കെ.ജി ജോർജിന്റെ സ്പെഷൽ ഊണ്; മറക്കില്ല ആ വിരുന്ന്'; ഓർമചിത്രങ്ങളുമായി ചിത്ര കൃഷ്ണൻകുട്ടി
അന്തരിച്ച പ്രശസ്ത ചലച്ചിത്രകാരൻ കെ.ജി ജോർജിന്റെ അപൂർവചിത്രങ്ങൾ പങ്കുവച്ച് മുതിർന്ന സെലിബ്രിറ്റി ഫൊട്ടോഗ്രഫർ ചിത്ര കൃഷ്ണൻകുട്ടി. കരിയറിന്റെ തുടക്കക്കാലത്തെ കട്ടിത്താടി വച്ച ജോർജിന്റെ ചിത്രം മുതൽ ഭാര്യ സൽമയ്ക്കും മക്കൾക്കും ഒപ്പമുള്ള കുടുംബചിത്രവും സംവിധായകനും എഴുത്തുകാരനുമായ പത്മരാജൻ, നടൻ സുകുമാരൻ,
അന്തരിച്ച പ്രശസ്ത ചലച്ചിത്രകാരൻ കെ.ജി ജോർജിന്റെ അപൂർവചിത്രങ്ങൾ പങ്കുവച്ച് മുതിർന്ന സെലിബ്രിറ്റി ഫൊട്ടോഗ്രഫർ ചിത്ര കൃഷ്ണൻകുട്ടി. കരിയറിന്റെ തുടക്കക്കാലത്തെ കട്ടിത്താടി വച്ച ജോർജിന്റെ ചിത്രം മുതൽ ഭാര്യ സൽമയ്ക്കും മക്കൾക്കും ഒപ്പമുള്ള കുടുംബചിത്രവും സംവിധായകനും എഴുത്തുകാരനുമായ പത്മരാജൻ, നടൻ സുകുമാരൻ,
അന്തരിച്ച പ്രശസ്ത ചലച്ചിത്രകാരൻ കെ.ജി ജോർജിന്റെ അപൂർവചിത്രങ്ങൾ പങ്കുവച്ച് മുതിർന്ന സെലിബ്രിറ്റി ഫൊട്ടോഗ്രഫർ ചിത്ര കൃഷ്ണൻകുട്ടി. കരിയറിന്റെ തുടക്കക്കാലത്തെ കട്ടിത്താടി വച്ച ജോർജിന്റെ ചിത്രം മുതൽ ഭാര്യ സൽമയ്ക്കും മക്കൾക്കും ഒപ്പമുള്ള കുടുംബചിത്രവും സംവിധായകനും എഴുത്തുകാരനുമായ പത്മരാജൻ, നടൻ സുകുമാരൻ,
അന്തരിച്ച പ്രശസ്ത ചലച്ചിത്രകാരൻ കെ.ജി ജോർജിന്റെ അപൂർവചിത്രങ്ങൾ പങ്കുവച്ച് മുതിർന്ന സെലിബ്രിറ്റി ഫൊട്ടോഗ്രഫർ ചിത്ര കൃഷ്ണൻകുട്ടി. കരിയറിന്റെ തുടക്കക്കാലത്തെ കട്ടിത്താടി വച്ച ജോർജിന്റെ ചിത്രം മുതൽ ഭാര്യ സൽമയ്ക്കും മക്കൾക്കും ഒപ്പമുള്ള കുടുംബചിത്രവും സംവിധായകനും എഴുത്തുകാരനുമായ പത്മരാജൻ, നടൻ സുകുമാരൻ, സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ, നടി മല്ലിക സുകുമാരൻ എന്നിവർക്കൊപ്പമുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളും ചിത്ര കൃഷ്ണൻകുട്ടിയുടെ സ്വകാര്യശേഖരത്തിലുണ്ട്. സ്വകാര്യശേഖരത്തിലെ കെ.ജി ജോർജിന്റെ അപൂർവചിത്രങ്ങൾ മനോരമ ഓൺലൈൻ വായനക്കാർക്കായി ചിത്ര കൃഷ്ണൻകുട്ടി പങ്കുവച്ചു.
"രാമു കാര്യാട്ട് സംവിധാനം ചെയ്ത മായ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് എനിക്ക് ജോർജിനെ പരിചയം. അന്നു മുതലുള്ള സൗഹൃദമാണ്. മായയിൽ അസിസ്റ്റന്റ് ആയിരുന്നു ജോർജ്. പിന്നീട് എപ്പോൾ കണ്ടാലും അതേ സൗഹൃദവും അടുപ്പവും അദ്ദേഹം സൂക്ഷിച്ചിരുന്നു," ചിത്ര കൃഷ്ണൻകുട്ടി പറയുന്നു.
കെ.ജി. ജോർജ് ഒരുക്കിയ രുചികരമായ വിരുന്നിന്റെ ഓർമകളും ചിത്ര കൃഷ്ണൻകുട്ടി പങ്കുവച്ചു. "ഒരു സമയത്ത് മദ്രാസിലേക്ക് ചെല്ലുമ്പോൾ അവിടത്തെ ഭക്ഷണമൊക്കെ ആകെ മടുപ്പായിരുന്നു. അന്നൊക്കെ വുഡ്‍ലാൻഡ്സ് ഹോട്ടലിലാണ് താമസം. അവിടത്തെ ഭക്ഷണം ഒരു ആഴ്ച കഴിക്കുമ്പോഴേക്കും മടുക്കും. അപ്പോൾ ജോർജ് ഇടയ്ക്ക് ഉച്ചയ്ക്ക് ഉണ്ണാൻ വിളിക്കും. ഞാനും ഞങ്ങളുടെ രണ്ടു മൂന്നു സുഹൃത്തുക്കളുമുണ്ടാകും. അന്നൊരു ദിവസം ജോർജ് ഇതുപോലെ ഉണ്ണാൻ വീട്ടിലേക്ക് വിളിച്ചു. സിനിമാമാസികയിലെ സി.കെ സോമൻ, മണി മാന്തുരുത്തി, ഷാജി കൈനകരി, മനോരാജ്യം ബിജു എന്നിവരൊക്കെയുണ്ട് എനിക്കൊപ്പം. 'നാളത്തെ ശാപ്പാട് എന്റെയൊപ്പം വീട്ടിൽ,' ജോർജ് പ്രഖ്യാപിച്ചു. അപ്പോൾ ഞാൻ പറഞ്ഞു, 'നാട്ടിലാണെങ്കിൽ ഇപ്പോൾ ചക്കക്കുരു സീസൺ അല്ലേ. വീട്ടിൽ ചക്കക്കുരു മാങ്ങാക്കറിയൊക്കെ ആകും ഊണിന്. നാട്ടിൽ പോയിട്ടു വേണം അതൊക്കെ കഴിക്കാൻ' എന്ന്. 'അതിൽ കുറച്ചു ഉണക്ക ചെമ്മീൻ കൂടി ഇട്ടാലോ' എന്നായി ജോർജ്. അതൊന്നും മദ്രാസിൽ കിട്ടില്ലല്ലോ എന്നൊരു ആത്മഗതമായിരുന്നു എന്റെ മറുപടി. 'അതെല്ലാം ഇവിടെ കിട്ടും. വഴിയുണ്ടാക്കാം' എന്നു പറഞ്ഞു പോയ ജോർജ് അടുത്ത ദിവസം ഞങ്ങളുടെ അടുത്തെത്തി ഒരു സർപ്രൈസുണ്ടെന്ന മട്ടിൽ പറഞ്ഞു, 'ഇന്നൊരു സ്പെഷൽ ഐറ്റം ഉണ്ട്'. ഉടനെ ഞാൻ തിരിച്ചു ചോദിച്ചു, 'ചക്കക്കുരു മാങ്ങാക്കറി ആണോ' എന്ന്! ജോർജിന്റെ 'അതെ' എന്ന മറുപടി ഞങ്ങളുടെ ചിരിയിൽ മുങ്ങി."
"അന്ന് ഉച്ചയ്ക്ക് ഉണ്ണാൻ നടൻ സുകുമാരനും ഭാര്യ മല്ലികയുമുണ്ടായിരുന്നു. അവർ വരുന്ന കാര്യം അദ്ദേഹം ഒരു സർപ്രൈസ് ആയി വച്ചിരിക്കുകയായിരുന്നു. വലിയ സർപ്രൈസ് ആയിരുന്നു ഞങ്ങൾക്ക്. ചക്കക്കുരു മാങ്ങാക്കറി, ചക്കക്കുരു തോരൻ, അങ്ങനെ ചക്കക്കുരു കൊണ്ടുള്ള ധാരാളം വിഭവങ്ങളായിരുന്നു അന്നത്തെ സ്പെഷൽ. ഭക്ഷണം കഴിക്കുന്നതിന് ഇടയിൽ സുകുമാരൻ എന്നോടു പറഞ്ഞു, ചക്കക്കുരു മാങ്ങാക്കറി ജോർജിന്റെയും ഇഷ്ടവിഭവമാണെന്ന്. ആ ഉച്ചയൂണ് ഒരുക്കുന്നതിൽ ജോർജിനുള്ള ഇഷ്ടക്കൂടുതലിനു പിന്നിൽ ഇങ്ങനെ ഒരു രഹസ്യം കൂടിയുണ്ടെന്ന് അപ്പോഴാണ് ഞാൻ അറിയുന്നത്. അതിരുചികരമായിട്ടായിരുന്നു സെൽമ ആ വിഭവങ്ങൾ ഒരുക്കിയതും. ചക്കക്കുരു തപ്പി ജോർജ് മാർക്കറ്റിൽ പോയ കാര്യം സരസമായി സെൽമ പറഞ്ഞതും ആ ദിവസത്തെ രസകരമായ ഓർമയാണ്."
"ജോർജിന്റെ ഭാര്യ സെൽമയും മല്ലിക സുകുമാരനും വളരെ അടുത്ത ചങ്ങാതിമാരായിരുന്നു. മദ്രാസിൽ അവർ ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്. ഈ രണ്ടു കുടുംബങ്ങളുടെ അപൂർവസൗഹൃദം ഒരു ചിത്രത്തിൽ പകർത്താൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. ആ ചിത്രം എന്റെ സ്വകാര്യശേഖരത്തിലെ അപൂർവചിത്രങ്ങളിലൊന്നാണ്," ചിത്ര കൃഷ്ണൻകുട്ടി പറഞ്ഞു.
രാമു കാര്യാട്ട് എന്ന സംവിധായകന്റെ സ്വാധീനം കെ.ജി ജോർജിന്റെ പല ഇഷ്ടങ്ങളിലും പ്രതിഫലിച്ചിരുന്നുവെന്നത് അദ്ദേഹവുമായി അടുപ്പമുള്ളവർക്ക് അറിയാം. കെ.ജി ജോർജിന്റെ പ്രശസ്തമായ ബുൾഗാൻ താടിയുടെ പ്രചോദനവും രാമു കാര്യാട്ട് ആയിരുന്നു. അതുപോലെ മറ്റൊരു രസകരമായ കാര്യം ചിത്ര കൃഷ്ണൻകുട്ടി പങ്കുവച്ചു. "രാമു കാര്യാട്ടിന്റെ മായയുടെ സെറ്റിൽ വച്ചാണ് ഞാനാദ്യമായി ജോർജിനെ കണ്ടതെന്നു പറഞ്ഞിരുന്നല്ലോ. അന്ന് അദ്ദേഹം ബുൾഗാൻ വച്ചു തുടങ്ങിയിട്ടില്ല. കട്ടത്താടിയായിരുന്നു അന്ന് ജോർജിന്റെ അടയാളം. രാമു കാര്യാട്ട് അന്ന് സെറ്റിൽ ഷോർട്സും ടീഷർട്ടുമായിരുന്നു ധരിക്കാറുള്ളത്. അതേ ശൈലി തന്നെയായിരുന്നു ജോർജും പിന്തുടർന്നിരുന്നത്. ഞാൻ കാണുമ്പോൾ അദ്ദേഹം അങ്ങനെയൊരു വേഷത്തിലാണ്. അക്കാലത്ത് അതൊക്കെ പുതുമയുള്ള കാഴ്ചകളായിരുന്നു," ചിത്ര കൃഷ്ണൻകുട്ടി ഓർത്തെടുത്തു.