അന്ന് പാറ്റയെന്ന് വിളിച്ചു, ഇന്ന് ആ നടനെ വാനോളം പുകഴ്ത്തി കങ്കണ
ഒരിക്കൽ പാറ്റയെന്ന് വിളിച്ച് പരിഹസിച്ച ബോളിവുഡ് നടൻ വിക്രാന്ത് മാസയെ വാനോളം പ്രശംസിച്ച് നടി കങ്കണ റണൗട്ട്. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വൽത് ഫെയിൽ എന്ന ബോളിവുഡ് സിനിമ കണ്ട ശേഷമായിരുന്നു കങ്കണയുടെ പ്രതികരണം. അനശ്വര നടൻ ഇർഫാൻ ഖാനോടാണ് വിക്രാന്ത് മാസയെ കങ്കണ ഉപമിച്ചത്. ‘‘എന്തൊരു ഗംഭീര സിനിമ.

ഒരിക്കൽ പാറ്റയെന്നു വിളിച്ച് പരിഹസിച്ച ബോളിവുഡ് നടൻ വിക്രാന്ത് മാസയെ വാനോളം പ്രശംസിച്ച് നടി കങ്കണ റണൗട്ട്. വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വൽത് ഫെയിൽ എന്ന ബോളിവുഡ് സിനിമ കണ്ട ശേഷമായിരുന്നു കങ്കണയുടെ പ്രതികരണം. അനശ്വര നടൻ ഇർഫാൻ ഖാനോടാണ് വിക്രാന്ത് മാസയെ കങ്കണ ഉപമിച്ചത്.
‘‘എന്തൊരു ഗംഭീര സിനിമ. ഹിന്ദി മീഡിയത്തിൽ പഠിച്ചു വളർന്ന ആളാണ് ഞാനും. ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള ജനറൽ വിദ്യാർഥിയായതിനാൽ, എന്റെ സ്കൂൾ വർഷങ്ങളിൽ റിസർവേഷൻ ഇല്ലാതെ എൻട്രി ടെസ്റ്റുകളിൽ പങ്കെടുക്കണമായിരുന്നു. സിനിമ കാണുന്നതിനിടെ ഉടനീളം ഞാൻ കരഞ്ഞു. ഒരിക്കലും ഒരു വിമാന യാത്രയിൽ ഇത്രയും കരഞ്ഞിട്ടില്ല, എന്റെ സഹയാത്രികർ ആശങ്കയോടെ നോക്കുന്നത് കാണാമായിരുന്നു.
വിധു സാർ വീണ്ടും എന്റെ ഹൃദയം കീഴടക്കി, വിക്രാന്ത് മാസി അതിശയിപ്പിക്കുന്നു. ഇർഫാൻ ഖാൻ സാബ് അവശേഷിപ്പിച്ച ശൂന്യത വരും വർഷങ്ങളിൽ ഈ നടൻ നികത്തിയേക്കാം. നിങ്ങളുടെ കഴിവിന് അഭിവാദ്യങ്ങൾ.’’–കങ്കണ കുറിച്ചു.
രണ്ട് വർഷം മുമ്പ് ഇതേ നടനെ സമൂഹമാധ്യമങ്ങളിലൂടെ നടി പാറ്റ എന്ന് വിശേഷിപ്പിച്ചിരുന്നു. വിവാഹവസ്ത്രം അണിഞ്ഞുള്ള നടി യാമി ഗൗതമിന്റെ പോസ്റ്റിന് വിക്രാന്ത് നൽകിയ കമന്റിൽ രോഷം പൂണ്ടായിരുന്നു കങ്കണയുടെ പ്രതികരണം. വിവാഹ വസ്ത്രത്തിൽ രാധേ മായെപ്പോലെയുണ്ടെന്നായിരുന്നു വിക്രാന്ത് മാസേ കമന്റ് ചെയ്തത്. ‘‘എവിടെ നിന്നു വന്നു ഈ പാറ്റ, എന്റെ ചെരുപ്പ് കൊണ്ടുവരൂ’’ എന്നായിരുന്നു കങ്കണ ഇതിനു മറുപടിയായി കുറിച്ചത്.
ഈ സംഭവത്തെക്കുറിച്ച് വിക്രാന്ത് മാസയോട് മാധ്യമങ്ങൾ ചോദിച്ചപ്പോള്‍ അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ, ‘‘ഈ കാര്യങ്ങളൊന്നും ഞാൻ ശരിക്കും ശ്രദ്ധിക്കാറില്ല. എന്റെ ജീവിതത്തിലെ വിഷാംശം വളരെ ബോധപൂർവം നിരാകരിക്കാൻ ഞാൻ ശ്രമിക്കുന്നു. അതുകൊണ്ടാണ് ഞാൻ ട്വിറ്ററിൽ അധികം പോകാത്തത്. നമുക്കുള്ള ഏറ്റവും മോശം പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണിത്. വ്യക്തിപരമായി, ഞാൻ ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കാറില്ല.’’