രണ്ടാഴ്ച, മൂന്നു സിനിമ, 100 കോടി; ഒത്തുപിടിച്ചാൽ പ്രേക്ഷകരും പോരും
മലയാള സിനിമാ വ്യവസായം ദീര്‍ഘകാലമായി നേരിടുന്ന പ്രതിസന്ധികളില്‍ പ്രധാനം ഹിറ്റുകളുടെ അഭാവമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് സിനിമ വന്‍മുതല്‍മുടക്ക് ആവശ്യമുളള വ്യവസായമായി പരിണമിച്ചിരിക്കുന്ന കാലത്ത് മലയാളത്തിന്റെ അവസ്ഥയും വിഭിന്നമല്ല. ഇന്ന് ഒരു ലോ ബജറ്റ് സിനിമയ്ക്കു പോലും 4 കോടി മുതല്‍ 7 കോടി വരെ മൂലധനം
മലയാള സിനിമാ വ്യവസായം ദീര്‍ഘകാലമായി നേരിടുന്ന പ്രതിസന്ധികളില്‍ പ്രധാനം ഹിറ്റുകളുടെ അഭാവമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് സിനിമ വന്‍മുതല്‍മുടക്ക് ആവശ്യമുളള വ്യവസായമായി പരിണമിച്ചിരിക്കുന്ന കാലത്ത് മലയാളത്തിന്റെ അവസ്ഥയും വിഭിന്നമല്ല. ഇന്ന് ഒരു ലോ ബജറ്റ് സിനിമയ്ക്കു പോലും 4 കോടി മുതല്‍ 7 കോടി വരെ മൂലധനം
മലയാള സിനിമാ വ്യവസായം ദീര്‍ഘകാലമായി നേരിടുന്ന പ്രതിസന്ധികളില്‍ പ്രധാനം ഹിറ്റുകളുടെ അഭാവമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് സിനിമ വന്‍മുതല്‍മുടക്ക് ആവശ്യമുളള വ്യവസായമായി പരിണമിച്ചിരിക്കുന്ന കാലത്ത് മലയാളത്തിന്റെ അവസ്ഥയും വിഭിന്നമല്ല. ഇന്ന് ഒരു ലോ ബജറ്റ് സിനിമയ്ക്കു പോലും 4 കോടി മുതല്‍ 7 കോടി വരെ മൂലധനം
മലയാള സിനിമാ വ്യവസായം ദീര്‍ഘകാലമായി നേരിടുന്ന പ്രതിസന്ധികളില്‍ പ്രധാനം ഹിറ്റുകളുടെ അഭാവമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് സിനിമ വന്‍മുതല്‍മുടക്ക് ആവശ്യമുളള വ്യവസായമായി പരിണമിച്ചിരിക്കുന്ന കാലത്ത് മലയാളത്തിന്റെ അവസ്ഥയും വിഭിന്നമല്ല. ഇന്ന് ഒരു ലോ ബജറ്റ് സിനിമയ്ക്കു പോലും 4 കോടി മുതല്‍ 7 കോടി വരെ മൂലധനം ആവശ്യമായി വരുന്നു. ചെറിയ താരങ്ങളുടെ പോലും ഉയര്‍ന്ന പ്രതിഫലവും സാങ്കേതിക പ്രവര്‍ത്തകരുടെ ശമ്പളവർധയില്‍ വന്ന ഗണ്യമായ മാറ്റങ്ങളും അടക്കം നിർമാണച്ചിലവ് കുത്തനെ ഉയര്‍ത്തി. എന്നാല്‍ നാല് തരം വിപണന സാധ്യതകള്‍ കൊണ്ട് ഈ റിസ്‌ക് മറികടക്കാമെന്ന് നിർമാതാക്കള്‍ കണക്ക് കൂട്ടിയെങ്കിലും സമീപകാലത്ത് ആ പ്രതീക്ഷയും അസ്ഥാനത്തായി.
മുന്‍കാലങ്ങളില്‍ തിയറ്ററുകളില്‍ വീണ പടങ്ങളും തിയറ്റര്‍ റിലീസ് ഒഴിവാക്കിയ സിനിമകളും ഒടിടി റിലീസ് വഴിയും സാറ്റലൈറ്റ്, ഓവര്‍സീസ് വരുമാനത്തിലൂടെയും മുതല്‍മുടക്ക് തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ ഇന്ന് തിയറ്ററില്‍ ഹിറ്റായ സിനിമകള്‍ക്ക് മാത്രമേ ഇതര പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഉയര്‍ന്ന വരുമാനം ലഭിക്കൂ എന്ന അവസ്ഥയും തിരിച്ചടിയായി.
സമീപകാലത്ത് 6 കോടിയില്‍ പരം മുതല്‍മുടക്കിയ സിനിമകളെല്ലാം തിയറ്ററില്‍ വന്‍ ഫ്‌ളോപ്പുകളായി. വലിയ താരനിര അണിനിരന്ന ഒരു സിനിമ ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം ഒടിടിയില്‍ നിന്നും നേടിയത് കേവലം 50 ലക്ഷം രൂപ മാത്രം.
കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത 200 ല്‍ അധികം സിനികളില്‍ ഹിറ്റുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമകളുടെ എണ്ണം പത്തില്‍ താഴെ മാത്രം. ഈ പ്രവണത സിനിമാ വ്യവസായത്തെ എവിടെ കൊണ്ടെത്തിക്കും എന്ന് ചലച്ചിത്രപ്രവര്‍ത്തകര്‍ ആകുലപ്പെടുന്ന കാലത്താണ് 2024 മലയാള സിനിമയുടെ ഭാഗ്യവര്‍ഷമായി അവതരിച്ചത്. ആനന്ദ് ഏകർഷിയുടെ ‘ആട്ട’ത്തിലൂടെയാണ് ഈ വർഷം തുടങ്ങുന്നത്. ഏബ്രഹാം ഓസ്‌ലർ എന്ന ജയറാം ചിത്രത്തിലൂടെ ബോക്സ്ഓഫിസ് വേട്ടയ്ക്കു തുടക്കമായി. പിന്നീടെത്തിയ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ആദ്യ ദിനം കേരളത്തിലെ തിയറ്ററുകളിൽ നിന്നും വാരിയത് 5.85 കോടി.
മലയാളത്തിന്റെ ‘പ്രേമയുഗം’
ഫെബ്രുവരി മാസം മലയാള സിനിമയെ സംബന്ധിച്ചൊരു ഭാഗ്യമാസം കൂടിയായിരുന്നു. ടൊവിനോ തോമസിന്റെ കുറ്റാന്വേഷണ ത്രില്ലർ അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമയാണ് ഫെബ്രുവരിയിൽ ആദ്യം തിയറ്ററുകളിലെത്തിയത്. പിന്നീട് പ്രേമലുവിന്റെ വരവ്. ഭ്രമയുഗം കൂടി വന്നതോടെ ബോക്സ്ഓഫിസിന്റെ കാര്യത്തിൽ ഏകദേശം തീരുമാനമായി. ഈ മൂന്ന് സിനിമകൾ കൂടി ഇതുവരെ തിയറ്ററുകളിൽ നിന്നും വാരിയത് ഏകദേശം നൂറ് കോടി രൂപയാണ്. ബാർബിയും ഓപ്പൻ ഹെയ്മറും വന്ന് ഹോളിവുഡ് ബോക്സ്ഓഫിസ് തൂത്തുവാരിയപ്പോൾ ബാർബെൻഹെയ്മർ എന്നായിരുന്നു ഈ അപൂർവ നേട്ടത്തെ അന്ന് വിശേഷിപ്പിച്ചത്.
രണ്ട് വ്യത്യസ്ത പ്രമേയത്തിലുള്ള സിനിമകൾ കോടികൾ വാരിയതിനു സമാനമായ പ്രതിഭാസമാണ് ഇവിടെ മലയാളത്തിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതിനു പ്രേക്ഷകരും ഒരുപേരിട്ടു, ‘പ്രേമയുഗം’. ബോളിവുഡിലും തമിഴിലും തെലുങ്കിലും നിർമാതാക്കളും താരങ്ങളും ബോക്സ്ഓഫിസ് ഹിറ്റുകൾക്കായി പാടുപെടുമ്പോൾ ഒരു ചെറിയ ഇൻഡസ്ട്രിയിൽ നിന്നുള്ള ഈ നേട്ടം അഭിനന്ദനാർഹമെന്ന് പറയാതെ വയ്യ. ഫെബ്രുവരി 22ന് മഞ്ഞുമ്മല്‍ ബോയ്സും കൂടി എത്തുന്നതോടെ ഇരുന്നൂറും മുന്നൂറും കോടി ക്ലബ്ബുകളിലേക്ക് മലയാള സിനിമ എത്തട്ടെ.
ഒരേ സമയം മൂന്ന് ഹിറ്റുകള്‍
സാധാരണ ഏതു പുതുവര്‍ഷത്തിന്റെയും ആദ്യ പാദത്തില്‍ ഒരു ഹിറ്റുണ്ടാവാം. പിന്നീട് ഏതാനും മാസങ്ങള്‍ക്ക് ശേഷമാവും അടുത്ത ഹിറ്റ് സംഭവിക്കുക. അതിനിടയില്‍ വിരസമായ സിനിമകളുടെ ഒരു ഘോഷയാത്ര തന്നെ സംഭവിച്ചിരിക്കും എന്നതാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാള സിനിമയുടെ ദുരവസ്ഥ. എന്നാല്‍ എല്ലാ കണക്ക് കൂട്ടലുകളും പാടെ അട്ടിമറിച്ചുകൊണ്ട് 2024 പുതിയ വിജയത്തിളക്കത്തിന്റെ കഥ പറയുകയാണ്.
ഇടവേളകളില്ലാതെ അനുസ്യൂതം ഹിറ്റുകള്‍ സംഭവിക്കുന്നു. തുടര്‍ച്ചയായി റിലീസ് ചെയ്യപ്പെട്ട മൂന്ന് സിനിമകളാണ് വിജയത്തേരിലേറി മിന്നുന്നത്. യഥാക്രമം പ്രേമലു, ഭ്രമയുഗം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ സിനിമകളാണ് ഏറെക്കുറെ ഒരേസമയത്ത് റിലീസ് ചെയ്യപ്പെട്ടിട്ടും തിയറ്ററുകള്‍ നിറച്ചത്. സാധാരണ ഗതിയില്‍ ഒരു പടം മേജര്‍ ഹിറ്റായാല്‍ അതിനോട് അനുബന്ധിച്ച് റീലിസ് ചെയ്യപ്പെടുന്ന സിനിമയ്ക്ക് കാര്യമായി കലക്‌ഷന്‍ ലഭിക്കാറില്ല. ഉയര്‍ന്ന ടിക്കറ്റ് നിരക്കും മറ്റും മൂലം എത്ര നല്ലതെങ്കിലും എല്ലാ സിനിമയും കാണാന്‍ സാധാരണക്കാരായ പ്രേക്ഷകര്‍ക്ക് കഴിയാത്തതും സമയക്കുറവും മറ്റും ഇതിന്റെ കാരണമായി പറയപ്പെടുന്നു.പലപ്പോഴും കോംപറ്റിഷന്‍ ഭയന്ന് പല പടങ്ങളുടെയും റിലീസ് മാറ്റി വയ്ക്കാറുമുണ്ട്.
എന്നാല്‍ ഈ നെഗറ്റീവ് ഫാക്‌ടേഴ്‌സ് ഒന്നും തന്നെ 2024 ന് അഭിമാനമായ ഈ സിനിമാ ത്രയങ്ങളെ ബാധിച്ചിട്ടില്ല. മൂന്ന് സിനിമകളും കേരളത്തിലെമ്പാടും ഹിറ്റാണ്. അന്യസംസ്ഥാനങ്ങളിലും രാജ്യത്തിന് പുറത്തും ഈ സിനിമകള്‍ വിജയഗാഥ രചിക്കുന്നു. മൂന്ന് വ്യത്യസ്ത ജോണറുകളിലുളള ഈ സിനിമകള്‍ക്ക് ഒരു തരത്തിലും സമാനതകളില്ല എന്നതാണ് മറ്റൊരു സവിശേഷത.
വളരെ പൗരാണികമായ ഒരു കാലത്തിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌കരിക്കപ്പെടുന്ന ഭ്രമയുഗം പല തലങ്ങളില്‍ ശ്രദ്ധേയമായി. തന്റെ അഭിനയമികവ് നിരന്തരം പുതുക്കിപ്പണിയുന്ന മമ്മൂട്ടി എന്ന നടന്റെ മാസ്മരിക പ്രകടനം തന്നെയാണ് ഭ്രമയുഗത്തിന്റെ ഹൈലൈറ്റ്. എന്നാല്‍ സിനിമയുടെ ടോട്ടാലിറ്റിയിലെ മികവാണ് ഇവിടെയും വിജയത്തിലേക്ക് നയിച്ചതെന്ന് കാണാം. വിഷയത്തിന്റെ സവിശേഷത കൊണ്ട് ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ച ഭ്രമയുഗത്തോട് ഏതെങ്കിലും തരത്തില്‍ പ്രേക്ഷകര്‍ മുഖം തിരിഞ്ഞ് നില്‍ക്കുമോയെന്ന് ചിലര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും നേര്‍വിപരീതമായാണ് സംഭവിച്ചത്. എല്ലാ തലമുറകളിലും പെട്ട പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്തു. വളരെ പ്രാചീനമായ കഥാപശ്ചാത്തലവും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫ്രെയിമുകളും സ്വീകരിക്കുമ്പോള്‍ തന്നെ അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ പരമാവധി ഉപയോഗിച്ചുകൊണ്ട് സിനിമയെ അടിമുടി നവീകരിച്ച് അത്ഭുതങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ് ചലച്ചിത്രകാരനായ രാഹുല്‍.
ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഹൃദയാവര്‍ജകമായ പ്രണയകഥ പറയുന്ന പ്രേമലു ആവട്ടെ മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും വിദേശത്ത് പോലും വന്‍പ്രേക്ഷകാഭിപ്രായം നേടി മുന്നേറുന്നു. ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയിലേക്ക് നീങ്ങുന്ന ചിത്രം മലയാള സിനിമയുടെ സുവര്‍ണകാലത്തിന്റെ ഓര്‍മകളിലേക്ക് നമ്മെ നയിക്കുന്നു. ന്യൂജനറേഷന്‍ ചിത്രം എന്ന് പൂര്‍ണമായി വിശേഷിപ്പിക്കാന്‍ കഴിയാത്ത വിധം പുതുകാലരസങ്ങള്‍ക്കൊപ്പം പഴയകാലത്തെ ഹാര്‍ട്ട് ടച്ചിങ് ലവ് സ്‌റ്റോറികളുടെ ശൈലിയില്‍ ഇമോജനലി കണക്ട് ആവുന്ന മുഹൂര്‍ത്തങ്ങളുടെ സമർഥമായ സന്നിവേശവും വഴി രണ്ട് തരം പ്രതിപാദനസമീപനങ്ങളുടെ പെര്‍ഫെക്ട് ബ്ലന്‍ഡിങിലൂടെ വിസ്മയം സൃഷ്ടിച്ചിരിക്കുകയാണ് സംവിധായകനായ ഗിരീഷ് എ.ഡി.
മഹാകാര്യങ്ങള്‍ പറയുന്ന ഒരു സിനിമയല്ലിത്. അതേസമയം നമ്മുടെയെല്ലാം ഉളളിന്റെയുളളിലെ പ്രണയഭാവത്തെ തൊട്ടുണര്‍ത്തുന്ന പ്രേമലു യൗവ്വനാരംഭത്തിലെ കൊച്ചുകൊച്ചു രസങ്ങളും യാത്രകളും ആഘോഷങ്ങളും രുചികളും കുസൃതികളും തമാശകളും കുറുമ്പുകളും വഴക്കുകളും ഇണക്കങ്ങളും സൗഹൃദങ്ങളും കൂട്ടായ്മകളും കുശുമ്പുകളും പരിഭവങ്ങളുമെല്ലാം സമര്‍ത്ഥമായി കോര്‍ത്തിണക്കി കൊണ്ട് കഥ പറയുന്നു.
ട്വിസ്റ്റുകളോ ടേണുകളോ നവസിനിമയ്ക്ക് അനിവാര്യമല്ലെന്ന സത്യത്തിന് നേര്‍ക്ക് പിടിച്ച കണ്ണാടി കൂടിയാണ് പ്രേമലു. സ്‌ക്രിപ്റ്റിങിലെ അനായാസതയാണ് ഈ സിനിമയുടെ പ്രത്യേകത. കാണികളെ നടുക്കുന്ന മുഹൂര്‍ത്തങ്ങള്‍ക്ക് പകരം അവരെ ചേര്‍ത്ത് പിടിച്ച് ഒപ്പം നടത്തുകയാണ് സംവിധായകന്‍. എഴുത്തും ദൃശ്യവത്കരണവും ഒരമ്മപെറ്റ മക്കളെ പോലെ ഒരേ അനുപാതത്തില്‍ താളനിബദ്ധമായി ഒഴുകി നീങ്ങുന്ന കാഴ്ച പ്രേമലുവില്‍ കാണാം.
ബുദ്ധിജീവി(?)നാട്യക്കാര്‍ക്ക് മേനി പറയാനുളളതൊന്നും പ്രേമലുവില്‍ ഇല്ല. പ്രണയം യുണീക്ക് ആയ വികാരമാണ്. കാലദേശഭാഷാതീതമായ പ്രണയത്തിന്റെ കരുത്തും സൗന്ദര്യവും മറ്റൊരു കഥാഭൂമികയില്‍ നിന്നുകൊണ്ട് പറയുകയാണ് സംവിധായകന്‍. ഹൈദരാബാദിന്റെ അധികം എക്‌സ്‌പോസ്ഡ് ആവാത്ത വിഷ്വല്‍ ബ്യൂട്ടി സിനിമയുടെ രൂപഭംഗിയെ തെല്ലൊന്നുമല്ല സഹായിച്ചിട്ടുളളത്. തെലുങ്ക് പ്രേക്ഷകർപോലും ഇത്ര ഭംഗിയോടെ ഹൈദരാബാദ് കണ്ടിട്ടില്ലെന്നാണ് അഭിപ്രായം.
നസ്‌ലിന്‍, മമിതാ ബൈജു എന്നിവരൊഴിച്ചാല്‍ താരതമ്യേന പുതുമുഖങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്ന അഭിനേതാക്കളൂടെ ഉത്സവം കൂടിയാണ് പ്രേമലു. മലയാളത്തിലെ ഗതകാല സംവിധായകരെ ഇന്നും വേട്ടയാടുന്ന അതിഭാവുകത്വം, നാടകീയത, സാഹിത്യ സ്പര്‍ശമുളള സംഭാഷണങ്ങള്‍, അതിവൈകാരികത എന്നീ അസുഖങ്ങളെ പരിപുര്‍ണ്ണമായും പടിക്ക് പുറത്ത് നിര്‍ത്തി സ്വാഭാവികമായ സംഭാഷണങ്ങളും കഥാസന്ദര്‍ഭങ്ങളും വിളക്കിചേര്‍ത്ത തിരക്കഥ കഥയുടെ വളര്‍ച്ചയും വികാസപരിണാമങ്ങള്‍ പോലും പ്രേക്ഷകന്‍ അറിയാത്ത വിധം ഒരു കണ്‍കെട്ടുകാരനെ പോലെ പ്രേക്ഷകനെ മയക്കുന്നു.
ആലങ്കാരികതകള്‍ പൂര്‍ണ്ണമായും മാറ്റി വച്ച് പറഞ്ഞാല്‍ രണ്ടര മണിക്കൂറിനിടയില്‍ ഒരു സെക്കന്‍ഡ് പോലും ബോറടിപ്പിക്കാതെ കൊണ്ടു പോകുന്ന ഒരു ക്ലീന്‍ ഫാമിലി എന്റര്‍ടെയ്നറായ പ്രേമലു ഒരു കംപ്ലിറ്റ് യൂത്ത്ഫുള്‍ മൂവിയാണ്. അതേസമയം മുതിര്‍ന്നവരില്‍ നൊസ്റ്റാള്‍ജിക് അനുഭവം പകരുന്ന സിനിമ കൂടിയാണ്.
ടൊവിനോ നായകനായ അന്വേഷിപ്പിന്‍ കണ്ടെത്തും ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ജോണറില്‍ പെട്ട സിനിമയാണെങ്കിലും ട്രീറ്റ്‌മെന്റിലെ പുതുമ ഈ സിനിമയെയും വേറിട്ടതാക്കുന്നു.
ഒരേ അന്വേഷണ ഉദ്യോഗസ്ഥന്റെ ബുദ്ധിയില്‍ ഇതള്‍ വിരിയുന്ന മര്‍ഡറിന്റെ സൂക്ഷ്മ വിശദാംശങ്ങളിലുടെ സഞ്ചരിക്കുന്ന സിനിമ ഒന്നാം പാതിയില്‍ ഒരു കഥയും രണ്ടാം പാതിയില്‍ മറ്റൊരു കഥയും പറയുന്നു. രണ്ട് സിനിമകളായി രൂപാന്തരപ്പെടാവുന്ന ഒരു കഥാതന്തുവിനെ ഏകസിനിമാ ഗാത്രത്തില്‍ സമര്‍ത്ഥമായി വിളക്കിചേര്‍ക്കുക എന്ന സവിശേഷമായ പരീക്ഷണമാണ് ഈ സിനിമയുടെ ഹൈലൈറ്റ്. ടൊവിനോ ഇന്‍വസ്റ്റിഗേറ്റീവ് ഓഫിസറായി എത്തുന്നു എന്നതും ഒരു ആകര്‍ഷണഘടകമാണ്.
കുറ്റാന്വേഷണ സിനിമകളുടെ തലതൊട്ടപ്പന്‍മാര്‍ ഒരുക്കിയ സിനിമകള്‍ മൂക്കും കുത്തി വീണ സ്ഥാനത്താണ് പുതിയ തലമുറ ഭാവുകത്വപരമായ പരിണാമങ്ങളിലൂടെ നിരന്തരം പ്രേക്ഷകന്റെ ആസ്വാദനബോധത്തെ തന്നെ പുതുക്കിപ്പണിയുന്നത്. കഴിഞ്ഞ വര്‍ഷവും അന്ത്യപാദത്തിലും ഈ വര്‍ഷത്തിന്റെ ആദ്യപാദത്തിലുമായി തിയറ്ററുകള്‍ നിറച്ച നേര് എന്ന ജിത്തു ജോസഫ് ചിത്രവും വിരസതയെ പടിക്ക് പുറത്ത് നിര്‍ത്തി തിരക്കഥയും സംവിധാനവും എങ്ങനെ ആസ്വാദനക്ഷമമാക്കാം എന്നതിന് മികച്ച മാതൃകയായി.
കോടികള്‍ മുതല്‍ മുടക്കുന്ന സിനിമകള്‍ ആത്യന്തികമായും അടിസ്ഥാനപരമായും നിര്‍മിക്കപ്പെടുന്നത് പ്രേക്ഷകര്‍ക്ക് കാണാനും ആസ്വദിക്കാനും വേണ്ടി തന്നെയാണ്. എങ്കില്‍ മാത്രമേ നിര്‍മ്മാതാക്കള്‍ക്ക് മുടക്ക് മുതലെങ്കിലും തിരിച്ചു കിട്ടുകയുളളു. പ്രേക്ഷകനെ വെല്ലുവിളിക്കുകയും അവന്റെ ക്ഷമയെ പരീക്ഷിക്കുകയും ചെയ്യുന്ന സിനിമകള്‍ പലപ്പോഴും സംഭവിക്കുന്നതിന് കാരണം അതാത് സംവിധായകരുടെ സെന്‍സിബിലിറ്റിയിലെ തകരാറുകള്‍ മൂലമാണ്. തങ്ങള്‍ക്ക് ശരിയെന്ന് അവര്‍ ശഠിക്കുന്ന പലതും കാണികള്‍ക്ക് ദഹിക്കാതെ പോകുന്നു. ആസ്വദിക്കാന്‍ കഴിയാതെ വരുന്നു. സ്വാഭാവികമായും രണ്ട് തരംഗദൈര്‍ഘ്യമുളള ചലച്ചിത്രസൃഷ്ടാവും പ്രേക്ഷകനും തമ്മിലുളള ഏറ്റുമുട്ടലില്‍ ചോര്‍ന്ന് പോകുന്നത് പാവം നിർമാതാവിന്റെ കീശയാണ്. മലയാള സിനിമാ വ്യവസായത്തിന്റെ നിലനില്‍പ്പിനെ തന്നെ ഇത്തരം ജാഗ്രതക്കുറവ് ദോഷകരമായി ബാധിക്കാം.
എന്റര്‍ടെയ്ന്‍മെന്റ് എന്ന യാഥാര്‍ത്ഥ്യം മറക്കാതെ തന്നെ ഗുണപരമായ സിനിമകള്‍ നിർമിക്കാന്‍ കഴിയുമെന്ന് പൂര്‍വസൂരികള്‍ പലകുറി തെളിയിച്ചിട്ടുളളതാണ്. ആ വഴിയേ സഞ്ചരിക്കുന്ന എന്നാല്‍ പ്രതിപാദനത്തില്‍ വേറിട്ട വഴികള്‍ സ്വീകരിക്കുന്ന സിനിമകള്‍ തന്നെയാണ് ഭ്രമയുഗവും പ്രേമലുവും അന്വേഷിപ്പിന്‍ കണ്ടെത്തുവും.
മൂന്ന് സിനിമകളും ചേര്‍ന്ന് ഒരാഴ്ചയ്ക്കുളളില്‍ 100 കോടിയോളം കലക്‌ഷന്‍ നേടിയതായി പറയപ്പെടുന്നു. പ്രേമലു 50 കോടി ക്ലബ്ബിലേക്ക് കുതിക്കുമ്പോള്‍ 4 ദിവസം കൊണ്ട് 31 കോടി സ്വന്തമാക്കി കഴിഞ്ഞു ഭ്രമയുഗം. ടൊവിനോ ചിത്രം കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് സ്വന്തമാക്കിയത് 26 കോടിയാണ്.
തീര്‍ച്ചയായും മലയാള സിനിമാ വ്യവസായത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുന്ന ഒരു മാറ്റത്തിന്റെ ജിഹ്വയാണ് ഈ സിനിമകള്‍. ഒരേ സമയം മൂന്ന് സിനിമകള്‍ തിയറ്ററുകള്‍ നിറയ്ക്കുന്നു എന്ന് മാത്രമല്ല അന്യസംസ്ഥാനങ്ങളിലും രാജ്യാന്തര തലത്തിലും മികച്ച കലക്‌ഷന്‍ നേടുന്നു എന്നത് സമീപകാല സിനിമാ ചരിത്രത്തിലെ തിളക്കമുളള ഒരു അദ്ധ്യായമാണ്.
മുതൽമുടക്കും തിരിച്ചുപിടിക്കലും
12.5 കോടിയാണ് പ്രേമലുവിന്റെ മുതൽമുടക്ക്. രണ്ടാം വാരത്തിൽ തന്നെ സിനിമയുടെ മുതൽമുടക്ക് നിര്‍മാതാക്കൾ തിരിച്ചുപിടിച്ചു. ബ്ലോക്ബസ്റ്റർ ഹിറ്റിലേക്കാണ് പ്രേമലുവിന്റെയും കുതിപ്പ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും സബ്ടൈറ്റിൽസ് കണ്ട് സിനിമ ആസ്വദിക്കുന്ന പ്രേക്ഷകരാണ് ചിത്രം ഒരു വലിയ വിജയമാക്കി തീർക്കാൻ കാരണക്കാർ.
27.73 കോടിയാണ് ഭ്രമയുഗത്തിന്റെ നിർമാണച്ചെലവ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് നിർമാണം. സോണി ലിവ്വ് വൻ തുകയ്ക്ക് സിനിമയുടെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരുന്നു. ഈ സിനിമയും ഇതിനോടകം മുതൽമുടക്കു തിരിച്ചു പിടിച്ചു.
11 കോടിയാണ് അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ ആകെ ബജറ്റ്. വൻ തുകയ്ക്കു നെറ്റ്ഫ്ലിക്സ് സിനിമയുടെ ഡിജിറ്റൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരുന്നു. ഈ ചിത്രവും ഇതിനോടകം മുതൽമുടക്കു തിരിച്ചുപിടിച്ചു കഴിഞ്ഞു.
പ്രേക്ഷകരെ അറിയുന്ന സിനിമകള്‍
നോ പ്ലാന്‍സ് ടു ചേഞ്ച്, നോ പ്ലാന്‍സ് ടു ഇംപ്രസ് എന്ന മുദ്രാവാക്യമുയര്‍ത്തി രംഗത്ത് വന്ന ലിജോ ജോസ് പല്ലിശ്ശേരി ഇന്ന് മലയാളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച സംവിധായകരില്‍ അഗ്രഗണ്യനാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പുതിയ സിനിമയ്ക്കു പ്രദര്‍ശന ശാലകള്‍ നിറയ്ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ജയറാം എന്ന പേര് കേട്ടാല്‍ പ്രേക്ഷകര്‍ തിരിഞ്ഞു നടക്കുന്ന ഒരു കാലത്ത് അദ്ദേഹം നായകനായെത്തിയ ഓസ്‌ലര്‍ തിയറ്ററുകള്‍ നിറച്ചു. രണ്ട് കാരണങ്ങളാണ് ഈ സിനിമയെ തുണച്ചത്.
ഒന്ന് ആര് നായകനായാലും രസകരമായി കണ്ടിരിക്കാവുന്ന സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കും. ജയറാമിന്റെ മുന്‍കാല സിനിമകളില്‍ പലതും പരാജയപ്പെട്ടത് അദ്ദേഹത്തിലെ നടന്റെ പാകപ്പിഴകള്‍ കൊണ്ടായിരുന്നില്ല. ചര്‍വിതചര്‍വണം ചെയ്യപ്പെട്ട കഥയും കഥാസന്ദര്‍ഭങ്ങളും ആകത്തുകയിലെ ആവര്‍ത്തന വിരസതയും മൂലംഓള്‍ഡ് ഫ്‌ളേവര്‍ സിനിമകള്‍ പ്രേക്ഷകര്‍ നിരാകരിച്ചു.
എന്നാല്‍ ഓസ്‌ലറില്‍ കാഴ്ചക്കാരെ ത്രസിപ്പിച്ചത് മിഥുന്‍ മാനുവല്‍ തോമസ് എന്ന പേരായിരുന്നു. ഓം ശാന്തി ഓശാന, അഞ്ചാം പാതിര, ആന്‍മേരി കലിപ്പിലാണ്, ആടു 2, ഗരുഡന്‍ എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ മിഥുന്‍ വിവിധ ജോണറുകളിലുളള സിനിമകള്‍ ചെയ്യുമ്പോഴും രസനീയതയും ആസ്വാദനക്ഷമതയും കര്‍ശനമായും ഉറപ്പാക്കിയിരുന്നു. മുഷിപ്പും വിരസതയും ഒരു സീനില്‍ പോലും പാടില്ലെന്ന നിഷ്‌കര്‍ഷതയോടെ തയ്യാറാക്കപ്പെടുന്ന തിരക്കഥകളും അവതരണ രീതിയുമാണ് ജിത്തു ജോസഫിനെ പോലെ മിഥുന്റെയും തുറുപ്പുചീട്ട്.
ഈ വിശ്വാസം നല്‍കിയ ധൈര്യത്തിലാണ് ജയറാം നായകനായിട്ട് കൂടി ആദ്യദിനങ്ങളില്‍ പോലും തിയറ്ററുകളില്‍ വന്‍ജനക്കൂട്ടം എത്തിയത്. പ്രതീക്ഷിച്ചതു പോലെ ഗുഡ് എന്റര്‍ടൈനര്‍ എന്ന സല്‍പേര് നിലനിര്‍ത്താന്‍ ഓസ്‌ലര്‍ക്ക് സാധിച്ചു. പടം ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിക്കുകയും ചെയ്തു. മമ്മൂട്ടി എന്ന താരത്തിന്റെ സാന്നിധ്യം ആ സിനിമയില്‍ ഉണ്ടെന്ന് അറിയുന്നത് പോലും ഏറെക്കഴിഞ്ഞാണ്.അപ്പോള്‍ ആദ്യന്തം രസകരമായി കഥ പറയുന്ന സംവിധായകന്റെ മികവ് തന്നെയാണ് ഓസ്‌ലറിനെയും വിജയപഥത്തില്‍ എത്തിച്ചത്.
വിനയ് ഫോർട്ടിനെ പ്രധാന കഥാപാത്രമാക്കി ആനന്ദ് ഏകർഷി ഒരുക്കിയ ആട്ടവും ഗംഭീര പ്രതികരണം സ്വന്തമാക്കിയ സിനിമയാണ്. വലിയ താരനിരയില്ലാത്തതുകൊണ്ടു മാത്രം തിയറ്ററിൽ അധികം ശ്രദ്ധിക്കപ്പെടാതെ പോയി.