ശ്രീസംഖ്യയ്ക്കൊപ്പം കുഞ്ഞാറ്റ; ഉർവശിയും കൽപനയും തന്നെയെന്ന് ആരാധകരും
മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റ പങ്കുവച്ച ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കൽപനയുടെ മകൾ ശ്രീസംഖ്യയെയാണ്.Sreesankhya, Kunjatta Urvashi, Kunjatta Manoj K Jayan, Kunjatta Age, Tejalakshmi Jayan Kunjatta Glamour Look, Kalapana, Kalpana, Sreemayi

മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ തേജ ലക്ഷ്മിയെന്ന കുഞ്ഞാറ്റ പങ്കുവച്ച ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കൽപനയുടെ മകൾ ശ്രീസംഖ്യയെയാണ് കുഞ്ഞാറ്റയ്ക്കൊപ്പമുള്ളത്. സഹോദരിമാരായ അമ്മമാരുടെ അടുത്ത തലമുറയിലെ മക്കൾ രണ്ടുപേരും കഴിഞ്ഞ ദിവസം കണ്ടുമുട്ടിയ വേളയിലെ ചിത്രങ്ങളാണിത്.
ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് കുഞ്ഞാറ്റ ഈ ചിത്രങ്ങൾ പങ്കുവച്ചത്. ഉർവശിയും കൽപനയും തന്നെയെന്നും അമ്മമാരെപ്പോെല എത്രയും പെട്ടന്നു സിനിമയിലേക്കു ചുവടുവയ്ക്കൂ എന്നാണ് ആരാധകർ ഇവരോടു പറയുന്നത്.
അതേസമയം കല്‍പനയുടെ മകൾ ശ്രീസംഖ്യ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. നടനായ ജയൻ ചേർത്തല ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുന്ന സിനിമയിലൂടെയാണ് അമ്മയും അമ്മയും സഹോദരിമാരും അരങ്ങു വാണ മലയാള സിനിമയിലെ നായികാ പദവിയിലേക്ക് ഈ ഇളമുറക്കാരി എത്തുന്നത്.
ചിത്രത്തിൽ ഫുട്ബോൾ പരിശീലകയായ സ്മൃതി എന്ന കഥാപാത്രത്തെയാണ് ശ്രീസംഖ്യ അവതരിപ്പിക്കുന്നത്. ഉർവശിയും സിനിമയിലൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
വിദേശത്തു പഠനം പൂർത്തിയാക്കിയ കുഞ്ഞാറ്റ ഇപ്പോൾ നാട്ടിൽ അവധി ആഘോഷിക്കുകയാണ്. സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള തന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ കുഞ്ഞാറ്റ നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്. നേരത്തേ ചെന്നൈയിലെ ഉർവശിയുടെ വീട്ടിലെത്തിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ കുഞ്ഞാറ്റ പങ്കുവച്ചിരുന്നു.