ഒന്നും രണ്ടുമല്ല, രൺബീർ ‘പാപ്പ’ എന്നു വിളിച്ചത് 196 തവണ?
അനിൽ കപൂറും രൺബീർ കപൂറും അച്ഛനും മകനുമായി തകർത്തഭിനയിച്ച സിനിമയാണ് ‘അനിമൽ’. അച്ഛനുവേണ്ടി ഏതറ്റംവരെയും പോകാൻ തയാറാകുന്ന ‘സൈക്കോ’ മകന്റെ കഥ പറഞ്ഞ ചിത്രം ഏറെ വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. ചിത്രത്തിലെ രൺബീർ കപൂറിന്റെ ‘പാപ്പ’ വിളിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. 196 തവണയാണ് ചിത്രത്തിൽ

അനിൽ കപൂറും രൺബീർ കപൂറും അച്ഛനും മകനുമായി തകർത്തഭിനയിച്ച സിനിമയാണ് ‘അനിമൽ’. അച്ഛനുവേണ്ടി ഏതറ്റംവരെയും പോകാൻ തയാറാകുന്ന ‘സൈക്കോ’ മകന്റെ കഥ പറഞ്ഞ ചിത്രം ഏറെ വിമർശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. ചിത്രത്തിലെ രൺബീർ കപൂറിന്റെ ‘പാപ്പ’ വിളിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. 196 തവണയാണ് ചിത്രത്തിൽ ‘പാപ്പ’ എന്ന് രൺബീർ വിളിച്ചതെന്നാണ് ചില വിദ്വാന്മാർ കണ്ടെത്തിയിരിക്കുന്നത്.
എന്നാൽ യഥാർഥത്തിൽ 94 തവണയാണ് രൺബീറിന്റെ കഥാപാത്രം പാപ്പ എന്നു വിളിക്കുന്നത്. മൂന്ന് മിനിറ്റുള്ള ട്രെയിലറിൽത്തന്നെ പതിനേഴ് തവണ ഈ ‘പാപ്പാ’ വിളി വന്നു പോകുന്നുണ്ട്. ഫാൻസ് എഡിറ്റ് ചെയ്ത വിഡിയോയിൽ രൺബീർ ഉൾപ്പടെയുള്ള മറ്റു കഥാപാത്രങ്ങളുടെ ‘പാപ്പ’ വിളികൾ കൂടി ചേർത്താണ് 196 തവണയിലെത്തിയത്.
രസകരമായി എഡിറ്റ് ചെയ്തിരിക്കുന്ന വിഡിയോ പ്രേക്ഷകരുെട ഇടയിൽ വൈറലായിക്കഴിഞ്ഞു. അതേസമയം അനിമലിന്റെ ഒടിടി റിലീസിനു പിന്നാലെ ധാരാളം ട്രോളുകളും വിമർശനങ്ങളുമൊക്കെ ചിത്രം ഏറ്റുവാങ്ങുകയാണ്. ചിത്രത്തിലെ അമിതമായ വയലൻസ്, ടോക്സിസിറ്റി, സ്ത്രീവിരുദ്ധത എന്നിവയെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വിമർശിക്കപ്പെടുന്നുണ്ട്.
അര്‍ജുന്‍ റെഡ്ഡിയിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ‘അനിമൽ’ സിനിമയിൽ വയലൻസ് മാത്രമല്ല, ലൈംഗികതയും സ്ത്രീവിരുദ്ധതയുമൊക്കെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നു. മൂന്ന് മണിക്കൂറിലേറെ ദൈർഘ്യമുള്ള ഈ രൺബീർ കപൂർ ചിത്രം ബോക്സ് ഓഫിസിൽ വമ്പൻ വിജയമായിരുന്നു. ഷാറുഖ് ഖാന്റെ ‘ജവാനു’ ശേഷം ഏറ്റവും വേഗം 300 കോടി ക്ലബ്ബിൽ ഇടം നേടുന്ന ചിത്രമായും അനിമല്‍ മാറി.
രണ്ടു മാസത്തിനു ശേഷമായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ബോളിവുഡിൽ ഈ അടുത്തു കണ്ട ഏറ്റവും വയലൻസ് നിറഞ്ഞ സിനിമകളിലൊന്നായ അനിമലിലൂടെ സൂപ്പർസ്റ്റാർ പട്ടവും രണ്‍ബീർ സ്വന്തമാക്കി. അര്‍ജുന്‍ റെഡ്ഡി, കബീർ സിങ് എന്നീ സിനിമകൾ ഒരുക്കിയ സന്ദീപ് റെഡ്ഡി വാങ്കയുടെ മൂന്നാമത്തെ ചിത്രമാണ് ‘അനിമൽ’.
രശ്മിക മന്ദാനയുടെ നായികാവേഷവും ഏറെ ചർച്ചയായി. അനില്‍ കപൂര്‍, ബോബി ഡിയോള്‍, തൃപ്തി ദിംരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.