അരയിൽ ഒഡ്യാണം, കാലിൽ തള; ‘ഭ്രമയുഗ’ത്തിലെ ഒരേയൊരു നടി
ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോമ്പോയില്‍ ഏറെ വ്യത്യസ്തത നിറഞ്ഞ പോസ്റ്ററുകളാണ് മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിന്റേതായി പുറത്തുവരുന്നത്. മമ്മൂട്ടിയുടെ ലുക്കിനു പിന്നാലെ അർജുൻ അശോകന്റെയും സിദ്ധാർഥ് ഭരതന്റെയും കഥാപാത്രങ്ങളെ വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ

ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോംബോയില്‍ ഏറെ വ്യത്യസ്തത നിറഞ്ഞ പോസ്റ്ററുകളാണ് മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിന്റേതായി പുറത്തുവരുന്നത്. മമ്മൂട്ടിയുടെ ലുക്കിനു പിന്നാലെ അർജുൻ അശോകന്റെയും സിദ്ധാർഥ് ഭരതന്റെയും കഥാപാത്രങ്ങൾ വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയിലെ ഏക സ്ത്രീ കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്കും പുറത്തുവന്നിരിക്കുന്നു.
നടിയും മോഡലുമായ അമാല്‍ഡ ലിസ് ആണ് പോസ്റ്ററില്‍ ഉള്ളത്. അർധനഗ്നയായി നില്‍ക്കുന്ന അമാല്‍ഡയെ പോസ്റ്ററില്‍ കാണാം. അരയിൽ തിളങ്ങുന്ന ഒഡ്യാണം, കാലിൽ തള, കയ്യിൽ വള.. പോസ്റ്ററില്‍ അമാൽഡയുടെ മുഖവും വ്യക്തമാക്കുന്നില്ല.
‘കമ്മട്ടിപ്പാടം’ സിനിമയിലൂടെ ശ്രദ്ധ നേടിയ താരമാണ് അമാല്‍ഡ ലിസ്. ‘ട്രാന്‍സ്’, ‘സി യു സൂണ്‍’, ‘സുലൈഖ മന്‍സില്‍’ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. അമാല്‍ഡയുടെ കരിയറിൽ വഴിത്തിരിവാകുന്ന സിനിമയാകും ഭ്രമയുഗം എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തലുകള്‍.
‘ഭൂതകാലം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയമായിരിക്കും ‘ഭ്രമയുഗ’ത്തിന്റെ റിലീസ്.
ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി.ഡി. രാമകൃഷ്ണൻ, പ്രൊഡക്‌ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്സ്: എം.ആർ. രാജകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ., പിആർഒ: ശബ