ബോളിവുഡ് താരം രൺദീപ് ഹൂഡ വിവാഹിതനായി. നടിയും മോഡലുമായ മണിപ്പൂർ സ്വദേശി ലിൻ ലെയ്ഷറാം ആണ് വധു. ഇംഫാലിൽ വച്ച് മെയ്തി ആചാരപ്രകാരം നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പരമ്പരാഗത മണിപ്പൂരി വേഷത്തിലാണ് വധൂവരന്‍മാര്‍ എത്തിയത്. കട്ടിയുള്ള തുണിയും മുളയും കൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് താരം രൺദീപ് ഹൂഡ വിവാഹിതനായി. നടിയും മോഡലുമായ മണിപ്പൂർ സ്വദേശി ലിൻ ലെയ്ഷറാം ആണ് വധു. ഇംഫാലിൽ വച്ച് മെയ്തി ആചാരപ്രകാരം നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. പരമ്പരാഗത മണിപ്പൂരി വേഷത്തിലാണ് വധൂവരന്‍മാര്‍ എത്തിയത്.

കട്ടിയുള്ള തുണിയും മുളയും കൊണ്ട് നിർമിച്ച പൊള്ളോയ് എന്ന് വിളിക്കപ്പെടുന്ന പരമ്പരാഗത വേഷമാണ് ലിന്‍ ധരിച്ചത്. മണിപ്പൂരിലെ ഇംഫാലിലെ ചുംതാങ് ഷണാപ്പുങ് റിസോര്‍ട്ടിലാണ് വിവാഹ ചടങ്ങ് നടന്നത്. സിനിമയിലെ സുഹൃത്തുക്കൾക്കായി മുംബെെയിൽ വിവാഹ വിരുന്ന് സംഘടിപ്പിക്കുമെന്ന് താരം അറിയിച്ചുണ്ട്.

ADVERTISEMENT

അതേസമയം, വിവാഹത്തിന് മുമ്പ് രണ്‍ദീപ് ഹൂഡയും ലിന്‍ ലൈഷ്റാമും കുടുംബസമേതം മൊയ്റങ് ലംഖായിയിലെ ദുരിതാശ്വാസ ക്യാംപിലും സേന്ദ്ര ടൂറിസ്റ്റ് റിസോര്‍ട്ടിലും സന്ദര്‍ശനം നടത്തിയിരുന്നു. നസിറുദ്ദീന്‍ ഷായുടെ ഡ്രാമ ഗ്രൂപ്പില്‍ രണ്‍ദീപ് ഹൂഡയും ലിന്‍ ലൈഷ്റാമും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവിടെ വച്ചാണ് ഇരുവരും പ്രണയത്തിലായത്. 

‘മണ്‍സൂണ്‍ വെഡ്ഡിങ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ എത്തിയ രണ്‍ദീപ്, ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ’, ‘സാഹെബ്, ബിവി ഔര്‍ ഗ്യാങ്സ്റ്റര്‍’, ‘രംഗ് റസിയ’, ‘ജിസം 2’ എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്.

ADVERTISEMENT

‘സ്വതന്ത്ര വീര്‍ സവര്‍ക്കര്‍’ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

English Summary:

Randeep Hooda and Lin Laishram married traditional Meitei wedding ceremony