സഹോദരിയുടെ വിവാഹനിശ്ചയത്തിൽ അതി സുന്ദരിയായി സായി പല്ലവി
സഹോദരി പൂജ കണ്ണന്റെ വിവാഹ നിശ്ചയത്തിൽ തിളങ്ങി സായിപല്ലവി. വിവാഹനിശ്ചയത്തിന് അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി കുടുംബത്തിനൊപ്പം ചടങ്ങ് ആഘോഷമാക്കുന്ന നടിയുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിനീത് ആണ് പൂജയുടെ ഭാവി വരൻ. കഴിഞ്ഞ ദിവസം വിനീതിനെ പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ പൂജയൊരു വിഡിയോ

സഹോദരി പൂജ കണ്ണന്റെ വിവാഹ നിശ്ചയത്തിൽ തിളങ്ങി സായിപല്ലവി. വിവാഹനിശ്ചയത്തിന് അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി കുടുംബത്തിനൊപ്പം ചടങ്ങ് ആഘോഷമാക്കുന്ന നടിയുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വിനീത് ആണ് പൂജയുടെ ഭാവി വരൻ. കഴിഞ്ഞ ദിവസം വിനീതിനെ പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ പൂജയൊരു വിഡിയോ പങ്കുവച്ചിരുന്നു.
‘‘നിസ്വാർഥമായി സ്‌നേഹിക്കുക, ക്ഷമയോടെ സ്നേഹത്തില്‍ സ്ഥിരത പുലര്‍ത്തുകയും ഭംഗിയായി നിലനില്‍ക്കുകയും ചെയ്യേണ്ടത് എങ്ങനെയാണെന്ന് ഇദ്ദേഹം എന്നെ പഠിപ്പിച്ചു. ഇതാണ് വിനീത്, അവന്‍ എന്റെ സൂര്യകിരണമാണ്. എന്റെ ‘പാർടണർ ഇൻ ക്രൈം’, ഇപ്പോള്‍ എന്റെ പങ്കാളി.’’–പൂജ കണ്ണൻ വിഡിയോയ്ക്കൊപ്പം കുറിച്ചു.
ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലൂടെ അഭിനയ രംഗത്തെത്തിയ പൂജ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്തിര സെവാനം എന്ന സിനിമയില്‍ സമുദ്രക്കനിയുടെ മകള്‍ ആയാണ് വേഷമിട്ടത്. എന്നാല്‍ പിന്നീട് അധികം സിനിമകളില്‍ പൂജ എത്തിയില്ല.
അതേസമയം, അനുജത്തി വിവാഹിതയാകുന്നു, സായ് പല്ലവിയുടെ വിവാഹം എന്നാണ് പലരും ചോദിക്കുന്നത്. നിലവില്‍ നിരവധി സിനിമകളുമായി തിരക്കിലാണ് സായ് പല്ലവി. ‘എസ്‌കെ 21’, ‘രാമായണ’, ‘തണ്ടേല്‍’ തുടങ്ങിയ ചിത്രങ്ങളാണ് സായ് പല്ലവിയുടെതായി പുറത്തിറങ്ങാനുള്ളത്.