മറ്റു നടന്മാരെപ്പോലും ഭയപ്പെടുത്തുകയാണ് മമ്മൂട്ടി: വിശദീകരിച്ച് തമിഴ് മാധ്യമ പ്രവർത്തകൻ
മമ്മൂട്ടിയെയും കാതൽ സിനിമയെയും വാനോളം പ്രശംസിച്ച് തമിഴ് മാധ്യമപ്രവർത്തകൻ വിശൻ വി. സിനിമ കണ്ട് അദ്ഭുതപ്പെട്ടുപോയെന്നും മമ്മൂട്ടി ഇങ്ങനെയൊരു കഥാപാത്രം ചെയ്തു എന്ന ഞെട്ടലില്‍ നിന്നും താൻ ഇനിയും പുറത്തുവന്നിട്ടില്ലെന്നും വിശൻ പറയുന്നു. തമിഴ്നാട്ടിൽ താരങ്ങൾ കോടി ക്ലബ്ബുകളുടെ പുറകെ പോകുമ്പോൾ മമ്മൂട്ടി
മമ്മൂട്ടിയെയും കാതൽ സിനിമയെയും വാനോളം പ്രശംസിച്ച് തമിഴ് മാധ്യമപ്രവർത്തകൻ വിശൻ വി. സിനിമ കണ്ട് അദ്ഭുതപ്പെട്ടുപോയെന്നും മമ്മൂട്ടി ഇങ്ങനെയൊരു കഥാപാത്രം ചെയ്തു എന്ന ഞെട്ടലില്‍ നിന്നും താൻ ഇനിയും പുറത്തുവന്നിട്ടില്ലെന്നും വിശൻ പറയുന്നു. തമിഴ്നാട്ടിൽ താരങ്ങൾ കോടി ക്ലബ്ബുകളുടെ പുറകെ പോകുമ്പോൾ മമ്മൂട്ടി
മമ്മൂട്ടിയെയും കാതൽ സിനിമയെയും വാനോളം പ്രശംസിച്ച് തമിഴ് മാധ്യമപ്രവർത്തകൻ വിശൻ വി. സിനിമ കണ്ട് അദ്ഭുതപ്പെട്ടുപോയെന്നും മമ്മൂട്ടി ഇങ്ങനെയൊരു കഥാപാത്രം ചെയ്തു എന്ന ഞെട്ടലില്‍ നിന്നും താൻ ഇനിയും പുറത്തുവന്നിട്ടില്ലെന്നും വിശൻ പറയുന്നു. തമിഴ്നാട്ടിൽ താരങ്ങൾ കോടി ക്ലബ്ബുകളുടെ പുറകെ പോകുമ്പോൾ മമ്മൂട്ടി
മമ്മൂട്ടിയെയും കാതൽ സിനിമയെയും വാനോളം പ്രശംസിച്ച് തമിഴ് മാധ്യമപ്രവർത്തകൻ വിശൻ വി. സിനിമ കണ്ട് അദ്ഭുതപ്പെട്ടുപോയെന്നും മമ്മൂട്ടി ഇങ്ങനെയൊരു കഥാപാത്രം ചെയ്തു എന്ന ഞെട്ടലില്‍ നിന്നും താൻ ഇനിയും പുറത്തുവന്നിട്ടില്ലെന്നും വിശൻ പറയുന്നു. തമിഴ്നാട്ടിൽ താരങ്ങൾ കോടി ക്ലബ്ബുകളുടെ പുറകെ പോകുമ്പോൾ മമ്മൂട്ടി വ്യത്യസ്ത തേടി പോകുകയാണെന്ന് വിശൻ പറയുന്നു.
‘‘ഈ സിനിമയുടെ ഇന്റർവൽ ആയപ്പോൾ നമുക്കുണ്ടായ ഒരു ഷോക്കുണ്ട്. ആരും കസേരയിൽ നിന്ന് എഴുന്നേൽക്കുന്നില്ല. പടം തീർന്നപ്പോൾ എല്ലാവരും കയ്യടിച്ചു. ഇങ്ങനെയൊരു പടം ഇവർ ചെയ്തല്ലോ എന്ന ആശ്ചര്യം. ഇങ്ങനെയും പടം ചെയ്യാമോ എന്ന ആശ്ചര്യം. മമ്മൂട്ടി സാറിനെപ്പോലൊരു സ്റ്റാർ ഇങ്ങനെയൊരു വേഷം ചെയ്തല്ലോ എന്ന ആശ്ചര്യം. ഇതൊക്കെയാണ് സിനിമ കഴിഞ്ഞപ്പോൾ എനിക്കു തോന്നിയത്.
മമ്മൂട്ടി സർ അല്ലാതെ മറ്റേതെങ്കിലും 40 പ്ലസ് നടന്മാർ ഇത് ചെയ്താലും നല്ല പ്രമേയം നന്നായി ചെയ്തിട്ടുണ്ടെന്ന് പറയും. പ്രകാശ് രാജോ നാസറോ ഇത് ചെയ്താലും നല്ല ഒരു സിനിമ ധൈര്യപൂർവം ചെയ്തു എന്നു നമ്മൾ പറയും. നമ്മുടെ നാട്ടിലെ രജനി സാറോ കമൽസാറോ ഈ വേഷം ചെയ്താൽ എങ്ങനെയിരിക്കും, അതേ സ്റ്റാർഡത്തിൽ നിൽക്കുന്ന മമ്മൂട്ടി സർ ആണ് ഈ വേഷം ചെയ്തത്. അതാണ് വലിയ ഷോക്ക്. സംവിധായകൻ പറഞ്ഞതുപോലെ മമ്മൂട്ടി സർ അല്ലാതെ ഈ കഥാപാത്രം വേറെ ആരും ചെയ്യില്ല. കമൽസാറോ രജനി സാറോ ചെയ്യുമോ?
ഒരു സൂപ്പർസ്റ്റാർ ഈ വേഷങ്ങളൊന്നും ചെയ്യില്ലെന്ന ധാരണ നമുക്കിടിയിലുണ്ട്. അതിനെയാണ് മമ്മൂട്ടി സർ പൊളിച്ചെഴുതിയത്. അതാണ് നമ്മളെ ആശ്ചര്യപ്പെടുത്തുന്നത്. പക്ഷേ അദ്ദേഹത്തിനൊക്കെ ഇത് വെറും സാധാരണം. കരിയറിന്റെ ഉന്നതയിൽ നിൽക്കുമ്പോൾ വില്ലനായി അഭിനയിച്ച ആളാണ് മമ്മൂട്ടി സർ. പുഴു സിനിമയിലെ വേഷം ഏത് സൂപ്പർഹീറോ ചെയ്യും.
കാതൽ പോലൊരു കഥ പോയി ഇവിടെയുളള നടന്മാരോട് പറയാൻ സംവിധായകർക്ക് ധൈര്യമുണ്ടോ?. മമ്മൂട്ടി സാറിനടുത്തുപോയി ഇങ്ങനെയൊരു കഥ പോയി പറയാൻ സംവിധായകന് ധൈര്യം കൊടുത്തത്, അദ്ദേഹമെന്ന നടന്റെ സവിശേഷത കൊണ്ടു മാത്രമാണ്. അദ്ദേഹം തന്നെ കഥ കേട്ട് നിർമിക്കാനും തീരുമാനിച്ചു.
മുംബൈ പൊലീസ് എന്ന സിനിമയില്‍ പൃഥ്വിരാജും ഇതുപോലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹവും കരിയറിന്റെ പീക് സമയത്താണ് ഇങ്ങനെയൊരു വേഷം ചെയ്യുന്നത്. മമ്മൂട്ടിയും ജ്യോതികയും ഈ സിനിമയിൽ അഭിനയിച്ചതുകൊണ്ടാണ് ‘കാതൽ’ ഇത്രയും ചർച്ചയാകുന്നത്. മലയാളത്തിൽ ഇതിനു മുമ്പും നല്ല പ്രമയേങ്ങൾ അവതരിപ്പിച്ച സിനിമകൾ വന്നിട്ടുണ്ട്. ചിലതൊക്കെ ചെറിയ സിനിമകളായതിനാൽ ചർച്ച ചെയ്യാതെ പോകുകയും ചെയ്തു.
ഞാനൊരു പോസ്റ്റ് എഴുതിയിരുന്നു, നമ്മുടെ നാട്ടിലെ താരങ്ങളെല്ലാം 500 കോടി ഉറപ്പ്, ആയിരം കോടി ലക്ഷ്യം എന്നിങ്ങനെ പറഞ്ഞു മുന്നോട്ടുപോകുമ്പോൾ തൊട്ടടുത്തുള്ള സംസ്ഥാനത്തിലെ മഹാ നടൻ ഇതുപോലുള്ള അദ്ഭുതങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. ആ അദ്ഭുതങ്ങളാണ് പുഴുവും കാതലുമൊക്കെ. എന്തിന് ഈ സിനിമകൾ ചെയ്യണം. ഇതാണ് ഇൻഡസ്ട്രിയിലെ എല്ലാ നടന്മാരും തിരിച്ചറിയേണ്ട വിഷയം. ഒരു നടൻ തന്റെ കരിയർ അവസാനിപ്പിക്കുമ്പോൾ ഏത് തരം സിനിമകളാണ് അദ്ദേഹം ഇവിടെ പൂർത്തിയാക്കിയിട്ട് പോയതെന്ന ഒരു വസ്തുതയുണ്ട്. ഇന്ത്യയിലെ തന്നെ താരങ്ങളെ എടുത്തുനോക്കൂ. ഇതുപോലെ തിരിഞ്ഞുനോക്കിയാൽ ഇവരൊക്കെ എന്ത് സിനിമകളാണ് ചെയ്തിട്ടുള്ളത്.
ഇവിടെ ഒരാൾ ഭീഷമപർവം ചെയ്യുന്നു, പുഴു ചെയ്യുന്നു, നൻപകൽ നേരത്ത് മയക്കവും ചെയ്യുന്നു. അദ്ദേഹത്തിന് നൻപകൽ നേരത്ത് മയക്കം ചെയ്യേണ്ട ആവശ്യമുണ്ടോ? ഇന്നും മാസ് വാല്യു ഉള്ള നടനാണ് മമ്മൂട്ടി സർ, ഓഡിയൻസും കയ്യടിക്കാൻ റെഡിയാണ്. അദ്ദേഹത്തെ മാസ് ആയി കാണാൻ കാത്തിരിക്കുന്ന ഓഡിയൻസ് ആണ് ഉള്ളത്. പക്ഷേ അതിനും മറികടന്നാണ് മമ്മൂട്ടി ഈ സിനിമകൾ ചെയ്യുന്നത്.
മറ്റ് നടന്മാർപോലും ഭയപ്പെട്ടുപോകും. അങ്ങനെയൊരു പെർഫോമൻസിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്. ഓഡിയൻസ് പോലും കാതലിലെ കഥാപാത്രത്തെ സ്വീകരിച്ചു കഴിഞ്ഞു. മമ്മൂട്ടി എന്തിന് ഈ കഥാപാത്രം ചെയ്തു എന്ന് അവർ ചോദിക്കുന്നില്ല. തനിക്കെന്തുകൊണ്ട് ഇത്തരം വേഷങ്ങൾ ചെയ്യാൻ പറ്റുന്നില്ലെന്ന ചിന്ത മറ്റുനടന്മാരിലും വരും. അത് ഇന്ത്യൻ സിനിമയിൽ മുഴുവൻ ഉണ്ടാകും.’’–വിശൻ പറയുന്നു.