പ്രസവം ശേഷം ഞാന്‍ ആദ്യമായി ചെയ്ത സിനിമ: ‘തങ്കമണി’ സ്പെഷലെന്ന് നടി പ്രണിത
ജീവിതത്തിൽ ഏറെ സ്പെഷലായ സിനിമയാണ് ‘തങ്കണി’യെന്ന് നടി പ്രണിത സുഭാഷ്. ദിലീപ് നായകനായെത്തുന്ന സിനിമയിൽ അർപിത നാഥ് എന്ന ഐപിഎസുകാരിയുടെ വേഷത്തിലാണ് പ്രണിത എത്തുന്നത്. കുഞ്ഞുണ്ടായ ശേഷം ആദ്യം ചെയ്യുന്ന സിനിമയാണെന്നും ഭർത്താവ് ആദ്യമായി തന്നെ കാണാൻ എത്തിയ ഒരു സിനിമാ സെറ്റ് തങ്കമണിയുടേതായിരുന്നുവെന്നും

ജീവിതത്തിൽ ഏറെ സ്പെഷലായ സിനിമയാണ് ‘തങ്കണി’യെന്ന് നടി പ്രണിത സുഭാഷ്. ദിലീപ് നായകനായെത്തുന്ന സിനിമയിൽ അർപിത നാഥ് എന്ന ഐപിഎസുകാരിയുടെ വേഷത്തിലാണ് പ്രണിത എത്തുന്നത്. കുഞ്ഞുണ്ടായ ശേഷം ആദ്യം ചെയ്യുന്ന സിനിമയാണെന്നും ഭർത്താവ് ആദ്യമായി തന്നെ കാണാൻ എത്തിയ ഒരു സിനിമാ സെറ്റ് തങ്കമണിയുടേതായിരുന്നുവെന്നും പ്രണിത സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
‘‘എന്റെ ഒരു സിനിമയുടെ സെറ്റില്‍ ഭര്‍ത്താവ് എത്തുന്നത് ആദ്യമായിട്ടായിരുന്നു. മാത്രമല്ല, കുഞ്ഞിനെ പ്രസവിച്ചതിന് ശേഷം ഞാന്‍ ചെയ്ത ഏറ്റവും ആദ്യത്തെ സിനിമയാണ് തങ്കമണി. അതുകൊണ്ട് തന്നെ പല കാരണങ്ങളാലും ഈ സിനിമ എനിക്ക് സ്‌പെഷലാണ്. ദയവ് ചെയ്ത് ഞങ്ങള്‍ക്ക് കുറച്ച് സ്‌നേഹം തരണം.’’–പ്രണിത കുറിച്ചു.
കഥാപാത്രത്തിന്റെ ലുക്കിൽ കാരവാനില്‍ നിന്നും എടുത്ത ഏതാനും ചിത്രങ്ങള്‍ക്കൊപ്പമാണ് നടിയുടെ കുറിപ്പ്. ഒരു ചിത്രത്തില്‍ ഭര്‍ത്താവ് നിഥിന്‍ രാജുവിനെ ചേര്‍ത്തു പിടിച്ചതും കാണാം
പോര്‍കി എന്ന കന്നട സിനിമയിലൂടെയാണ് പ്രണീതയുടെ തുടക്കം. പിന്നീട് തെലുങ്കിലും കന്നടയിലും തമിഴിലും സജീവമാവുകയായിരുന്നു. ഹങ്കാമ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ശ്രദ്ധനേടി. പ്രണfതയുടെ ആദ്യത്തെ മലയാള സിനിമയാണ് തങ്കമണി.
2021 ലായിരുന്നു ബിസിനസ്സുകാരനായ നിഥിന്‍ രാജുവുമായുള്ള വിവാഹം. വിവാഹത്തിന് ശേഷം രണ്ട് വര്‍ഷത്തോളമായി കരിയറില്‍ നിന്നും ബ്രേക്ക് എടുത്ത് നില്‍ക്കുകയായിരുന്നു നടി. 2022 ല്‍ ഒരു മകൾ പിറന്നു. പ്രസവത്തിന് ശേഷം ഇപ്പോള്‍ അഭിനയത്തില്‍ സജീവമായ നടിയുടെ അടുത്ത ചിത്രം കന്നടയിലാണ്. രാമണ അവതാരം എന്നാണ് സിനിമയുടെ പേര്.