ബോളിവുഡ് ചിത്രം ‘അനിമലി’ലെ കാസ്റ്റിങുമായി ബന്ധപ്പെട്ട കൗതുകമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. സിനിമയിൽ രൺബീർ കപൂറിന്റെ അമ്മയായി വരുന്ന നടിക്ക് യഥാർഥ ജീവിതത്തിൽ നടനേക്കാൾ ഒരു വയസ്സ് മാത്രമാണ് കൂടുതൽ. ചാരു ശങ്കർ എന്ന നടിയാണ് രൺബീറിന്റെ അമ്മയായി വേഷമിട്ടത്. ചാരു ശങ്കർ 1981 ഓഗസ്റ്റ് 17 നാണ് ജനിച്ചത്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് ചിത്രം ‘അനിമലി’ലെ കാസ്റ്റിങുമായി ബന്ധപ്പെട്ട കൗതുകമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച. സിനിമയിൽ രൺബീർ കപൂറിന്റെ അമ്മയായി വരുന്ന നടിക്ക് യഥാർഥ ജീവിതത്തിൽ നടനേക്കാൾ ഒരു വയസ്സ് മാത്രമാണ് കൂടുതൽ. ചാരു ശങ്കർ എന്ന നടിയാണ് രൺബീറിന്റെ അമ്മയായി വേഷമിട്ടത്. ചാരു  ശങ്കർ 1981 ഓഗസ്റ്റ് 17 നാണ് ജനിച്ചത്, രൺബീറാകട്ടെ  1982 സെപ്റ്റംബർ 28നും. 

തനിക്കൊപ്പം പ്രായമുള്ള നടന്റെ അമ്മയായി ചാരു ശങ്കർ എത്തുന്നു എന്നതാണ് പ്രേക്ഷകർക്കും കൗതുകമാകുന്നത്. എന്നാൽ ഈ വ്യത്യാസമൊന്നും സിനിമയിൽ പ്രകടമാകുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഗംഭീര പ്രകടനമാണ് ചിത്രത്തിൽ ചാരു ശങ്കർ കാഴ്ച വയ്ക്കുന്നത്. അനിൽ കപൂറിന്റെ കഥാപാത്രമായ ബൽബീർ സിങ്ങിന്റെ ഭാര്യയായ ജ്യോതിസിങ്ങ് എന്ന കഥാപാത്രമായാണ് ചാരു ശങ്കർ എത്തിത്.  ഇവരുടെ മകനായ രൺവിജയ് സിങ് ആയി രൺബീർ എത്തുന്നു.

ADVERTISEMENT

വീരസിംഹ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിൽ നന്ദമൂരി ബാലകൃഷ്ണയുടെ (ബാലയ്യ) അമ്മയും ഭാര്യയുമായി അഭിനയിച്ച ഹണി റോസിന് താരത്തേക്കാൾ 31 വയസ്സ് കുറവായിരുന്നു.  ജവാനിൽ 58കാരനായ ഷാറുഖ് ഖാന്റെ വളർത്തമ്മയായി എത്തിയത് 39 കാരിയായ റിദ്ദി ദോഗ്രയാണ്. 

വെബ് സീരിസുകളിലൂടെയും സിനിമകളിലൂടെയും ബോളിവുഡിൽ തന്റെ സാന്നിധ്യം ഉറപ്പിച്ച നടിയാണ് ചാരു ശങ്കർ. റാണി മുഖർജിയുടെ ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റോക്കറ്റ് ബോയ്‌സിൽ ഇന്ദിരാഗാന്ധിയുടെ വേഷത്തിെലത്തിയതും ചാരുവാണ്. ഡൽഹി ക്രൈം, ദ് എംപയർ, എ സ്യൂട്ടബിൾ ബോയ് എന്നീ സീരിസുകളിലും അഭിനയിച്ചിട്ടുണ്ട്.. 

ADVERTISEMENT

അഭിനയത്തിന് പുറമെ നർത്തകിയും നൃത്തസംവിധായകയുമാണ് ചാരു. മോഡേൺ സ്‌കൂളിലെ പൂർവ വിദ്യാർഥിയാണ്. ഡൽഹി യൂണിവേഴ്‌സിറ്റിയിലെ ലേഡി ശ്രീറാം കോളജിൽ നിന്ന് ഇംഗ്ലിഷിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 

English Summary:

Ranbir Kapoor, on-screen mother Charu Shankar’s one year age-gap sparks more debate around Animal