റിലീസായി ആദ്യ മണിക്കൂറില്‍ തന്നെ ജയറാം ചിത്രം അബ്രഹാം ഓസ്‌ലറിലെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്. മുടി അൽപം വളര്‍ത്തി കട്ടത്താടി വച്ച ലുക്കിലാണു മമ്മൂട്ടി സിനിമയിലെത്തുന്നത്. റിലീസ് ദിനത്തിലാണ് ഇതുവരെ പുറത്ത് വിടാത്ത മമ്മൂട്ടിയുടെ ലുക്ക് പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിലീസായി ആദ്യ മണിക്കൂറില്‍ തന്നെ ജയറാം ചിത്രം അബ്രഹാം ഓസ്‌ലറിലെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്. മുടി അൽപം വളര്‍ത്തി കട്ടത്താടി വച്ച ലുക്കിലാണു മമ്മൂട്ടി സിനിമയിലെത്തുന്നത്. റിലീസ് ദിനത്തിലാണ് ഇതുവരെ പുറത്ത് വിടാത്ത മമ്മൂട്ടിയുടെ ലുക്ക് പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിന് വന്‍ കയ്യടിയാണ് ലഭിക്കുന്നത്. രണ്ടാം പകുതിയിലാണ് മമ്മൂട്ടിക്കഥാപാത്രം എത്തുന്നത്. 

‘‘അബ്രഹാം ഓസ്‌ലറിനെ ആവേശത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകർക്കു നന്ദി. ഓസ്‌ലറിനെ  അവിസ്മരണീയമാക്കിയ ഇന്ത്യയുടെ മഹാ നടൻ മമ്മുക്കയ്ക്കു നന്ദി.’’–പോസ്റ്റര്‍ പങ്കുവച്ച് മിഥുൻ മാനുവൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ADVERTISEMENT

ഒരിടവേളയ്ക്കു ശേഷം ജയറാം സിനിമയ്ക്ക് തിയറ്റുകളിൽ അതിഗംഭീര വരവേൽപാണ് ലഭിക്കുന്നത്.ഇതുവരെ കാണാത്ത ജയറാമിനെയാണ് ഓസ്‌ലറിൽ പ്രേക്ഷകർക്കു കാണാനാകുക. ജീവിതത്തില്‍ വലിയൊരു ദുരന്തം നേരിട്ട ഓസ്‌ലറിനു മുന്നിൽ ഒരു സീരിയല്‍ കില്ലർ പ്രത്യക്ഷപ്പെടുന്നതും തുടര്‍ന്നുള്ള കുറ്റാന്വേഷണവുമാണ് പ്രമേയം. മമ്മൂട്ടിയുടെ ഇൻട്രൊ കാണികളെ ആവേശത്തിലാക്കും.

കഥയിലെ നിർണായക കഥാപാത്രമായി മമ്മൂട്ടി എത്തുന്നു. ഇമോഷനൽ ക്രൈം ഡ്രാമയാണ് ചിത്രം. ട്രെയിലറിൽ പ്രത്യക്ഷപ്പെടാത്ത ഒട്ടനവധി താരങ്ങൾ ചിത്രത്തിലെത്തുന്നുണ്ട്.

ADVERTISEMENT

നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം. ഹസ്സനും മിഥുൻ മാനുവൽ തോമസും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയ പ്രദർശനത്തിനെത്തിക്കുന്നു. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. അബ്രഹാം ഓസ്‌ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്. 

ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് രചന. ഛായാഗ്രഹണം തേനി ഈശ്വര്‍, സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റിങ് സൈജു ശ്രീധരന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോണ്‍ മന്ത്രിക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിങ്, ക്രിയേറ്റീവ് ഡയറക്ടര്‍ പ്രിന്‍സ് ജോയ്, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, സ്റ്റില്‍സ് എസ്.ബി.കെ ഷുഹൈര്‍, ഡിസൈന്‍സ് യെല്ലോ‍ടൂത്ത്സ്. പി ആർ മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

English Summary:

Mammootty's character look fram Ozler Movie