അനുശ്രീയെ ചേർത്ത് വ്യാജ വാർത്ത: പ്രതികരണവുമായി ഉണ്ണി മുകുന്ദൻ
നടി അനുശ്രീയുടെ പേരു ചേർത്ത് തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തയിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ വന്ന പോസ്റ്റ് പങ്കുവച്ചായിരുന്നു നടന്റെ പ്രതികരണം. ഉണ്ണി മുകുന്ദനും അനുശ്രീയും ഒന്നിച്ചു സംസാരിക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പം ‘മലയാളികള്‍ കാത്തിരിക്കുന്നത് ഇവരുടെ

നടി അനുശ്രീയുമായി ചേർത്ത് തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തയിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. ഒരു ഫെയ്സ്ബുക് ഗ്രൂപ്പിൽ വന്ന പോസ്റ്റ് പങ്കുവച്ചായിരുന്നു നടന്റെ പ്രതികരണം.
ഉണ്ണി മുകുന്ദനും അനുശ്രീയും സംസാരിക്കുന്ന ഒരു ഫോട്ടോയ്ക്ക് ‘മലയാളികള്‍ കാത്തിരിക്കുന്നത് ഇവരുടെ കല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്’ എന്നായിരുന്നു അടിക്കുറിപ്പ്. ‘‘ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്‍റ് ചെയ്യണം?’’ എന്നായിരുന്നു ഈ പോസ്റ്റ് പങ്കുവച്ച് ഉണ്ണി മുകുന്ദന്‍ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
നിരവധിപ്പേരാണ് ഈ വിഷയത്തിൽ ഉണ്ണി മുകുന്ദനെ പിന്തുണച്ചെത്തിയത്. സ്വകാര്യത അഭിനേതാക്കൾക്കും ഉണ്ടെന്നും ഇത്തരം ഊഹാപോഹങ്ങൾ അവരുടെ ജീവിതത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
അതേസമയം, ജയ് ഗണേഷ് എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. ഏപ്രില്‍ 11ന് ചിത്രം തിയറ്ററില്‍ എത്തും. രഞ്‍ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിവരും ഇതിൽ വേഷമിടുന്നുണ്ട്.
ഒരിടവേളയ്ക്കു ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന തമിഴ് ചിത്രം ‘ഗരുഡനും’ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സൂരിയാണ് ചിത്രത്തിലെ നായകന്‍. ശശി കുമാര്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ആർ.എസ്. ദുരൈ സെന്തിൽകുമാറാണ് ചിത്രത്തിന്‍റെ സംവിധാനം. രേവതി ശർമ, ശിവദ, രോഷിണി ഹരിപ്രിയൻ, സമുദ്രക്കനി, മൈം ഗോപി, ആർ.വി.ഉദയകുമാർ, വടിവുകരശി, ദുഷ്യന്ത്, മൊട്ട രാജേന്ദ്രൻ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
2018ല്‍ പുറത്തിറങ്ങിയ തമിഴ്–തെലുങ്ക് ചിത്രം ഭാഗമതിയായിരുന്നു തമിഴിലെ ഉണ്ണിയുടെ അവസാന ചിത്രം. തെലുങ്കിൽ സമാന്ത നായികയായെത്തിയ ‘യശോദ’യിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.