മമ്മൂട്ടിയുടെ തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം ‘യാത്ര’ രണ്ടാം ഭാഗം ട്രെയിലർ എത്തി. തമിഴ് നടൻ ജീവയാണ് ചിത്രത്തിൽ നായകനാകുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടാണ് ട്രെയിലർ തുടങ്ങുന്നതു തന്നെ. മമ്മൂട്ടിയെ നായകനാക്കി മഹി വി. രാഘവ് സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ യാത്രയുടെ രണ്ടാം ഭാഗമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടിയുടെ തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം ‘യാത്ര’ രണ്ടാം ഭാഗം ട്രെയിലർ എത്തി. തമിഴ് നടൻ ജീവയാണ് ചിത്രത്തിൽ നായകനാകുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടാണ് ട്രെയിലർ തുടങ്ങുന്നതു തന്നെ. 

മമ്മൂട്ടിയെ നായകനാക്കി മഹി വി. രാഘവ് സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ യാത്രയുടെ രണ്ടാം ഭാഗമാണ് യാത്ര 2. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയായിട്ടാണ് യാത്രയിൽ മമ്മൂട്ടി എത്തിയത്. യാത്രയുടെ രണ്ടാം ഭാഗത്തിൽ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൻ വൈഎസ് ജഗന്റെ രാഷ്ട്രീയ യാത്രയാണ് പ്രമേയമാകുന്നത്. ജീവയാണ് ജഗന്‍ റെഡ്ഡിയെ അവതരിപ്പിക്കുന്നത്.

ADVERTISEMENT

സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം മധി. കേതകി നാരായൺ, സുസന്നെ ബെർനെറ്റ്, മഹേഷ് മഞ്ജരേക്കർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

2019ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ യാത്ര ബോക്സ്ഓഫിസിലും മികച്ച വിജയം കൈവരിച്ചു. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പദയാത്രയായിരുന്നു യാത്രയുടെ പ്രമേയം.  ഏകദേശം നാല് വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ സംവിധായകൻ യാത്രയുടെ രണ്ടാം ഭാഗവുമായെത്തുമ്പോൾ മമ്മൂട്ടി അതിഥി താരമായെത്തുന്നുണ്ട്.  

ADVERTISEMENT

ത്രീ ആറ്റം ലീവ്‌സ്, വി സെല്ലുലോയിഡ്, ശിവ മേക്ക എന്നിവർ സംയുക്തമായാണ് 'യാത്ര 2' എന്ന ചിത്രം നിർമിക്കുന്നത്. മദിയാണ് ഈ ചിത്രത്തിന്റെ ക്യാമറാമാൻ. സന്തോഷ് നാരായണനാണ് സംഗീതമൊരുക്കുന്നത്.  2024 ഫെബ്രുവരി 8 ന് ചിത്രം തിയറ്ററുകളിലെത്തും.

English Summary:

Watch Yatra 2 Trailer