79ാം വയസ്സില്‍ ഏഴാമത്തെ കുഞ്ഞ്; മകളെക്കുറിച്ച് പറഞ്ഞ് റോബർട്ട് ഡി നീറോ
79-ാം വയസ്സിൽ ഏഴാമത്തെ കുഞ്ഞിനെ വരവേറ്റ സന്തോഷം പങ്കുവച്ച് ഹോളിവുഡ് ഇതിഹാസം റോബർട്ട് ഡി നീറോ. മകളെ നോക്കിയിരിക്കുമ്പോള്‍ തന്റെ സമ്മര്‍ദങ്ങളെല്ലാം അകലുന്നു എന്നാണ് റോബര്‍ട്ട് പറയുന്നത്. ‘‘എന്നെ ആശങ്കപ്പെടുത്തുന്നതോ അനാവശ്യമായതോ ആയ ചിന്തകളെല്ലാം മകളെ നോക്കിയിരിക്കുമ്പോള്‍ അകന്നു പോകുന്നു.

79-ാം വയസ്സിൽ ഏഴാമത്തെ കുഞ്ഞിനെ വരവേറ്റ സന്തോഷം പങ്കുവച്ച് ഹോളിവുഡ് ഇതിഹാസം റോബർട്ട് ഡി നീറോ. മകളെ നോക്കിയിരിക്കുമ്പോള്‍ തന്റെ സമ്മര്‍ദങ്ങളെല്ലാം അകലുന്നു എന്നാണ് റോബര്‍ട്ട് പറയുന്നത്.
‘‘എന്നെ ആശങ്കപ്പെടുത്തുന്നതോ അനാവശ്യമായതോ ആയ ചിന്തകളെല്ലാം മകളെ നോക്കിയിരിക്കുമ്പോള്‍ അകന്നു പോകുന്നു. അതെനിക്ക് വളരെ വിചിത്രമായി തോന്നുന്നു. വളരെ മനോഹരമായാണ് അവള്‍ നോക്കുന്നത്. വളരുമ്പോള്‍ അവള്‍ എങ്ങനെയാകുമെന്ന് എനിക്കറിയില്ല. അവള്‍ എല്ലാം നിരീക്ഷിക്കുകയാണ്. നിങ്ങള്‍ക്ക് അറിയുന്നത് പോലെ, എണ്‍പതു വയസ്സുകാരനായ പിതാവാണ് ഞാന്‍. പറ്റുന്നത്ര സമയത്തോളം മകള്‍ക്കൊപ്പമായിരിക്കാനാണ് ആഗ്രഹിക്കുന്നത്.’’– റോബര്‍ട്ട് ഡി നീറോ പറയുന്നു.
അദ്ദേഹത്തിന്റെ പുതിയ ചിത്രമായ എബൗട്ട് മൈ ഫാദറിന്റെ പ്രീമിയർ വേളയിലാണ് താൻ ഏഴാമതും അച്ഛനായ വിവരം താരം മാധ്യമങ്ങളെ അറിയിച്ചത്. കുഞ്ഞിന്റെ മാതാവ് ആരാണെന്ന് ഡി നീറോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും താരത്തിന്റെ കാമുകി ടിഫാനി ചെൻ അദ്ദേഹത്തിൽനിന്ന് ഗർഭം ധരിച്ചെന്ന് ഹോളിവുഡ് മാധ്യമങ്ങളിൽ റിപ്പോർട്ട് ഉണ്ടായിരുന്നു.
2023 ഏപ്രിൽ ആറിനാണ് ഡി നീറോയുടെ ഏഴാമത്തെ കുഞ്ഞായ ജിയയുടെ ജനനം.
നാല് പങ്കാളികളിലായി ആറു കുട്ടികൾ കൂടി ഡി നീറോയ്ക്കുണ്ട്. രക്ഷാകർതൃത്വത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടി പറയവേയാണ് താൻ വീണ്ടും അച്ഛനായ കാര്യം അദ്ദേഹം പറഞ്ഞത്. എന്നാൽ അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല.
റോബർട്ട് ഡി നീറോയ്ക്ക് ആദ്യഭാര്യയായ ഡയാന ആബട്ടിൽ ഡ്രേന എന്ന മകളും റാഫേൽ എന്ന മകനുമുണ്ട്. ഡ്രേനയ്ക്ക് ഇപ്പോൾ 51 വയസ്സുണ്ട്. റാഫേലിന് 46 ഉം. 1995 ൽ, മുൻ കാമുകി ടൂക്കീ സ്മിത്തിൽ ഇരട്ടക്കുട്ടികളായ ജൂലിയനും ആരോണും പിറന്നു. ഇരുവർക്കും ഇപ്പോൾ 27 വയസ്സായി. 24 കാരനായ എലിയട്ട്, 11 വയസ്സുള്ള മകൾ ഹെലൻ ഗ്രേയ്സ് എന്നിവരാണ് അഞ്ചാമത്തേയും ആറാമത്തേയും മക്കൾ. ഗ്രേയ്സ് ഹൈടവർ ആണ് ഇവരുടെ അമ്മ.
ഇത്തവണത്തെ ഓസ്കർ നോമിനേഷനില്‍ റോബർട്ട് ഡി നീറോ ഇടംപിടിച്ചിട്ടുണ്ട്. മാർട്ടിൻ സ്‌കോർസെസിന്റെ 'കില്ലേഴ്‌സ് ഓഫ് ദ് ഫ്ലവർ മൂൺ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള വിഭാഗത്തിലാണ് ഡി നീറോ മത്സരിക്കുന്നത്.