50 കോടി ക്ലബ്ബിലേക്ക് ‘പ്രേമലു’; ചിത്രം വമ്പൻ ഹിറ്റ്
അൻപത് കോടി ക്ലബ്ബിലേക്ക് ഇടം നേടാൻ ‘പ്രേമലു’. പത്തുദിവസം കൊണ്ട് സിനിമയുടെ ആഗോള കലക്‌ഷൻ 42 കോടി പിന്നിട്ടു കഴിഞ്ഞു. കേരളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് എന്നിവിടങ്ങളിലും സൂപ്പർ ഹിറ്റായി ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’ മുന്നേറുകയാണ്. ഞായറാഴ്ച കേരളത്തില്‍ നിന്നു മാത്രം നേടിയത് 3 കോടി രൂപയാണ്. സിനിമയുടെ

അൻപത് കോടി ക്ലബ്ബിലേക്ക് ഇടം നേടാൻ ‘പ്രേമലു’. പത്തുദിവസം കൊണ്ട് സിനിമയുടെ ആഗോള കലക്‌ഷൻ 42 കോടി പിന്നിട്ടു കഴിഞ്ഞു. കേരളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് എന്നിവിടങ്ങളിലും സൂപ്പർ ഹിറ്റായി ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’ മുന്നേറുകയാണ്. ഞായറാഴ്ച കേരളത്തില്‍ നിന്നു മാത്രം നേടിയത് 3 കോടി രൂപയാണ്. സിനിമയുടെ ആദ്യവാരത്തിലെ ആഗോള ഗ്രോസ് കലക്‌ഷൻ 26 കോടിയാണെന്നതും മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡാണ്.
ആദ്യ ദിനം തൊണ്ണൂറുലക്ഷം കലക്‌ഷൻ വന്ന സിനിമയ്ക്കു രണ്ടാം ദിനം അതിന്റെ ഇരട്ടി തുക ലഭിച്ചു. പിന്നീടങ്ങോട്ട് ചിത്രം കത്തിക്കയറുകയായിരുന്നു. മൾടിപ്ലക്സുകളിലടക്കം സിനിമ ഹൗസ്ഫുൾ ആയി പ്രദർശനം തുടരുന്ന കാഴ്ചയാണുളളത്. ഓസ്ട്രേലിയ പോലുളള വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.
രണ്ടാം വാരത്തിലും കേരളത്തിൽ ഉടനീളമുള്ള കൂടുതൽ തിയറ്ററുകളിലേക്ക് ചിത്രം കടന്നെത്തി. മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ എന്നാണ് പ്രേക്ഷകപ്രതികരണങ്ങളും റിവ്യൂകളും ഒരുപോലെ പറയുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് 'പ്രേമലു' നിര്‍മിച്ചത്.
ഏകദേശം 12.5 കോടി ബജറ്റിൽ തീർത്ത ചിത്രം മുതൽമുടക്കു തിരിച്ചുപിടിച്ചാണ് മുന്നേറുന്നത്. ബജറ്റുവച്ചു നോക്കുമ്പോൾ അടുത്തിടെ ഇറങ്ങിയ മലയാള സിനിമകളിൽ ബ്ലോക്ക്ബസ്റ്റർ ഗണത്തിലേക്കാണ് പ്രേമലുവിന്റെ ജൈത്രയാത്ര.
ഹൈദരാബാദ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
ക്യാമറ: അജ്മൽ സാബു. എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്. കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്‌ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്‌ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ്, വിഎഫ്എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.