ഭാഗ്യയെയും ശ്രേയസിനെയും കാണാന്‍ ഗവര്‍ണര്‍ ‘ലക്ഷ്മി’യിൽ; സദ്യയൊരുക്കി സുരേഷ് ഗോപി
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ വീട്ടിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്തെ താരത്തിന്‍റെ വീടായ ‘ലക്ഷ്മി’യിലെത്തിയ ഗവര്‍ണറെ സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്ന് സ്വീകരിച്ചു. അടുത്തിടെ വിവാഹിതരായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയെയും ഭര്‍ത്താവ് ശ്രേയസിനെയും നേരിട്ടെത്തി

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ വീട്ടിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തിരുവനന്തപുരത്തെ താരത്തിന്‍റെ വീടായ ‘ലക്ഷ്മി’യിലെത്തിയ ഗവര്‍ണറെ സുരേഷ് ഗോപിയും ഭാര്യ രാധികയും ചേര്‍ന്ന് സ്വീകരിച്ചു.
അടുത്തിടെ വിവാഹിതരായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയെയും ഭര്‍ത്താവ് ശ്രേയസിനെയും നേരിട്ടെത്തി ആശംസകള്‍ അറിയിക്കാനാണ് ഗവര്‍ണര്‍ കുടുംബസമേതം ലക്ഷ്മിയിലെത്തിയത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഏറെ നേരം ചെലവഴിച്ച ഗവര്‍ണര്‍ നവദമ്പതികളെ അനുഗ്രഹിച്ചു. ഗവര്‍ണറുടെ സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങളും സുരേഷ് ഗോപി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.
ഗോകുൽ സുരേഷ്, മാധവ് സുരേഷ് എന്നിവരോടും തന്റെ സ്നേഹാന്വേഷണം ഗവർഗണർ നേരുകയുണ്ടായി.
‘‘ബഹുമാനപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവദമ്പതികളെ അനുഗ്രഹിക്കാനായി ‘ലക്ഷ്മി’ സന്ദർശിച്ചപ്പോൾ. ഉച്ചഭക്ഷണത്തിന് ഞങ്ങളോടൊപ്പം ചേർന്നു.’’-സുരേഷ് ഗോപി കുറിച്ചു. വീട്ടിലെത്തിയ വിശിഷ്ടാതിഥിക്ക് വിഭവ സമൃദ്ധമായ നാടന്‍ കേരള സദ്യയാണ് സുരേഷ് ഗോപിയും രാധികയും ഒരുക്കിയത്. ആരിഫ് മുഹമ്മദ് ഖാന് സദ്യവിളമ്പുന്ന സുരേഷ് ഗോപിയുടെ ചിത്രവും വൈറലായി.
അടുത്തകാലത്തു നടന്ന ഏറ്റവും വലിയ താര വിവാഹങ്ങളിലൊന്നായിരുന്നു ഭാഗ്യയുടേത്. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വധൂവരന്മാരെ ആശിർവദിച്ചിരുന്നു.
സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും കുടുംബസമേതമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ വിവാഹത്തിലും എറണാകുളത്തെ വിവാഹസത്കാരത്തിലും പങ്കെടുത്തത്. ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങിനു ശേഷം ഗോകുലം കൺവൻഷൻ സെന്ററിൽ അന്നു തന്നെ റിസപ്‌ഷൻ സംഘടിപ്പിച്ചിരുന്നു.
പിന്നീട് ജനുവരി 19ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് സിനിമാ സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്നും സുരേഷ് ഗോപി നടത്തി. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത് മക്കളായ ദുൽഖർ, സുറുമി, ദുൽഖറിന്റെ ഭാര്യ അമാൽ എന്നിവർ വിവാഹ സൽക്കാരത്തിന് എത്തിയിരുന്നു.
ശ്രീനിവാസനും ഭാര്യയും, കുഞ്ചാക്കോ ബോബനും കുടുംബവും, ജയറാമും പാർവതിയും, ടൊവിനോയും കുടുംബവും, ജയസൂര്യയും കുടുംബവും, ലാൽ, സുരേഷ് കൃഷ്ണ, ഹണി റോസ് ഉള്‍പ്പെടെയുള്ള വലിയ താരനിര അതിഥികളായെത്തിയിരുന്നു.
തുടർന്ന് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി 20ന് തിരുവനന്തപുരത്തും റിസപ്‌ഷൻ നടത്തുകയുണ്ടായി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അടക്കമുള്ള പ്രമുഖർ തിരുവനന്തപുരത്ത് റിസപ്‌ഷനു പങ്കെടുത്തിരുന്നു.