കൃഷ്ണകുമാറിനെതിരെ നടി പ്രാപ്തി; പൊട്ടിത്തെറിച്ച് അഹാന; മൂന്നാംകിട പ്രവൃത്തിയെന്ന് താരം
സോഷ്യൽമീഡിയ ആക്ടിവിസ്റ്റും നടിയുമായ പ്രാപ്തി എലിസബത്തിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അഹാന കൃഷ്ണ. കുടുംബത്തെ ഇസ്രായേൽ അനുകൂലികൾ എന്ന് വിളിച്ചതിനെതിരെയാണ് അഹാനയുടെ പ്രതികരണം. കൃഷ്ണകുമാറിന്റെ ഇസ്രായേൽ അനുകൂല നിലപാടിനെ വിമർശിച്ചാണ് പ്രാപ്തി, നടന്റെ കുടുംബഫോട്ടോ പങ്കിട്ടത്. ഇദ്ദേഹത്തിന്റെ രണ്ട് മക്കൾ ഈ

സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും നടിയുമായ പ്രാപ്തി എലിസബത്തിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അഹാന കൃഷ്ണ. കുടുംബത്തെ ഇസ്രായേൽ അനുകൂലികൾ എന്നു വിളിച്ചതിനെതിരെയാണ് അഹാനയുടെ പ്രതികരണം. കൃഷ്ണകുമാറിന്റെ ഇസ്രായേൽ അനുകൂല നിലപാടിനെ വിമർശിച്ചാണ് പ്രാപ്തി, നടന്റെ കുടുംബഫോട്ടോ പങ്കിട്ടത്. ഇദ്ദേഹത്തിന്റെ രണ്ട് മക്കൾ ഈ നിലപാടിനെ അനുകൂലിച്ചവരാണെന്നും പോസ്റ്റിൽ പറയുന്നത്. ഇതിനെതിരെയാണ് അഹാന തുറന്നടിച്ചത്.
‘‘മറ്റൊരാളുമായി രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ അതിലേക്ക് അവരുടെ കുടുംബത്തെ വലിച്ചിഴയ്ക്കുന്നത് തീർത്തും അരോചകവും വെറും മൂന്നാംകിട പ്രവൃത്തിയുമാണ്. അടിസ്ഥാനമില്ലാത്ത ഒരു കാര്യത്തിനായി ഞങ്ങളുടെ കുടുംബ ഫോട്ടോ തപ്പിയെടുത്ത നിങ്ങളുടെ പ്രവൃത്തി ആലോചിക്കുമ്പോൾ നിങ്ങളെ ഒരു സമയത്ത് ഞാൻ പിന്തുണച്ചിരുന്നല്ലോയെന്ന ചോദ്യമാണ് മനസ്സിൽ വരുന്നത്.
ഇനി ഞാൻ എന്റെ കാര്യം പറയാം. ഇക്കാര്യത്തിൽ ഞാൻ എവിടെയെങ്കിലും പ്രതികരിച്ചിരുന്നോ? ഒരിക്കലുമില്ല, പിന്നെ എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ എന്റെ ഫോട്ടോ പങ്കിട്ടത്? വസ്തുത മനസ്സിലാക്കാൻ ഒരു രണ്ട് മിനിറ്റെങ്കിലും നിങ്ങൾ എന്തുകൊണ്ടാണ് ചെലവിടാതിരുന്നത്? എന്താണ് നിങ്ങളുടെ ലക്ഷ്യം? ലോകം നന്നാക്കലോ? അതോ ആരെയെങ്കിലും അപകീർത്തിപ്പെടുത്തലോ? അതോ ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമമാണോ?
ഒരിക്കൽ നിങ്ങളുടെ അഭ്യുദയകാംക്ഷിയായിരുന്നു. അത് നിങ്ങൾക്കും അറിയുന്ന കാര്യമാണ്. എന്നാൽ യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരമൊരു കാര്യത്തിന് വേണ്ടി ശ്രദ്ധപിടിച്ചുപറ്റാൻ നിങ്ങൾ നടത്തിയ ഈ പ്രവൃത്തി ഹൃദയഭേദകമാണ്. ഫെമിനിസം, തുല്യത, മനുഷ്യത്വം എന്നിവയെപ്പറ്റി ഒരുപാട് പറയുന്ന നിങ്ങൾ ഇങ്ങനെ ചെയ്തത് നിങ്ങളിലെ കൗടില്യം ഒന്നുകൊണ്ടു മാത്രമാണ്.
എന്റെ അച്ഛന്റെ രാഷ്ട്രീയം കണക്കിലെടുത്ത്, ദിവസേന മുഖമില്ലാത്ത നിരവധി വിഡ്ഢികൾ എന്റെ അമ്മയുടെയും അനുജത്തിമാരുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വെറുപ്പ് തുപ്പുന്നുണ്ട്. ഞങ്ങൾ വ്യത്യസ്തർ ആണെന്നും, വ്യത്യസ്ത അഭിപ്രായങ്ങൾ ഞങ്ങൾക്ക് ഉണ്ടെന്നും മനസ്സിലാക്കാനുള്ള അടിസ്ഥാനം പോലും അവർക്കില്ല. കുറഞ്ഞപക്ഷം അവർക്ക് മുഖമില്ലെന്നെങ്കിലും വയ്ക്കാം. പക്ഷേ നിങ്ങളുടെ കാര്യമോ? നിങ്ങൾ അതിനെക്കാൾ കഷ്ടമാണ്. ലജ്ജ തോന്നുന്നു. കൃത്യമായ സാമൂഹിക പ്രതിബദ്ധതയുള്ള നിങ്ങളെ ഞാൻ ഇന്ന് അതിനപ്പുറത്തേക്ക് നോക്കാൻ ശ്രമിച്ചാൽ, അത് തെറ്റായിപോകും. വീണ്ടും പറയുന്നു, നാണക്കേട്. നിങ്ങൾ കളിയാക്കാറുള്ള മനുഷ്യരെപ്പോലെ തന്നെ നിങ്ങളും പ്രവർത്തിക്കുന്നതിൽ ലജ്ജിക്കൂ. ഷെയിം ഓൺ യു പ്രാപ്തി എലിസബത്ത്.’’–അഹാന പറഞ്ഞു.
ജാൻ–എ–മൻ എന്ന സിനിമയിൽ അമ്മു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ താരമാണ് പ്രാപ്തി എലിസബത്ത്. ചുറ്റുപാടും നടക്കുന്ന വിഷയങ്ങളെ ട്രോളുന്ന പ്രാപ്തിയുടെ വിഡിയോ റീൽസുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.