നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ‘കഞ്ഞി പരാമർശം’ സമൂഹമാധ്യമങ്ങളിലുണ്ടാക്കിയ വിവാദങ്ങൾക്കു പിന്നാലെ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു വിഡിയോ കൂടി വൈറലാകുന്നു. ലണ്ടൻ യാത്രയ്ക്കിടെ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ പറഞ്ഞ ചില വാക്കുകളാണ് പുതിയ വിവാദങ്ങൾക്കു തിരികൊളുത്തിയത്. ലണ്ടനിലെ ഒരുപാർക്കിൽ പ്രാവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ ‘കഞ്ഞി പരാമർശം’ സമൂഹമാധ്യമങ്ങളിലുണ്ടാക്കിയ വിവാദങ്ങൾക്കു പിന്നാലെ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു വിഡിയോ കൂടി വൈറലാകുന്നു. ലണ്ടൻ യാത്രയ്ക്കിടെ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ പറഞ്ഞ ചില വാക്കുകളാണ് പുതിയ വിവാദങ്ങൾക്കു തിരികൊളുത്തിയത്. ലണ്ടനിലെ ഒരു പാർക്കിൽ പ്രാവുകൾക്ക് കൃഷ്ണകുമാർ തീറ്റ കൊടുക്കുന്നതിനിടെയാണ് ദിയയുടെ വിവാദ പരാമർശം. ‘‘ഇനി ഇവർക്ക് മണ്ണിലിട്ടു കൊടുത്തു എന്നു പറഞ്ഞ് അതൊരു പ്രശ്നമാകുമോ? വീട്ടിൽ നിന്നൊരു പ്ലേറ്റ് കൊണ്ടുവരാമായിരുന്നു. ചിലർക്കൊക്കെ ഇത് ചിലപ്പോൾ ഫീൽ ആകും.’’–ദിയയുടെ വാക്കുകൾ. 

ദിയയുടെ വാക്കുകളെ വിമർശിച്ചുകൊണ്ട് സമൂഹമാധ്യങ്ങളിൽ നിരവധിപ്പേരാണെത്തുന്നത്. ‘മനുഷ്യർക്ക് പറമ്പിൽ കുഴികുത്തി കഞ്ഞി കൊടുത്തു എന്ന് പറഞ്ഞതിനെ വിമർശിച്ച ഇവർ അത് മനസ്സിലാക്കിയത് എങ്ങനെയാണെന്ന് നോക്കൂ. ഇയാളുടെ കുടുംബം പണ്ട് ചൂഷണം ചെയ്ത അടിയാള ജനതയെ മനുഷ്യപദവിയിൽ കാണാൻ ഇന്നും അവർക്കായിട്ടില്ല’ എന്നും വിമർശകർ പറയുന്നു. വ്ലോഗിൽ നിന്നുള്ള ദിയയുടെ വാക്കുകൾ കട്ട് ചെയ്താണ് വിഡിയോ പ്രചരിക്കുന്നത്.

ADVERTISEMENT

 ‘‘ഇംഗ്ലണ്ടിൽ പുതുവർഷം ആഘോഷിക്കുന്ന ബിജെപി നേതാവ് കൃഷ്ണകുമാറും കുടുംബവും ബക്കിങ്ങാം കൊട്ടാരത്തിന്റെയോ മറ്റോ സമീപമാണെന്ന് തോന്നുന്നു, പ്രാവുകളെ ഊട്ടുകയാണ്. മനുഷ്യർക്ക് പറമ്പിൽ കുഴികുത്തി കഞ്ഞി വിളമ്പിയ ഹുങ്ക് പറഞ്ഞതിനെതിരെ ഉയർന്ന എതിർപ്പ് അവരെ ബാധിച്ചത് എങ്ങനെയെന്ന് നോക്കൂ.

ഇയാളുടെ കുടുംബം പണ്ട് ചൂഷണം ചെയ്ത അടിയാള ജനതയെ മനുഷ്യപദവിയിൽ കാണാൻ ഇന്നും അവർക്കായിട്ടില്ല. തെരുവിൽ കൊത്തിപ്പെറുക്കുന്ന പക്ഷികൾക്ക് തുല്യരാണ് കുഴിയിൽ കഞ്ഞി കുടിപ്പിച്ച മനുഷ്യർ! എല്ലാ സാമൂഹിക പ്രിവിലേജുകളുടെയും അഹന്തയിൽ പിന്നെയും അവരെ പരിഹസിച്ചു ചിരിക്കുന്നു. നല്ല സംഘി എന്നൊന്നില്ല, സംഘി മാത്രമേയുള്ളൂ. ’’–വിമർശന കമന്റുകളിലൊന്നിൽ പറയുന്നു.

ADVERTISEMENT

ചെറുപ്പകാലത്ത് വീട്ടിലെ പറമ്പില്‍ പണിയെടുക്കാനെത്തുന്ന പണിക്കാര്‍ക്ക് കുഴികുത്തി കഞ്ഞി കൊടുത്തിരുന്നെന്നും അത് കാണുമ്പോള്‍ കൊതി തോന്നിയിരുന്നുവെന്നും കൃഷ്ണകുമാർ പറഞ്ഞതാണ് വിവാദമായത്. ജീവിതപങ്കാളിയായ സിന്ധുകൃഷ്ണയുടെ യൂട്യൂബ് ചാനലില്‍ പുറത്തുവിട്ട വിഡിയോയിലാണ് ഈ പരാമര്‍ശമുള്ളത്.

English Summary:

Diya Krishna's London Trip, video sparks controversy