സുരേഷ് ഗോപിയെ താരപദവിയിലെത്തിച്ച സിനിമകളിലൊന്നാണ് 1993ല്‍ ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ കൂട്ടികെട്ടില്‍ പിറന്ന ‘ഏകലവ്യന്‍’. ‘ഏകലവ്യന്‍’ വന്‍ വിജയമാകുന്നതിന് മുന്‍പ് നടന്ന സംഭവം ഓര്‍ത്തെടുത്തു കൊണ്ട് ഫെയ്സ്ബുക്കില്‍ ഷാജി കൈലാസ് പങ്കുവച്ച കുറിപ്പാണ് സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുരേഷ് ഗോപിയെ താരപദവിയിലെത്തിച്ച സിനിമകളിലൊന്നാണ് 1993 ല്‍ ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ കൂട്ടികെട്ടില്‍ പിറന്ന ‘ഏകലവ്യന്‍’.  അതു വന്‍ വിജയമാകുന്നതിനു മുന്‍പ് നടന്ന സംഭവം ഓര്‍ത്തെടുത്ത് ഫെയ്സ്ബുക്കില്‍ ഷാജി കൈലാസ് പങ്കുവച്ച കുറിപ്പാണ് സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ നടന്ന സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹവുമായി ബന്ധപ്പെടുത്തിയാണ് കുറിപ്പ് തുടങ്ങുന്നത്. ‘വീണുപോയ ക്യാമറയും മഹാവിജയത്തിന്റെ ഫലപ്രാപ്തിയും’ എന്നാണ് കുറിപ്പിന്റെ തലക്കെട്ട്.

ഷാജി കൈലാസിന്റെ വാക്കുകൾ:

ADVERTISEMENT

വീണുപോയ ക്യാമറയും മഹാവിജയത്തിന്റെ ഫലപ്രാപ്തിയും: ചില ഓർമകൾ പൂക്കളെ പോലെയാണ്. അവ സ്നേഹത്തിന്റെ സുഗന്ധം പരത്തും. ഭാഗ്യയുടെ വിവാഹനാളിൽ ഗുരുവായൂരമ്പലനടയിൽ മഹാനടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം നിന്ന ഞങ്ങളെ ഓരോരുത്തരെയും പ്രധാനമന്ത്രിക്കു പരിചയപ്പെടുത്തുമ്പോൾ സുരേഷ് ഗോപി അനുഭവിച്ച ആത്മനിർവൃതി കേവലം ഒരു സഹപ്രവർത്തകന്റെയോ സുഹൃത്തിന്റെയോ മാത്രമായിരുന്നില്ല. മറിച്ച് ഉത്തമനായ ഒരു കലാകാരനിൽ കാലം ചേർത്തുവയ്ക്കുന്ന മൂല്യബോധങ്ങളുടെ പ്രകടനം കൂടിയായിരുന്നു. 

ഒരു കലാകാരന്റെയും രാഷ്ട്രീയക്കാരന്റെയും തിരക്കുകളിൽനിന്ന് അച്ഛന്റെ സ്നേഹവാത്സല്യങ്ങൾ നിറഞ്ഞ ഉത്തരവാദിത്തങ്ങളിലേക്കുള്ള സുരേഷ് ഗോപിയുടെ ഈ ഹൃദയസഞ്ചാരം ഒരു പഴയ ഓർമയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. ഏകലവ്യൻ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. സുരേഷ് ഗോപി ആ സിനിമയിൽ ആദ്യമായി അഭിനയിക്കുവാൻ എത്തുകയാണ്. തിരശീലകളെ തീ പിടിപ്പിച്ച ക്ഷുഭിത യൗവന പകർന്നാട്ടത്തിനായി സുരേഷ് ഗോപി ചായം പൂശുന്നു. എല്ലാം കഴിഞ്ഞ് ആദ്യ ഷോട്ടിനായി വരുമ്പോഴാണ് അതു സംഭവിച്ചത്. ക്യാമറ നിലത്തു വീണു..! ലെൻസ് പൊട്ടിച്ചിതറി..! സെറ്റ് മൂകമായി. സുരേഷിന്റെ കണ്ണുകളിൽ നിരാശയുടെയും ദുഃഖത്തിന്റെയും അലയൊലി. ഞാൻ സുരേഷിനെ ആശ്വസിപ്പിച്ചു. 

ADVERTISEMENT

സ്റ്റിൽ ഫൊട്ടോഗ്രഫറായ സുനിൽ ഗുരുവായൂരിനെക്കൊണ്ട് മൂന്നു നാല് സ്റ്റില്ലുകൾ എടുപ്പിച്ചു. എന്നിട്ടാണ് സുരേഷ് ഗോപി മേക്കപ്പഴിച്ചത്. ഐശ്വര്യക്കേടിന്റെയും ദുർനിമിത്തത്തിന്റെയും വ്യാഖ്യാനങ്ങൾ കൊണ്ട് വേണമെങ്കിൽ വഷളാകുമായിരുന്ന ആ സംഭവം അങ്ങനെ ശാന്തമായി അവസാനിച്ചു. ഏകലവ്യൻ പൂർത്തിയായി. സുരേഷ് ഗോപി സൂപ്പർതാരമായി. മൂന്നു തവണയാണ് ഏകലവ്യന്റെ വിജയാഘോഷം നടത്തിയത്. നൂറും നൂറ്റമ്പതും ഇരുന്നൂറ്റമ്പതും ദിനങ്ങൾ പൂർത്തിയായപ്പോൾ സുരേഷ് ഗോപിയോട് ആദ്യ ദിവസത്തെ ക്യാമറ വീഴ്ച ഞാൻ ഓർമിപ്പിച്ചു. സുരേഷ് ഗോപി ഹൃദ്യമായി ചിരിച്ചു.

ഗുരുവായൂരപ്പനും ലൂർദ് മാതാവും പരമ കാരുണ്യവാനായ പടച്ചവനുമടക്കം എല്ലാ ഈശ്വരസങ്കൽപങ്ങളും സുരേഷ് ഗോപിയെ അനുഗ്രഹിക്കട്ടെ. ഭാഗ്യയ്ക്കു നല്ലൊരു വിവാഹ ജീവിതം ഉണ്ടാകട്ടെ. എല്ലാ മലയാളികൾക്കും നന്മയുണ്ടാവട്ടെ.’’

English Summary:

Shaji Kailas about Ekalavyan movie unknown incident