ആടുതോമയുടെ ബഷീർ മാഷ്; അച്ഛനെപ്പോലെ തിളങ്ങാൻ മകനും
‘‘ ഊതരുതേ.. ഊതിയാ തീപ്പൊരി പറക്കും...’’ പൂക്കോയയുടെ കയ്യിൽനിന്ന് പാരലൽകോളജിന്റെ പൂട്ടുംതാക്കോലും വാങ്ങി ബഷീർമാഷിന്റെ കയ്യിലേക്ക് കൊടുക്കുന്ന ആടുതോമ. സ്ഫടികത്തിലെ ഈ സീൻ മനസിലേറ്റാത്ത മലയാളികളില്ല. സ്ഫടികത്തിലെ ബഷീർമാഷായും ആറാംതമ്പുരാനിൽ ജഗന്നാഥനുവേണ്ടി പഴയ തറവാടു വാങ്ങാൻ വരുന്ന ജെയിംസായും

‘‘ ഊതരുതേ.. ഊതിയാ തീപ്പൊരി പറക്കും...’’ പൂക്കോയയുടെ കയ്യിൽനിന്ന് പാരലൽകോളജിന്റെ പൂട്ടുംതാക്കോലും വാങ്ങി ബഷീർമാഷിന്റെ കയ്യിലേക്ക് കൊടുക്കുന്ന ആടുതോമ. സ്ഫടികത്തിലെ ഈ സീൻ മനസിലേറ്റാത്ത മലയാളികളില്ല. സ്ഫടികത്തിലെ ബഷീർമാഷായും ആറാംതമ്പുരാനിൽ ജഗന്നാഥനുവേണ്ടി പഴയ തറവാടു വാങ്ങാൻ വരുന്ന ജെയിംസായും വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന നടനാണ് നിസാർ. നിസാറിന്റെ മകൻ മുഹമ്മദ് സിയാദ് സാക്കിർ അഭിനയമികവുകൊണ്ട് ജില്ലാ സ്കൂൾ കലോത്സവവേദിയിലെ താരമായി മാറി.
നിസാർ കണ്ടോത്തിന്റെയും രേഷ്മ നിസാറിന്റെ മകനായ സിയാദ് പേരാമ്പ്രയിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിലെ എച്ച്എസ്എസ് വിഭാഗം മോണോആക്റ്റ് മത്സരത്തിലാണ് ഒന്നാംസ്ഥാനം നേടിയത്. ബസ് അപകടത്തിൽ മരിച്ച അമ്മയും മകളും ആത്മാക്കളായി ബസ് ഓടിക്കുന്ന ഡ്രൈവറെ കാണാൻ വരുന്നതാണ് മോണോആക്ട് വേദിയിൽ അവതരിപ്പിച്ചത്. സിൽവർഹിൽസ് സ്കൂളിലെ പ്ലസ്ടു സയൻസ് വിദ്യാർഥിയാണ് സിയാദ് സാക്കിർ.
പതിമൂന്നാംവയസ്സിൽ അമ്മിണി അമ്മാവൻ എന്ന സിനിമയിൽ ബാലതാരമായാണ് നിസാർ ചലച്ചിത്രമേഖലയിലേക്ക് കടന്നത്. എംടിയുടെ ‘മഞ്ഞി’ൽ കൽപ്പനയുടെ നായകനായെത്തിയ കൗമാരക്കാരൻ അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു. എം.ടി, ഹരിഹരൻ, ഐ.വി.ശശി തുടങ്ങിയ അനേകം പ്രമുഖരുടെ സഹസംവിധായകനായി ഏറെക്കാലം ജോലി ചെയ്തു.
അമ്മയെന്ന താരസംഘടന രൂപീകരിച്ച കാലത്തുതന്നെ ആദ്യഅംഗങ്ങളിലൊരാളായിരുന്നു നിസാർ. മമ്മൂട്ടിയുടെ അടുത്ത സുഹൃത്താണ് നിസാർ. ഒരു സിനിമ സംവിധാനം ചെയ്തുകൂടെയെന്ന് ചോദിച്ചതും മമ്മൂട്ടിയാണ്. പുതിയൊരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് നിസാർ. മകൻ മുഹമ്മദ് സിയാദ് സാക്കിറും ഉടൻ സിനിമയിലെത്താനിരിക്കുകയാണ്.
സിയാദിന്റെ മൂത്ത സഹോദരനി ഷെറിൻ ഷഹാന തമിഴ് സിനിമയിലെ ശ്രദ്ധേയയായ പാട്ടുകാരിയാണ്. ജയം രവി നായകനായ ‘വനമകൻ’, ‘ഇത് എന്ന മായം’ തുടങ്ങിയ സിനിമകളിൽ ഷെറിൻ പാട്ടുകൾ പാടിയിട്ടുണ്ട്. ഷാൻ റഹ്മാന്റെ ആൽബങ്ങളും പാടിയിട്ടുണ്ട്. ചെന്നൈയിൽ ബ്രൈഡൽ ഡിനൈസറായ ഷെറിന്റെ ഭർത്താവ് ഓമർ ലത്തീഫ് പ്രഭുദേവയുടെ സിനിമകളിലെ എക്സി. പ്രൊഡ്യൂസറും അഭിനേതാവുമാണ്. സിയാദിന്റെ രണ്ടാമത്തെ സഹോദരി അമാനി സിംറീൻ റിലയൻസ് ഗ്രൂപ്പിൽ ഫാഷൻ ഡിസൈനറാണ്.