എന്‍റെ അനിയന്മാര്‍, അനിയത്തിമാര്‍, അമ്മമാര്‍: സെല്‍ഫി വിഡിയോ ട്വീറ്റ് ചെയ്ത് വിജയ്
14 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലെത്തിയ വിജയ്യെ സ്നേഹം കൊണ്ട് മൂടുകയാണ് ആരാധകര്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ സമയം മുതല്‍ ജനസാഗരമാണ് വിജയ് ചെല്ലുന്നിടത്തെല്ലാം കൂടുന്നത്. താരം താമസിക്കുന്ന ഹോട്ടലിലും ആരാധകര്‍ എത്തിയിരുന്നു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഷൂട്ട് നടക്കുന്നതറിഞ്ഞ്

14 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലെത്തിയ വിജയ്യെ സ്നേഹം കൊണ്ട് മൂടുകയാണ് ആരാധകര്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ സമയം മുതല്‍ ജനസാഗരമാണ് വിജയ് ചെല്ലുന്നിടത്തെല്ലാം കൂടുന്നത്. താരം താമസിക്കുന്ന ഹോട്ടലിലും ആരാധകര്‍ എത്തിയിരുന്നു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഷൂട്ട് നടക്കുന്നതറിഞ്ഞ് അവിടേക്കും ആരാധകരുടെ ഒഴുക്കാണ്.
തന്നെ കാണാനെത്തിയ ആരാധകരെ വിജയ്യും നിരാശരാക്കിയില്ല. പതിവ് ശൈലിയില്‍ ലൊക്കേഷനിലെ വാഹനത്തിന്‍റെ മുകളിലേറി വിജയ് ആരാധകരെ കണ്ടു. ഒപ്പം സെല്‍ഫി വിഡിയോയും എടുത്തു. ഈ വിഡിയോ എക്സില്‍ വിജയ് പങ്കുവച്ചിട്ടുമുണ്ട്. 'എന്‍റെ അനിയന്മാര്‍, അനിയത്തിമാര്‍, ചേട്ടന്മാര്‍, ചേച്ചിമാര്‍, അമ്മമാര്‍, എല്ലാ മലയാളികള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി' എന്നാണ് സെല്‍ഫി വിഡിയോക്കൊപ്പം വിജയ് കുറിച്ചത്.
നേരത്തെയും കാണാനെത്തിയ ആരാധകരോട് വിജയ് സംസാരിച്ചിരുന്നുവെങ്കിലും ആദ്യമായാണ് കേരളത്തിലെ ആരാധകര്‍ക്കൊപ്പമുള്ള സെല്‍ഫി വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ടി’ന്റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം) ക്ലൈമാക്സ് ചിത്രീകരണത്തിനായാണ് വിജയ് തിരുവനന്തപുരത്ത് എത്തിയത്. ആരാധകരുടെ തള്ളിക്കയറ്റം ഭയന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കുന്നത് വിജയ് ഒഴിവാക്കിയിരുന്നു. തിങ്കളാഴ്ച വിമാനത്താവളത്തിൽ ആരാധകർ ഇരച്ചെത്തിയത് അദ്ദേഹം സഞ്ചരിച്ച കാറിന് കേടുപാടുകൾ ഉണ്ടാകാനും കാരണമായി.