നാലു പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിൽ റോബർട്ട് ഡൗണി ജൂനിയറിന് കന്നി ഓസ്കർ
അഭിനയജീവിതത്തിൽ നാലു പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിൽ റോബർട്ട് ഡൗണി ജൂനിയറിന് ആദ്യ ഓസ്‌കർ. രണ്ടു തവണ കൈയെത്തുംദൂരത്ത് കൈവിട്ടുപോയ പുരസ്‌കാരമാണ് ഇക്കുറി റോബർട്ട് ഡൗണി ജൂനിയർ തന്റേതാക്കിയത്. ക്രിസ്റ്റഫർ നോളന്റെ ഓപ്പൻഹൈമറിൽ കുടിലബുദ്ധിക്കാരനായ യുഎസ് ആണവോർജ കമ്മിഷൻ ചെയർമാനായ ലൂയിസ് സ്ട്രൗസിന്റെ

അഭിനയജീവിതത്തിൽ നാലു പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിൽ റോബർട്ട് ഡൗണി ജൂനിയറിന് ആദ്യ ഓസ്‌കർ. രണ്ടു തവണ കൈയെത്തുംദൂരത്ത് കൈവിട്ടുപോയ പുരസ്‌കാരമാണ് ഇക്കുറി റോബർട്ട് ഡൗണി ജൂനിയർ തന്റേതാക്കിയത്. ക്രിസ്റ്റഫർ നോളന്റെ ഓപ്പൻഹൈമറിൽ കുടിലബുദ്ധിക്കാരനായ യുഎസ് ആണവോർജ കമ്മിഷൻ ചെയർമാനായ ലൂയിസ് സ്ട്രൗസിന്റെ വേഷത്തിൽ നിറഞ്ഞാടിയതിന് റോബർട്ട് ഡൗണി മികച്ച സഹനടനായി.
മൂന്നാംതവണയാണ് റോബർട്ട് ഡൗണിയുടെ പേര് സാധ്യതാപ്പട്ടികയിൽപ്പെടുന്നത്. മുൻപ് രണ്ടുതവണയും ഭാഗ്യം തുണയ്ക്കാതെ പോയെങ്കിലും ലൂയിസ് സ്ട്രൗസിലൂടെ ഓസ്കർ ചരിത്രത്തിൽ റോബർട്ട് ഡൗണി ജൂനിയർ തന്റെ പേരെഴുതിച്ചേർത്തു. 1993ൽ ‘ചാപ്ലിനി’ലെ അഭിനയത്തിന് മികച്ച നടനും 2009ൽ പുറത്തിറങ്ങിയ ‘ട്രോപ്പിക് തണ്ടർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരത്തിനും ഡൗണിയുടെ പേര് നോമിനേഷനിലുണ്ടായിരുന്നു.
‘എന്റെ ദുരിതംനിറഞ്ഞ കുട്ടിക്കാലത്തിനും അക്കാദമിക്കും ഞാൻ നന്ദി പറയുന്നു. അതിനൊപ്പം എന്റെ ഭാര്യ സൂസൻ ഡൗണിക്കും നന്ദി. അവളെന്നെ കണ്ടെത്തി എന്നെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ഈ ജോലിക്ക് എന്നെ ആവശ്യമുണ്ടായിരുന്നതിനേക്കാൾ കൂടുതൽ ഈ ജോലി എനിക്കാവശ്യമുണ്ടായിരുന്നു എന്നതാണ് എന്റെ ചെറിയ രഹസ്യം. അതുകൊണ്ടാണ് ഞാനിന്ന് നല്ലൊരു മനുഷ്യനായി നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നത്’– ഓസ്കർ പുരസ്കാരം സ്വീകരിച്ചു കൊണ്ട് നടത്തിയ സരസമായ പ്രസംഗത്തിൽ റോബർട്ട് ഡൗണി ജൂനിയർ പറഞ്ഞു.
മയക്കുമരുന്നിന് അടിമയായി തോക്കെടുത്ത് തെരുവിലൂടെ നടന്നതിന് അറസ്റ്റിലായ എട്ടുവയസുകാരനെ ഓസ്‌കർ വേദി വരെയെത്തിച്ച പിന്തുണയ്ക്ക് നന്ദി പറയുകയായിരുന്നു ‘അയൺമാൻ’. മികച്ച സഹനടനുള്ള നോമിനേഷൻ പട്ടികയിൽ ഇടംപിടിച്ചതോടെ റോബർട്ട് ഡൗണി ഏറക്കുറെ പുരസ്കാരം ഉറപ്പിച്ചിരുന്നു. ഓപ്പൻഹൈമറിലെ അഭിനയത്തിന് ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ, സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് തുടങ്ങിയ പുരസ്കാരങ്ങളും ഡൗണി സ്വന്തമാക്കിയിരുന്നു.