രാജകീയം, ശാന്തതയുടെ മൂർത്തീഭാവം; വമ്പൻ മേക്കോവറുമായി ശോഭന
നന്മതിന്മകളുടെ രണഭൂമിയിൽ ശാന്തതയുടെ മൂർത്തീഭാവമായി ശക്തിയുടെ പര്യായമായി അവൾ. മനോരമ കലണ്ടർ ആപ്പിൽ ഏറെ വ്യത്യസ്തമായ വേഷപ്പകർച്ചയുമായി ഇത്തവണ എത്തുന്നത് മലയാളികളുടെ എക്കാലത്തെയും പ്രിയനടിയായ ശോഭനയാണ്. കരുണ വഴിഞ്ഞൊഴുന്ന കണ്ണുകളെങ്കിലും അവയ്ക്ക് പിന്നിൽ സദൃഢമായ കരളുറപ്പിന്റെ കഥപറയുന്ന ലുക്കിലാണ് ഇക്കുറി
നന്മതിന്മകളുടെ രണഭൂമിയിൽ ശാന്തതയുടെ മൂർത്തീഭാവമായി ശക്തിയുടെ പര്യായമായി അവൾ. മനോരമ കലണ്ടർ ആപ്പിൽ ഏറെ വ്യത്യസ്തമായ വേഷപ്പകർച്ചയുമായി ഇത്തവണ എത്തുന്നത് മലയാളികളുടെ എക്കാലത്തെയും പ്രിയനടിയായ ശോഭനയാണ്. കരുണ വഴിഞ്ഞൊഴുന്ന കണ്ണുകളെങ്കിലും അവയ്ക്ക് പിന്നിൽ സദൃഢമായ കരളുറപ്പിന്റെ കഥപറയുന്ന ലുക്കിലാണ് ഇക്കുറി
നന്മതിന്മകളുടെ രണഭൂമിയിൽ ശാന്തതയുടെ മൂർത്തീഭാവമായി ശക്തിയുടെ പര്യായമായി അവൾ. മനോരമ കലണ്ടർ ആപ്പിൽ ഏറെ വ്യത്യസ്തമായ വേഷപ്പകർച്ചയുമായി ഇത്തവണ എത്തുന്നത് മലയാളികളുടെ എക്കാലത്തെയും പ്രിയനടിയായ ശോഭനയാണ്. കരുണ വഴിഞ്ഞൊഴുന്ന കണ്ണുകളെങ്കിലും അവയ്ക്ക് പിന്നിൽ സദൃഢമായ കരളുറപ്പിന്റെ കഥപറയുന്ന ലുക്കിലാണ് ഇക്കുറി
നന്മതിന്മകളുടെ രണഭൂമിയിൽ ശാന്തതയുടെ മൂർത്തീഭാവമായി ശക്തിയുടെ പര്യായമായി അവൾ. മനോരമ കലണ്ടർ ആപ്പിൽ ഏറെ വ്യത്യസ്തമായ വേഷപ്പകർച്ചയുമായി ഇത്തവണ എത്തുന്നത് മലയാളികളുടെ എക്കാലത്തെയും പ്രിയനടിയായ ശോഭനയാണ്. കരുണ വഴിഞ്ഞൊഴുന്ന കണ്ണുകളെങ്കിലും അവയ്ക്ക് പിന്നിൽ സദൃഢമായ കരളുറപ്പിന്റെ കഥപറയുന്ന ലുക്കിലാണ് ഇക്കുറി ശോഭന എത്തുന്നത്. മലയാളികളുടെ പ്രിയതാരങ്ങളെ വ്യത്യസ്തമായ ലുക്കുകളിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയ മനോരമ കലണ്ടര്‍ ആപ്പിന് വേണ്ടി ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ തയാറാക്കിയ കലണ്ടറിന്റെ ആശയവും ആവിഷ്കാരവും ഫാഷൻ മോങ്ഗറാണ്.
‘സെറിനിറ്റി ഓഫ് സ്ട്രെങ്ത്’ എന്നാണ് ശോഭനയുടെ വേഷപ്പകർച്ചക്ക് പേര് നൽകിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ശാന്തമായ കണ്ണുകളും മുഖഭാവവുമാണ് ശോഭനയുടെ ലുക്കിന്റെ ഹൈലൈറ്റ്. ശാന്തമെങ്കിലും എന്തും താങ്ങാൻ ചുമലുകൾക്ക് കരുത്തുണ്ട് എന്ന് തോന്നിപ്പിക്കുന്ന വേഷപ്പകർച്ചക്ക് മാറ്റുകൂട്ടുന്നത് ചുമലിൽ താങ്ങുന്ന മെഴുകുതിരികളുടെ പ്രഭയാണ്. കത്തിജ്വലിക്കുന്ന മെഴുകുതിരികൾ ഉരുകി മെഴുക് ചുമലിലും മാറിലും ഒഴുകിയിറങ്ങുകയാണ്. എങ്കിലും സഹനശക്തിയുടെ സ്ത്രീരൂപമായവളെ അതൊന്നും അലട്ടുന്നതേയില്ല. ആരെയും സ്നേഹത്തോടെ അണച്ചു പിടിക്കാനും ധൈര്യത്തോടെ താങ്ങാനും കരുത്തുള്ള സ്ത്രീരത്നമായിട്ടാണ് മനോരമ കലണ്ടർ ആപ്പ് ഇത്തവണ നിത്യഹരിത നായികയായ ശോഭനയെ അവതരിപ്പിച്ചിരിക്കുന്നത്.
ആഭരണങ്ങളൊന്നുമില്ലാതെ വളരെ സിംപിൾ ആയ മേക്ഓവറിലാണ് ശോഭനയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. സിംപിൾ സ്ലീവ്‌ലെസ് ഗൗൺ ധരിച്ച ശോഭനയുടെ ഇരു ചുമലിലും കത്തുന്ന മെഴുകുതിരി കൊണ്ട് അലങ്കരിച്ചിരിക്കുന്നു. കയ്യിൽ ശംഖുമുദ്ര പച്ചകുത്തിയിട്ടുണ്ട്. പ്രായത്തിന്റെ ചാരുത നിലനിർത്തിക്കൊണ്ട് തന്നെ രാജകീയമായ ഗ്രേസ്ഫുൾ ലുക്കിലാണ് താരത്തിന്റെ മെയ്ക്ഓവർ ചെയ്തിട്ടുള്ളത്
ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ തയാറാക്കിയ മനോരമ കലണ്ടർ ആപിലെ ഫോട്ടോകളുടെ ആശയവും ആവിഷ്കാരവും ഫാഷൻ മോങ്ഗറാണ്. നന്മയും തിന്മയും തമ്മിൽ കൊടുംയുദ്ധം നടക്കുന്ന ഒരു സമാന്തര പ്രപഞ്ചത്തിന്റെ കാഴ്ചകളാണ് മലയാളികളുടെ പ്രിയതാരങ്ങളെ വ്യത്യസ്തമായ ലുക്കുകളിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയ മനോരമ കലണ്ടര്‍ ആപ്ലിക്കേഷനിൽ ഇത്തവണ ചുരുൾ നിവർന്നത്. ഫാഷന്‍ മോങ്ഗർ അച്ചുവാണ് കൺസപ്റ്റ് ഡയറക്ടർ. കലണ്ടർ ഷൂട്ടിനു വേണ്ടി താരങ്ങളുടെ ഏകോപനം നിവഹിച്ചത് സിൻസി സെല്ലുലോയിഡ് ആണ്. മനോരമ കലണ്ടർ ആപ്പിന് വേണ്ടി വ്യത്യസ്ത രീതിയിലുള്ള മേക്ക് ഓവറിൽ നിരവധി താരങ്ങൾ ഇതിനോടകം തന്നെ എത്തിയിട്ടുണ്ട്.
ഫോട്ടോഷൂട്ടിന്റെ ഭാഗമായ ജയസൂര്യ, ഭാവന, സുരാജ് വെഞ്ഞാറമൂട്, നമിത പ്രമോദ്, സാനിയ ഇയ്യപ്പൻ, ഷൈൻ ടോം ചാക്കോ, ശോഭന എന്നീ താരങ്ങളുടെ വേഷപ്പകർച്ചയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇവരെക്കൂടാതെ മറ്റു സൂപ്പർ താരങ്ങളും വ്യത്യസ്ത കഥാപാത്രങ്ങളായി വരും ദിവസങ്ങളിൽ നിങ്ങൾക്കു മുന്നിലെത്തും. കോസ്റ്റ്യൂമിലും ആക്സസറികളിലും നടത്തിയ പരീക്ഷണങ്ങളിലൂടെ ഒരു ഫാന്റസി ലോകം സൃഷ്ടിക്കുന്ന മേക്കിങ് ആകാംക്ഷ നിറയ്ക്കും.
പതിറ്റാണ്ടുകളായി മലയാളികൾക്കു പ്രിയപ്പെട്ട മനോരമ കലണ്ടറിനെ ഡിജിറ്റൽ രൂപത്തിലാക്കി വ്യക്തിഗത ഓർഗനൈസറും കൂട്ടിച്ചേർത്ത് ശക്തമാക്കിയതാണ് മനോരമ കലണ്ടർ ആപ്ലിക്കേഷൻ. പാരമ്പര്യവും ആധുനികതയും ഇഴചേരുന്ന ആപ്ലിക്കേഷനിൽ ഇംഗ്ലിഷ് കലണ്ടർ, മലയാളം കലണ്ടർ, ശകവർഷം, ഹിജറ കലണ്ടർ എന്നിവയുണ്ട്. ട്രാവൻകൂര്‍, മലബാർ എന്നിങ്ങനെ രണ്ട് എഡിഷനുകളും ലഭ്യമാണ്.
ന്യൂ നോർമൽ ലൈഫ്സ്റ്റൈലിന് അനുയോജ്യമായ നിരവധി ഫീച്ചറുകൾ ആപ്പിലുണ്ട്. ആഴ്ച ക്രമത്തിലും മാസ ക്രമത്തിലും ഷെഡ്യൂളുകളും കലണ്ടർ വിവരങ്ങളും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യാം. മുൻഗണനയനുസരിച്ച് ചെയ്തു തീർക്കേണ്ട കാര്യങ്ങള്‍ ക്രമപ്പെടുത്താം. ആവശ്യാനുസരണം നോട്ടുകൾ രേഖപ്പെടുത്താനും വിവരങ്ങൾ ഫയലാക്കി മാറ്റാനും സാധിക്കുന്നു.വ്യക്തി ജീവിതവും പ്രഫഷനൽ ജീവിതവും തമ്മിലുള്ള സന്തുലനം നിലനിർത്താനുള്ള സാധ്യതയാണ് ഈ കലണ്ടർ ആപ്പിനെ ആകർഷമാക്കുന്നത്. പ്രഫഷനൽ ജീവിതത്തിന്റെ തിരക്കിൽ വ്യക്തിജീവിതത്തിലെ പ്രധാനപ്പെട്ട പല സംഭവങ്ങളും മറന്നു പോകുന്നത് സ്വാഭാവികമാണ്. അത്തരം സന്ദർഭങ്ങളിൽ മനോരമ കലണ്ടർ ആപ്ലിക്കേഷൻ നിങ്ങൾക്ക് തുണയാകുമെന്ന് തീർച്ച. ഇനിയും നിരവധി പുതുമകളുമായി 2024 കലണ്ടർ ഉടനടി നിങ്ങൾക്കു മുന്നിലെത്തുന്നതാണ്.
ആൻഡ്രോയിഡ് ഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക
ഐഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക
ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേസ്റ്റോറും െഎഫോണിൽ ആപ്പിൾ ആപ് സ്റ്റോറും സന്ദർശിച്ച് കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. മനോരമ കലണ്ടർ ആപ് എന്ന് സെർച്ച് ചെയ്യുക. അല്ലെങ്കിൽ ആപ് ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യാം (https://www.manoramaonline.com/calendar)