സ്വവർഗ പ്രണയ സിനിമ ചെയ്ത എനിക്കുനേരെ അന്ന് സമൂഹം കല്ലെറിഞ്ഞു: എം.ബി. പദ്മകുമാർ
‘കാതൽ’ എന്ന സിനിമയെ പ്രശംസിക്കുന്നതിനൊപ്പം വർഷങ്ങൾക്ക് മുൻപ് തനിക്ക് സംഭവിച്ച ദുരനുഭവം പങ്കുവച്ച് സംവിധായകൻ എം.ബി. പദ്മകുമാർ. സ്വവർഗ പ്രണയം പ്രമേയമാക്കി 2014ൽ പദ്മകുമാർ സംവിധാനം ചെയ്ത സിനിമയാണ് 'മൈ ലൈഫ് പാർട്ണർ'. എന്നാൽ സൂപ്പർ താരങ്ങൾ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് സിനിമയ്ക്ക് തിയറ്റർ കിട്ടാൻ
‘കാതൽ’ എന്ന സിനിമയെ പ്രശംസിക്കുന്നതിനൊപ്പം വർഷങ്ങൾക്ക് മുൻപ് തനിക്ക് സംഭവിച്ച ദുരനുഭവം പങ്കുവച്ച് സംവിധായകൻ എം.ബി. പദ്മകുമാർ. സ്വവർഗ പ്രണയം പ്രമേയമാക്കി 2014ൽ പദ്മകുമാർ സംവിധാനം ചെയ്ത സിനിമയാണ് 'മൈ ലൈഫ് പാർട്ണർ'. എന്നാൽ സൂപ്പർ താരങ്ങൾ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് സിനിമയ്ക്ക് തിയറ്റർ കിട്ടാൻ
‘കാതൽ’ എന്ന സിനിമയെ പ്രശംസിക്കുന്നതിനൊപ്പം വർഷങ്ങൾക്ക് മുൻപ് തനിക്ക് സംഭവിച്ച ദുരനുഭവം പങ്കുവച്ച് സംവിധായകൻ എം.ബി. പദ്മകുമാർ. സ്വവർഗ പ്രണയം പ്രമേയമാക്കി 2014ൽ പദ്മകുമാർ സംവിധാനം ചെയ്ത സിനിമയാണ് 'മൈ ലൈഫ് പാർട്ണർ'. എന്നാൽ സൂപ്പർ താരങ്ങൾ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് സിനിമയ്ക്ക് തിയറ്റർ കിട്ടാൻ
‘കാതൽ’ എന്ന സിനിമയെ പ്രശംസിക്കുന്നതിനൊപ്പം വർഷങ്ങൾക്ക് മുൻപ് തനിക്ക് സംഭവിച്ച ദുരനുഭവം പങ്കുവച്ച് സംവിധായകൻ എം.ബി. പദ്മകുമാർ. സ്വവർഗ പ്രണയം പ്രമേയമാക്കി 2014ൽ പദ്മകുമാർ സംവിധാനം ചെയ്ത സിനിമയാണ് 'മൈ ലൈഫ് പാർട്ണർ'. എന്നാൽ സൂപ്പർ താരങ്ങൾ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് സിനിമയ്ക്ക് തിയറ്റർ കിട്ടാൻ ബുദ്ധിമുട്ടി എന്നുമാത്രമല്ല സിനിമ റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ നിന്നും ഈ സിനിമ മാറ്റി ഗർഭശ്രീമാൻ എന്ന ചിത്രം പ്രദർശിപ്പിച്ചുവെന്നും പദ്മകുമാർ പറയുന്നു. ഒടുവിൽ ഒന്നുരണ്ടു മൾട്ടിപ്ലക്സുകളിൽ ചിത്രം പ്രദർശിപ്പിച്ചെങ്കിലും കാണാൻ ആരുമുണ്ടായില്ല. പക്ഷേ 'മൈ ലൈഫ് പാർട്ണറിന് ആ വർഷത്തെ സംസ്ഥാന അവാർഡും സുദേവ് നായർക്ക് നല്ല നടനുള്ള പുരസ്‌കാരവും ലഭിച്ചു. 'മൈ ലൈഫ് പാർട്ണർ' നിർമിക്കാൻ ഒരുപാട്ത്യാഗം സഹിക്കേണ്ടി വന്ന നിർമാതാവ് അത് പിന്നീട് ഏതോ ഓൺലൈൻ ചാനലിന് വിൽക്കുകയും അവർ അത് മുറിച്ച് മുറിച്ച് യൂട്യൂബ് ചാനലിൽ ഇടുകയും ചെയ്തു എന്ന് പദ്മകുമാർ പറയുന്നു. തന്റെ സിനിമ നിരാകരിച്ചെങ്കിലും വർഷങ്ങൾക്ക് ശേഷം സ്വവർഗ പ്രണയം പറഞ്ഞു വന്ന ജിയോ ബേബിയുടെ കാതൽ എന്ന സിനിമ ആളുകൾ സ്വീകരിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും സിനിമയിൽ മികച്ച അഭിനയമുഹൂർത്തങ്ങൾ സമ്മാനിച്ച മമ്മൂട്ടിയെ അഭിനന്ദിക്കുന്നു എന്നും എം.ബി. പദ്മകുമാർ സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.
‘‘കാതൽ സിനിമയിൽ ഒരു സീൻ ഉണ്ട് മമ്മൂട്ടിന്റെ കഥാപാത്രം കണ്ണാടി നോക്കി മുഖം കഴുകുന്ന രംഗം. ഒരു പ്രാവശ്യമല്ല പലപ്രാവശ്യവും അദ്ദേഹം ടാപ്പിൽ നിന്ന് വെള്ളം എടുത്ത് ഇങ്ങനെ മുഖം കഴുകി കൊണ്ടിരിക്കുകയാണ്. എത്ര മനോഹരമായിട്ടാണ് അദ്ദേഹം ആ രംഗം അവതരിപ്പിച്ചത്. എത്ര ആഴത്തിലാണ് അദ്ദേഹം ആ കഥാപാത്രത്തെ മനസ്സിലാക്കിയതും പഠിച്ചതും തെളിവാണ് ആ സീൻ. സമൂഹം ചാർത്തി തന്ന ലേബലുകൾ എത്ര കഴുകിയാലും മാറില്ല എന്നുള്ള രീതിയിലാണ് അദ്ദേഹം ഇന്ന് കൺസീൽ ചെയ്തതുംഅവതരിപ്പിച്ചതും. ജിയോ ബേബിക്ക് കിട്ടിയ ഭാഗ്യം പല സംവിധായകർക്കും ചലച്ചിത്രകാരന്മാർക്കും കിട്ടാത്തതുകൊണ്ട് മെയിൻ സ്ട്രീമിലേക്ക് വരാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. സ്വവർഗ പ്രണയം അവതരിപ്പിച്ച ഒരു സിനിമ മലയാളത്തിൽ എത്രമാത്രം സ്വീകരിക്കപ്പെട്ടപ്പോൾ 2014 ഇറങ്ങിയ ഒരു സിനിമയെപ്പറ്റി ഞാൻ ആലോചിക്കുകയാണ്.
'മൈ ലൈഫ് പാർട്ണർ' എന്ന എന്റെ സിനിമ അത് സ്വവർഗ പ്രണയം പറഞ്ഞ് സിനിമ തന്നെയായിരുന്നു. മറ്റൊരുതലത്തിൽ സൗഹൃദ പ്രണയത്തെ കുറിച്ച് പറഞ്ഞ സിനിമയായിരുന്നു അത് സമൂഹത്തിൽ തിരിച്ചുപിടിച്ച് മറ്റൊരു കണ്ണാടി ആയിരുന്നു. അതിലെ കഥയും കഥാപാത്രങ്ങളും ഇന്നും ജീവിച്ചിരിക്കുന്നവരാണ്. ഒരു റിസർച്ച് ചെയ്ത് ഞാൻ എഴുതിയ ഒരു സിനിമയായിരുന്നു അത്. 2014 ൽ ഞാൻ അനുഭവിച്ച ഒരു മാനസിക സംഘർഷം വല്ല വളരെ വലുതായിരുന്നു. ഒരു സ്വവർഗ പ്രണയ സിനിമ ഞാൻ ചെയ്തു എന്നു പറഞ്ഞിട്ട് സമൂഹം എന്റെ നേരെ കല്ലെറിഞ്ഞിരുന്നു. എന്റെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ അവരോട് പറഞ്ഞത് പച്ച മലയാളത്തിൽ പറഞ്ഞാൽ തുണ്ട് സിനിമയുടെ സംവിധായകന്റെ മക്കൾ ആണ് എന്നാണ്. അവരെയും വല്ലാതെ വേദനിപ്പിച്ചിരുന്നു അത് എന്റെ മനസ്സിനെയും ശരീരത്തെയും വല്ലാതെ കുത്തി നോവിച്ചിരുന്നു. എന്റെ സിനിമ റിലീസ് ചെയ്ത സമയത്ത് ഇത് നിങ്ങൾക്ക് കാണൂ അഭിപ്രായം പറയൂ എന്ന് പറഞ്ഞിട്ട് പലരെയും പല സൂപ്പർതാരങ്ങളെയും ഞാൻ സമീപിച്ചതാണ്. ആരുടെയും അടുത്ത് പോലും എത്താൻ കഴിഞ്ഞില്ല പലരും മുഖം തിരിച്ചിരുന്നു.
സിനിമ റിലീസ് ചെയ്തപ്പോൾ ഞാൻ ലുലു മാളിലെ തിയറ്ററിൽ പോയിരുന്ന സമയത്ത് സ്ക്രീനിൽ തെളിയാൻ പോകുന്ന എന്റെ സിനിമയെക്കുറിച്ച് അല്ല എന്റെ മനസ്സ് മുഴുവൻ പറഞ്ഞത് വാതിൽ തുറന്ന് ആരെങ്കിലും ഒക്കെ കടന്നുവരണം എന്റെ സിനിമ കാണാൻ എന്നാണ്. പക്ഷേ അധികം പേരൊന്നും ആ സിനിമയ്ക്ക് വന്നില്ല. 40 തിയറ്റർ ആ സിനിമ റിലീസ് ചെയ്യാനായി കിട്ടിയിട്ട് പലരും ആ സിനിമ എടുത്തുമാറ്റിയിട്ട് പിന്നീട് ഗർഭശ്രീമാൻ എന്ന സിനിമയാണ് പ്രദർശിപ്പിച്ചത്. അതിന് പലരും പറഞ്ഞ കാരണം ഈ സിനിമയിൽ ഏതെങ്കിലും ഒക്കെ സൂപ്പർ താരങ്ങളുടെ സാന്നിധ്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് തിയറ്റർ തരാം എന്നാണ്. അതെന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു തിയറ്ററുകൾ കിട്ടാത്തതുകൊണ്ട് മൂന്ന് നാല് മൾട്ടിപ്ലക്സിൽ മാത്രം ഒതുങ്ങിപ്പോയ ഒരു സിനിമയായിരുന്നു അത്. പക്ഷേ ആ വർഷത്തെ സംസ്ഥാന അവാർഡ് ആ സിനിമയ്ക്കാണ് കിട്ടിയത് 4 അവാർഡുകൾ ആ സിനിമയ്ക്ക് ലഭിച്ചു സിനിമയ്ക്കും നല്ല നടനും ഒക്കെ അവാർഡ് കിട്ടി.
ആ സിനിമയുടെ നിർമാതാവ് ആ സിനിമയ്ക്ക് വേണ്ടി ഒരുപാട് ത്യാഗം ചെയ്തിരുന്നു. അദ്ദേഹം ആർക്കും അതിന്റെ റൈറ്റ്സ് ഓൺലൈനിൽ കൊടുത്തു. അവർ അത് കഷണം കഷണം ആക്കി ചില ഭാഗങ്ങൾ ആക്കിയാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. അവിടെ പോലും സിനിമ കൃത്യമായി ഒരു പ്രേക്ഷകരിൽ എത്തിക്കാൻ കഴിഞ്ഞില്ല. ഈ തിരക്കഥയുമായി പല താരങ്ങളെയും ഞാൻ സമീപിച്ചു അതാണ് നിങ്ങൾ ഒരു ഡേറ്റ് തരൂ എന്ന് പറഞ്ഞിട്ട്. ചിലരെ ഞാൻ സമീപിച്ചത് ഞാൻ ഒരു നടനാണ്, നിവേദ്യത്തിൽ അഭിനയിച്ച വില്ലനാണ് എന്നൊക്കെ പറഞ്ഞിട്ടാണ്. ഞാനൊരു നടനായി ആകാൻ ഒരു വില്ലനായ ആകാനും ഒന്നുമല്ല സിനിമയിൽ വന്നത് ഉപജീവനമാർഗത്തിന് വേണ്ടി ചില സിനിമകളിൽ അഭിനയിച്ചു എന്ന് മാത്രമേയുള്ളൂ. പിന്നീടാണ് നമ്മൾ വച്ച് സിനിമ ചെയ്തത് അന്ന് പുതിയ താരങ്ങളെ സൃഷ്ടിച്ചെടുക്കുകയായിരുന്നു.
മൈ ലൈഫ് പാർട്ണർ എന്ന സിനിമയിലെ എല്ലാവരും നന്നായി അഭിനയിച്ചു സുദേവി ഏറ്റവും മികച്ച നടൻ എന്നുള്ള അവാർഡ് ലഭിച്ചു. കൊച്ചു പ്രേമൻ ചേട്ടനെ രൂപാന്തരം ചെയ്ത് അഭിനയിപ്പിച്ച് നാഷ്നൽ അവാർഡിന്റെ വരെ എത്തിപ്പിച്ചു. ഈ സിനിമയിൽ അഭിനയിച്ച ബാലതാരത്തിന് മറ്റൊരു സിനിമയിൽ ബാലതാരത്തിനുള്ള അവാർഡ് ലഭിച്ചു. വലിയ താരങ്ങൾ നമുക്ക് സ്പേസ് തന്നില്ലെങ്കിൽ പുതിയ താരങ്ങളെ സൃഷ്ടിച്ചെടുക്കാൻ അല്ലേ നമുക്ക് കഴിയൂ. എന്തായാലും ഇനിയും ഇതുപോലെയുള്ള വിഷയങ്ങൾ മലയാള സിനിമയിൽ വരട്ടെ മമ്മൂട്ടി സാറിന്റെ പെർഫോർമൻസിനു ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ. അസാധ്യമായിട്ടാണ് അദ്ദേഹം ആ സിനിമ ചെയ്തത് ഒരിക്കൽ കൂടി പറയുന്നു നിങ്ങൾ പറ്റുമെങ്കിൽ മൈ ലൈഫ് പാർട്ണർ എന്ന സിനിമ കൂടി കാണണം. കണ്ടിട്ട് അഭിപ്രായം രേഖപ്പെടുത്തണം എല്ലാവർക്കും നല്ലതു വരട്ടെ.’’–പദ്മകുമാർ പറഞ്ഞു.
നടന്‍, സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് എം.ബി. പദ്മകുമാര്‍. 2006 ല്‍ പ്രദര്‍ശനത്തിനെത്തിയ അശ്വാരുഡന്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് ആനചന്തം, രക്ഷകന്‍, നിവേദ്യം, തനിയെ, ദാവീദ്, പട്ടണത്തില്‍ സുന്ദരന്‍, കേരളോത്സവം, കുട്ടിസ്രാങ്ക്, 72മോഡല്‍ തോംസണ്‍ വില്ല , ഒളിപ്പോര് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. സംവിധായകരായ ജയരാജ്, ഷാജി എന്‍ കരണ്‍, ലോഹിതദാസ് തുടങ്ങിയവരുടെ കൂടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സൈലന്റ് കളേഴ്‌സ് എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. 2014ല്‍ മൈ ലൈഫ് പാര്‍ടണര്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ചിത്രത്തിലെ അഭിനയത്തിലൂടെ സുദേവ് നായർക്ക് ആ വര്‍ഷത്തെ മികച്ച നടനുള്ള കേരളസംസ്ഥാന അവാര്‍ഡും ലഭിച്ചു.