രാഷ്ട്രീയ പ്രഖ്യാപനത്തിനുശേഷം ആരാധകരെ കണ്ട് വിജയ്; വിഡിയോ
രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ച ശേഷം ആദ്യമായി ആരാധകരെ കണ്ട് വിജയ്. പുതിയ സിനിമയായ ‘ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ സെറ്റിൽ വച്ചാണ് താരം ആരാധകരെ നേരിൽ കണ്ടത്. ആയിരക്കണക്കിനു ആളുകളാണ് പ്രിയതാരത്തെ നേരിൽ കണ്ട് ആശംസകൾ അറിയിക്കാൻ എത്തിയത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ചിത്രമാണ് ‘ദ്

രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ച ശേഷം ആദ്യമായി ആരാധകരെ കണ്ട് വിജയ്. പുതിയ സിനിമയായ ‘ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ സെറ്റിൽ വച്ചാണ് താരം ആരാധകരെ നേരിൽ കണ്ടത്. ആയിരക്കണക്കിനു ആളുകളാണ് പ്രിയതാരത്തെ നേരിൽ കണ്ട് ആശംസകൾ അറിയിക്കാൻ എത്തിയത്.
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ചിത്രമാണ് ‘ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’. ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് വിജയ് എത്തുന്നത്. ഈ സിനിമയ്ക്കു ശേഷം സിനിമാ ജീവിതത്തിന് താൽക്കാലിക ഇടവേള നൽകി രാഷ്ട്രീയത്തിൽ പൂർണമായ ശ്രദ്ധകേന്ദ്രീകരിക്കാനാണ് താരത്തിന്റെ തീരുമാനം.
എന്‍ നെഞ്ചില്‍ കുടിയിരുക്കും രസികര്‍കളെ’ എന്നാണ് ഇക്കാലമത്രയും അദ്ദേഹം ആരാധകരെ അഭിസംബോധന ചെയ്തിരുന്നത്. എന്നാൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിനു ശേഷം ‘എന്‍ നെഞ്ചില്‍ കുടിയിരുക്കും തോഴര്‍കളെ’ എന്നാണ് താരത്തിന്റെ പുതിയ അഭിസംബോധന.
തന്റെ അറുപത്തിയൊൻപതാം സിനിമയിലൂടെ സിനിമാ കരിയറിന് ഇടവേള ഇടാനാണ് നടന്റെ തീരുമാനം. ഇതോടെ ഇപ്പോൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന വെങ്കട് പ്രഭുവിന്റെ ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രത്തിനു ശേഷം വരുന്ന വിജയ് ചിത്രമാകും ദളപതി 69. എന്നാൽ ഈ സിനിമ ആരു ചെയ്യുമെന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ആർആർആർ സിനിമയുടെ നിർമാതാക്കളായ ഡിവിവി ദനയ്യ നിര്‍മിക്കുന്ന പുതിയ ചിത്രത്തിൽ വിജയ് നായകനായെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ സംവിധായകൻ ആരെന്നത് വ്യക്തമല്ല.
കരിയറിന്റ ഏറ്റവും ഉന്നതയിൽ നിൽക്കുന്ന സമയത്ത് വിജയ് പൂർണമായും രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന്റെ ചെറിയ നിരാശ അദ്ദേഹത്തിന്റെ ആരാധകരിലും പ്രകടമാണ്. എന്നിരുന്നാലും വിജയ് തന്റെ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ എല്ലാ പിന്തുണയോടും കൂടി ഇവർ ഒപ്പമുണ്ടാകുമെന്നതും തീർച്ച.