വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന റൊമാന്റിക് കോമഡി എന്റർടെയ്നർ ‘ഒരു ജാതി ജാതകം’ ടീസർ എത്തി. സ്യൂട്ടണിഞ്ഞ്, സുമുഖനും, സുന്ദരനുമായ വിനീത് ശ്രീനിവാസൻ. വിനീതിനു ചുറ്റും ഒരു സംഘം സുന്ദരിമാരായ തരുണീമണികൾ. ആരെയും അസൂയപ്പെടുത്തുന്നതും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ഫസ്റ്റ്ലുക്കുമായായിരുന്നു ഒരു ജാതി ജാതകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന റൊമാന്റിക് കോമഡി എന്റർടെയ്നർ ‘ഒരു ജാതി ജാതകം’ ടീസർ എത്തി. സ്യൂട്ടണിഞ്ഞ്, സുമുഖനും, സുന്ദരനുമായ വിനീത് ശ്രീനിവാസൻ. വിനീതിനു ചുറ്റും ഒരു സംഘം സുന്ദരിമാരായ തരുണീമണികൾ. ആരെയും അസൂയപ്പെടുത്തുന്നതും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ഫസ്റ്റ്ലുക്കുമായായിരുന്നു ഒരു ജാതി ജാതകം എന്ന സിനിമയുടെ വരവ്. ആരൊക്കെയാണ് വിനീതിനു ചുറ്റിനുമുള്ള ആ സുന്ദരികൾ. 

നിഖിലാ വിമൽ, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക യാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത (രോമാഞ്ചം ഫെയിം), ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരാണ് സിനിമയിലെ നായികമാർ.

ADVERTISEMENT

അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിനുശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം.മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ബാബു ആന്റണി മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി.പി.കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, അമൽ താഹ, മുദുൽ നായർ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

തിരക്കഥ രാകേഷ് മണ്ടോടി. ഗാനങ്ങൾ മനു മഞ്ജിത്ത്. സംഗീതം ഗുണസുബ്രഹ്മണ്യം. ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ. എഡിറ്റിങ് രഞ്ജൻ ഏബ്രഹാം. കലാസംവിധാനം ജോസഫ് നെല്ലിക്കൽ. മേക്കപ്പ് ഷാജി പുൽപ്പള്ളി.കോസ്റ്റ്യും ഡിസൈൻ റാഫി കണ്ണാടിപ്പറമ്പ്. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർ അനിൽ ഏബ്രഹാം.ക്രിയേറ്റീവ് ഡയറക്ടർ - മനു സെബാസ്റ്റ്യൻ. കാസ്റ്റിങ് ഡയറക്ടർ പ്രശാന്ത് പാട്യം. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ സൈനുദ്ദീൻ. പ്രൊഡക്‌ഷൻ എക്സിക്യുട്ടിവ്സ് നസീർ കൂത്തുപറമ്പ്, അബിൻ എടവനക്കാട്.

ADVERTISEMENT

പ്രൊഡക്‌ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി. വർണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. വാഴൂർ ജോസ്.ഫോട്ടോ പ്രേംലാൽ പട്ടാഴി.

English Summary:

Watch Oru Jaathi Jathakam Official Teaser