളുടെ ശ്രമങ്ങൾ കൂടിയാണ്. അതുകൊണ്ടാണ് കീർത്തിയുടെ വിവാഹം അത്രയേറെ പ്രാധാന്യം നേടുന്നതും. രണ്ടു മതസംസ്കാരങ്ങളെ ഏറെ സ്നേഹത്തോടെ ചേർത്തു പിടിച്ച കീർത്തി കേരളത്തിന്റെ മതേതരഹൃദയത്തിന്റെ കൂടി ബ്രാൻഡ് അംബാസിഡർ ആവുകയാണ്. അതിനെ ആഘോഷിക്കാനാണ് മലയാളികൾ മുൻപോട്ടു വന്നതും. വിവാഹവേദിയിൽ പ്രണയനിറവോടെ നിൽക്കുന്ന കീർത്തിയെയും ആന്റണിയേയും ചൂണ്ടിക്കാട്ടി മലയാളികൾ പറയുന്നു, നോക്കൂ... ഇതാണ് കേരളത്തിന്റെ യഥാർഥ കഥയെന്ന്!